News at a glance

PDFPrintE-mail

വാര്‍ത്തകള്‍ ഒറ്റ നോട്ടത്തില്‍

------------------------------------------------------------------------------------------------------------------------------------------------------------------------

പുല്ലൂരാംപാറയില്‍ സായ് സബ്‌സെന്റര്‍ അനുവദിക്കും

 

 

പുല്ലൂരാംപാറ മലബാര്‍ സ്‌പോര്‍ട്‌സ് അക്കാദമിക്ക് സ്‌പോര്‍ട്‌സ് അതോറിറ്റി ഓഫ് ഇന്ത്യ (സായ്) യുടെ സബ് സെന്റര്‍ പദവി നല്കുമെന്ന് സായ് ഡയറക്ടര്‍ ജനറല്‍ ജിജി തോംസണ്‍ പറഞ്ഞു. അക്കാദമിയുടെ വോളിബോള്‍, അത്‌ലറ്റിക്‌സ് പരിശീലന കേന്ദ്രങ്ങള്‍ സന്ദര്‍ശിക്കാനെത്തിയതായിരുന്നു അദ്ദേഹം. ദേശീയ സ്‌കൂള്‍ മീറ്റില്‍ മെഡല്‍ നേടിയ തെരേസ ജോസഫ്, വിനിജ വിജയന്‍ എന്നിവര്‍ക്ക് സായ് സെന്ററുകളില്‍ ഉപരിപഠനത്തിന് സൗകര്യമൊരുക്കുമെന്നും ഡയറക്ടര്‍ പറഞ്ഞു.

ഐ.എന്‍.സി.പി. ഡയറക്ടര്‍ ഡോ. കിഷോര്‍, ഡെപ്യൂട്ടി ഡയറക്ടര്‍ എം.എസ്. വര്‍ഗീസ് എന്നിവരും ജിജി തോംസണൊപ്പം ഉണ്ടായിരുന്നു. കോടഞ്ചേരി പഞ്ചായത്ത് പ്രസിഡന്റ് ആന്റണി നീര്‍വേലില്‍, ജില്ലാ പഞ്ചായത്തംഗം വി.ഡി. ജോസഫ്, ടി.എം. ജോസഫ്, ടോമി ചെറിയാന്‍, ടി.ടി. ജോസഫ്, പി.ടി. അഗസ്റ്റിന്‍, ജോണ്‍സണ്‍ പുളിമൂട്ടില്‍ എന്നിവര്‍ സംബന്ധിച്ചു.

 

------------------------------------------------------------------------------------------------------------------------------------------------------------------------

സൗജന്യ കംപ്യൂട്ടര്‍ പരിശീലനം

 

റീജനല്‍ കംപ്യൂട്ടര്‍ സെന്‍റ്ററില്‍ കെല്‍ട്രോണിന്റെ ആഭിമുഘ്യത്തില്‍ സൗജന്യ കംപ്യൂട്ടര്‍ പരിശീലനം നടത്തുന്നു. വിദ്യാര്‍ഥികള്‍ക്കാണ് 72 മണിക്കൂര്‍ കംപ്യൂട്ടര്‍ പരിശീലനം നല്‍കുന്നത്.

------------------------------------------------------------------------------------------------------------------------------------------------------------------------

പ്ലസ് ടു ഫലം നാളെ

 

പ്ലസ് ടു പരീക്ഷാ ഫലം നാളെ പ്രഖ്യാപിക്കും. ഉച്ചയ്ക്ക് 12.30 നാണ് വിദ്യാഭ്യാസമന്ത്രി അബ്ദുറബ്ബ് ഫലം പ്രഖ്യാപിക്കുക. 3,86,100

പേരാണ് ഈ വര്‍ഷം പ്ലസ് ടു പരീക്ഷയെഴുതിയത്.

66 കേന്ദ്രീകൃത ക്യാമ്പുകളിലായി 22,625 അധ്യാപകരാണ് മൂല്യ നിര്‍ണ്ണയം നടത്തിയത്. വിദ്യാഭ്യാസമന്ത്രി ഫലം പ്രഖ്യാപിച്ചാലുടന്‍ സര്‍ക്കാരിന്റെ ഔദ്യോഗിക വെബ്സൈറ്റുകളില്‍ ഫലം പ്രസിദ്ധപ്പെടുത്തും.

