സ്നേഹത്തിന്‍റ്റെ ഓണ്‍ലൈന്‍ അളവ്കോല്

PDFPrintE-mail

How Much Your Partner Loves You? find Here.. :) :)


 

 

കഴിഞ്ഞ കുറെ ദിവസങ്ങളായി നിര്‍ജീവമായി കിടന്നിരുന്ന പല ഗ്രൂപ്പുകളിലും നിറഞ്ഞു നില്ക്കുന്ന ഒരു പോസ്റ്റ്‌ ആണ് ഇത്.

പുസ്ത്തക കെട്ടിനിടക്ക് മറച്ചു വെച്ച പ്രണയ ലേഖനങ്ങളും, കൊടുക്കാന്‍ പേടിച്ച് മണിക്കൂറുകള്‍ ഉറക്കമിളച്ച്  എഴുതിയ കത്തുകള്‍ ഹൃദയം നുറുങ്ങുന്ന വേദനയോടെ കീറി കളഞ്ഞതും മറക്കാത്ത സുഖമുള്ള ഒരു വേദനിക്കുന്ന ഓര്‍മായാണ് ഇന്നും പല ആളുകള്‍ക്കും. പ്രണയം തുറന്നു പറയാന്‍ പണ്ടത്തെ സ്കൂളിന്റെ മുന്പില്‍ ഉണ്ടായിരുന്ന മിഷന്‍ ലീഗിന്‍റ്റെ കെട്ടിടത്തിന്റെ പുറകില്‍ ഒളിച്ചു നിന്നും, പഴയ ഓടിറ്റൊറിയത്തിന്റെ പുറകില്‍ നിന്നും എന്താണ് പറയേണ്ടത് എന്ന് പലവുരു മനസ്സില്‍ ആവര്‍ത്തിച്ച് പറയാത്തവര്‍ ഉണ്ടാവില്ല. (അന്നത്തെ ബുദ്ധി ജീവികള്‍ ക്ഷമിക്കേണം. നിങ്ങളെ അന്നും ഇന്നും വികാര ജീവികളുടെ കൂടെ കൂട്ടിയിട്ടില്ല.)

പണ്‍ടൊക്കെ ഒരാളോട് ഇഷ്ടം തോന്നിയാല്‍ അവര്‍ സ്കൂള്‍ വിട്ടു പോകുന്നവരെ അങ്ങാടിയിലും ശ്രദ്ധ കിട്ടാനായി മറ്റു പല സാഹസങ്ങള്‍ക്കും മുതിരുവാന്‍ ധൈര്യം കാണിച്ച ഒരു തലമുറ നഷ്ടമായിക്കൊണ്ടിരിക്കുകയാനെന്നു തെളിയിച്ചു തരാന്‍ ഇതിലും വലിയ ഒരു ഉദ്ധാഹരണം ഇനി കിട്ടാനില്ല. സ്നേഹിക്കുന്ന അല്ലെന്‍ങ്കില്‍, അവര്‍ അറിയാതെ അങ്ങോട്ട്‌ സ്നേഹിക്കാന്‍ ശ്രമിച്ചു കൊണ്ടിരിക്കുന്ന ആളുകള്‍ ശരിക്കും  ഇഷ്ടം ആയിരിക്കുമോ എന്നറിയാന്‍ കണ്ടു പിടിച്ച ഒരു എളുപ്പ വഴിയാണ് ഈ ഓണ്‍ലൈന്‍ പരീക്ഷ. പക്ഷെ പ്രതീക്ഷിച്ച ഫലം പലര്‍ക്കും കിട്ടി കാണില്ല. നാണക്കേട്‌ വേറെയും. ആ ലിങ്കില്‍ ഒന്ന് ശ്രമിക്കാന്‍ ആയിട്ട് കയറിയവര്‍ക്ക് വരെ അബദ്ധം പറ്റി എന്നറിയാന്‍ ഇത്തിരി വൈകി. അപ്പോളേക്കും വളരെ നിസ്സാരമായ ആ വൈറസ്‌ എല്ലാ ഗ്രൂപ്പിലും സ്വയം പോസ്റ്റ്‌ ചെയ്യാനും തുടങ്ങി.

ഒരാള്‍ക്ക് മറ്റൊരാളോട് ഉള്ള ഇഷ്ടം വേറെ ആര്ക്കും പറഞ്ഞു തരാന്‍ സാദിക്കില്ല. അത് സ്വയം അനുഭവിച്ചു മനസ്സിലാക്കേണ്ടത് തന്നെ ആണ്. ഇനി അത്ര സംശയം ആണെങ്കില്‍ ചുമ്മാ നേരിട്ട് ചോദിക്ക്. ഇനിയും ഇങ്ങനെ വരുന്ന മെസ്സേജുകളെ വിശ്വസിച്ചു സമയം കളയേണ്ട.  നമ്മുടെ കോടഞ്ചേരി ഗ്രൂപ്പില്‍ നിന്നും ഇത് പോസ്റ്റ്‌ ആകുന്ന സമയം തന്നെ ഞങ്ങള്‍ ഡിലീറ്റ് ചെയ്യുന്നുണ്ട്. അറിയാതെ ആരെന്‍കിലും ഒന്ന് കൂടി പരീക്ഷിച്ചു നോക്കിയാല്‍ വീണ്ടും അത് കളയേണ്ടി വരുമല്ലോ (വേറെ ആരും കാണുന്നതിനു മുന്‍പ് തന്നെ)