Results www.kerala.gov.in, www.results.nic.in, www.result.itschool.gov.in , www.prd.kerala.gov.in വെബ്സൈറ്റുകളില്‍ ലഭിക്കും

 

 

------------------------------------------------------------------------------------------------------------------------------------------------------------------------

പള്ളി പെരുന്നാളിന്  കൊടിയേറി :

തെയ്യപ്പാറ സെന്റ്‌ ജോര്‍ജ് യാക്കോബായ പള്ളിയില്‍ വി. ഗീവര്‍ഗീസ് സഹദായുടെ പെരുന്നാളിന് കൊടിയേറി.

------------------------------------------------------------------------------------------------------------------------------------------------------------------------

ജോര്‍ജിയന്‍ തീര്‍ഥാടനകേന്ദ്രമായ മൈക്കാവ് വട്ടല്‍ കുരിശുപള്ളിയില്‍ ഗീവര്‍ഗീസ് സഹദായുടെ ഓര്‍മപ്പെരുന്നാളിന് കൊടിയേറി.

രാവിലെ വിശുദ്ധ കുര്‍ബ്ബാനയ്ക്കുശേഷം ഇടവക വികാരി ഫാ. ഷിജോ താന്നിയംകട്ടയില്‍ കൊടിയേറ്റി. സന്ധ്യാപ്രാര്‍ഥന, ഗാനശുശ്രൂഷ, പ്രസംഗം, ആശീര്‍വാദം എന്നിവയുണ്ടായി.

ചൊവ്വാഴ്ച രാവിലെ 8.30-ന് വിശുദ്ധ കുര്‍ബ്ബാന, വൈകിട്ട് അഞ്ചിന് റാസ വെളിമുണ്ട കുരിശിങ്കല്‍ നിന്നാരംഭിക്കും. 6.45-ന് മാത്യൂസ് മോര്‍ അപ്രേം മെത്രാപ്പോലീത്തയ്ക്ക് സ്വീകരണം, സന്ധ്യാപ്രാര്‍ഥന, ആശീര്‍വാദം, ബുധനാഴ്ച രാവിലെ ഒമ്പതിന് വിശുദ്ധ കുര്‍ബ്ബാനയ്ക്ക് മാത്യൂസ് മോര്‍ അഫ്രേം കാര്‍മികനാകും. തുടര്‍ന്ന് പ്രദക്ഷിണം, ആശീര്‍വാദം, നേര്‍ച്ചവിളമ്പ് എന്നിവയോടെ പെരുന്നാള്‍ കൊടിയിറങ്ങും.

------------------------------------------------------------------------------------------------------------------------------------------------------------------------

Like the Facebook page to receive daily updates - https://www.facebook.com/KodancherryNews

 

 

Leave your comments

Guest
Wednesday, December 13, 2017
0 characters

Comments

  • No comments found

Kodancherry Sangamam 2017

കോടഞ്ചേരി സംഗമം 2017: മക്കളുടെ ആഘോഷങ്ങൾ കാണാൻ നാട്ടിൽ നിന്നും മാതാപിതാക്കൾ

കോടഞ്ചേരിക്കാര്‍ക്കും ആഘോഷത്തിന്റെ നാളുകള്‍ എത്തുന്നു; 10-ാമത് സംഗമം ഈമാസം 7, 8, 9 തീയതികളില്‍. ഇത്തവണയും ആഘോഷത്തിന് ഉത്സവ പ്രതീതി

മലബാറിലെ കുടിയേറ്റ ജനതയുടെ സാംസ്‌കാരിക തലസ്ഥാനമായ കോടഞ്ചേരിയിൽ നിന്നും യു കെ യിൽ കുടിയേറിയിട്ടുള്ളവരുടെ പത്താമത് വാര്‍ഷിക ഒത്തുചേരലും കുടുംബസംഗമവും ജൂലൈ 7,8,9 തിയ്യതികളിൽ സോമെർസെറ്റിൽ വച്ച് നടത്തപ്പെടും.