 

Leave your comments

Guest
Thursday, October 19, 2017
0 characters

Comments

  • No comments found

Kodancherry Sangamam 2017

കോടഞ്ചേരി സംഗമം 2017: മക്കളുടെ ആഘോഷങ്ങൾ കാണാൻ നാട്ടിൽ നിന്നും മാതാപിതാക്കൾ

കോടഞ്ചേരിക്കാര്‍ക്കും ആഘോഷത്തിന്റെ നാളുകള്‍ എത്തുന്നു; 10-ാമത് സംഗമം ഈമാസം 7, 8, 9 തീയതികളില്‍. ഇത്തവണയും ആഘോഷത്തിന് ഉത്സവ പ്രതീതി

മലബാറിലെ കുടിയേറ്റ ജനതയുടെ സാംസ്‌കാരിക തലസ്ഥാനമായ കോടഞ്ചേരിയിൽ നിന്നും യു കെ യിൽ കുടിയേറിയിട്ടുള്ളവരുടെ പത്താമത് വാര്‍ഷിക ഒത്തുചേരലും കുടുംബസംഗമവും ജൂലൈ 7,8,9 തിയ്യതികളിൽ സോമെർസെറ്റിൽ വച്ച് നടത്തപ്പെടും.

പ്രവാസ ജീവിതത്തിന്റെ തിരക്കുകൾക്ക് ഇടയിലും നാടിനെയും, നാട്ടുകാരെയും ഓർക്കുവാനും, പുതിയ തലമുറയ്ക്ക് കോടഞ്ചേരിയെപ്പറ്റി കൂടുതൽ അറിയുവാനും, ഗൃഹാതുരത്വത്തിന്റെ ഓർമ്മ പുതുക്കുവാനും ആയി യു കെ യിലെ കോടന്ചെരിക്കാർ വർഷം തോറും നടത്തുന്ന ഈ ഒത്തുചേരലിന്റെ പത്താം വാര്ഷികത്തിനു ഏതാനും ദിവസം മാത്രം ബാക്കി നിൽക്കെ മുന് വർഷങ്ങളിലെ പോലെ കോടഞ്ചേരിയിൽ നിന്നും യു. കെ. എത്തി താമസിക്കുന്ന എല്ലാവരും കുടുംബ സമ്മേതം ഇത്തവണയും ഈ സംഗമം അവിസ്മരനീയമാക്കുവാനുള്ള തയാറെടുപ്പിലാണ്. സംഗമത്തിൽ പങ്കുചേരാനായി പലരുടെയും മാതാപിതാക്കൾ നാട്ടിൽ നിന്നും എത്തിച്ചേർന്നിട്ടുണ്ട്.

വെള്ളിയാഴ്ച വൈകിട്ടു 5 മണിയോടെ ആരംഭിക്കുന്ന ആഘോഷ പരിപാടികൾ ഞായറാഴ്ച വൈകിട്ടു 5 മണിക്ക് അവസാനിക്കും

കുട്ടികളുടെയും മുതിർന്നവരുടെയും കലാ, കായിക മത്സരങ്ങളുൾപ്പെടെ വിപുലമായ പരിപാടികളാണ് സംഘാടകർ ഇത്തവണ ഒരുക്കിയിരിക്കുന്നത്.

കോടഞ്ചേരിക്കാരനായ ഫാ.ലുക്ക് മറപ്പിള്ളിൽ നയിക്കുന്ന ദിവ്യ ബലിയും പ്രത്യേക പ്രാർത്ഥനകളും ഈ ഒത്തു ചേരലിനെ സമ്പുഷ്ടമാക്കും.
കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക :

ലാൽസൺ പോൾ : 07588690291

ആഘോഷ നാളുകളൊരുക്കി വീണ്ടും കോടഞ്ചേരി സംഗമം:- കോടഞ്ചേരി സംഗമം അവിസ്മരണീയമായി

എല്ലാ വർഷവും നടത്തിവരുന്ന കോടഞ്ചേരി സംഗമത്തിന് നയനാനന്ദകരമായ നാട്യ നടന വിസ്മയങ്ങള്അരങ്ങു തകര്ത്തു; ചടുല സംഗീതത്തിന് താളം ചവിട്ടി ആസ്വാദകരും ഒപ്പം ചേര്ന്നു; കോടഞ്ചേരി സംഗമം അവിസ്മരണീയമായി

മലബാറിലെ കുടിയേറ്റ ജനതയുടെ സാംസ്കാരിക തലസ്ഥാനമായ കോടഞ്ചേരിയില്‍നിന്നും ഇംഗ്ലണ്ട് ലേക്ക് കുടിയേറിയവരുടെ   ഒമ്പതാം വാര്‍ഷിക ഒത്തുചേരലും കുടുംബസംഗമവും ജൂലൈ 8,9,10 തിയ്യതികളിൽ ഇന്ഗ്ലിഷ് റിവൈരയിലെ  ടോർക്കേയിൽ (Torquay) വച്ച് നടന്നു.

Read more -http://goo.gl/uIugxs

Past Year functions:-

Few Moments captured from Kodancherry Sangamam

http://goo.gl/CLQu8l

Global Kodancherriyan’s initiative in UK to celebrated it’s yearly get together along with 9th Annual General Body meeting from Friday 8th July to Sunday 10th July 2016 at Brunel Manor Christian Hall, Torquay

more »