പ്രവാസ ജീവിതത്തിന്റെ തിരക്കുകൾക്ക് ഇടയിലും നാടിനെയും, നാട്ടുകാരെയും ഓർക്കുവാനും, പുതിയ തലമുറയ്ക്ക് കോടഞ്ചേരിയെപ്പറ്റി കൂടുതൽ അറിയുവാനും, ഗൃഹാതുരത്വത്തിന്റെ ഓർമ്മ പുതുക്കുവാനും ആയി യു കെ യിലെ കോടന്ചെരിക്കാർ വർഷം തോറും നടത്തുന്ന ഈ ഒത്തുചേരലിന്റെ പത്താം വാര്ഷികത്തിനു ഏതാനും ദിവസം മാത്രം ബാക്കി നിൽക്കെ മുന് വർഷങ്ങളിലെ പോലെ കോടഞ്ചേരിയിൽ നിന്നും യു. കെ. എത്തി താമസിക്കുന്ന എല്ലാവരും കുടുംബ സമ്മേതം ഇത്തവണയും ഈ സംഗമം അവിസ്മരനീയമാക്കുവാനുള്ള തയാറെടുപ്പിലാണ്. സംഗമത്തിൽ പങ്കുചേരാനായി പലരുടെയും മാതാപിതാക്കൾ നാട്ടിൽ നിന്നും എത്തിച്ചേർന്നിട്ടുണ്ട്.

വെള്ളിയാഴ്ച വൈകിട്ടു 5 മണിയോടെ ആരംഭിക്കുന്ന ആഘോഷ പരിപാടികൾ ഞായറാഴ്ച വൈകിട്ടു 5 മണിക്ക് അവസാനിക്കും

കുട്ടികളുടെയും മുതിർന്നവരുടെയും കലാ, കായിക മത്സരങ്ങളുൾപ്പെടെ വിപുലമായ പരിപാടികളാണ് സംഘാടകർ ഇത്തവണ ഒരുക്കിയിരിക്കുന്നത്.

കോടഞ്ചേരിക്കാരനായ ഫാ.ലുക്ക് മറപ്പിള്ളിൽ നയിക്കുന്ന ദിവ്യ ബലിയും പ്രത്യേക പ്രാർത്ഥനകളും ഈ ഒത്തു ചേരലിനെ സമ്പുഷ്ടമാക്കും.
കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക :

ലാൽസൺ പോൾ : 07588690291

ആഘോഷ നാളുകളൊരുക്കി വീണ്ടും കോടഞ്ചേരി സംഗമം:- കോടഞ്ചേരി സംഗമം അവിസ്മരണീയമായി

എല്ലാ വർഷവും നടത്തിവരുന്ന കോടഞ്ചേരി സംഗമത്തിന് നയനാനന്ദകരമായ നാട്യ നടന വിസ്മയങ്ങള്അരങ്ങു തകര്ത്തു; ചടുല സംഗീതത്തിന് താളം ചവിട്ടി ആസ്വാദകരും ഒപ്പം ചേര്ന്നു; കോടഞ്ചേരി സംഗമം അവിസ്മരണീയമായി

മലബാറിലെ കുടിയേറ്റ ജനതയുടെ സാംസ്കാരിക തലസ്ഥാനമായ കോടഞ്ചേരിയില്‍നിന്നും ഇംഗ്ലണ്ട് ലേക്ക് കുടിയേറിയവരുടെ   ഒമ്പതാം വാര്‍ഷിക ഒത്തുചേരലും കുടുംബസംഗമവും ജൂലൈ 8,9,10 തിയ്യതികളിൽ ഇന്ഗ്ലിഷ് റിവൈരയിലെ  ടോർക്കേയിൽ (Torquay) വച്ച് നടന്നു.

Read more -http://goo.gl/uIugxs

Past Year functions:-

Few Moments captured from Kodancherry Sangamam

http://goo.gl/CLQu8l

Global Kodancherriyan’s initiative in UK to celebrated it’s yearly get together along with 9th Annual General Body meeting from Friday 8th July to Sunday 10th July 2016 at Brunel Manor Christian Hall, Torquay

more »