ആറാമത് യു.കെ. കോടഞ്ചേരി സംഗമം ആഘോഷിച്ചു

PDFPrintE-mail

6-ആമത് യു കെ കോടഞ്ചേരി സംഗമം ആഘോഷിച്ചു:

------------------------------------------------------------------------------

അവിസ്മരണീയമായ 3 ദിവസങ്ങള്‍ സമ്മാനിച്ച്‌ മുന്‍ വര്‍ഷങ്ങളിലെ പോലെ തന്നെ വര്‍ണ്ണാഭമായ കോടഞ്ചേരി യു കെ സംഗമം ആഘോഷിച്ചു. ബാര്‍ട്ടന്‍ ക്യാമ്പില്‍ വച്ച് നടന്ന 3 ദിവസത്തെ സമ്മേളനത്തിന് കോടഞ്ചേരിയില്‍ നിന്നും യു. കെ. യില്‍ എത്തി താമസിക്കുന്ന എല്ലാവരും കുടുംബ സമ്മേതം പങ്കെടുത്തു. കലാ, കായിക, വിജ്ഞാന പ്രധമായ പരിപാടികളും മത്സരങ്ങളും നടത്തി. ഗൃഹാതുരത്വത്തിന്റെ ഓര്‍മ്മ പുതുക്കിയ ഈ ഒത്തു ചേരലില്‍ കോടഞ്ചേരിയിലെ  പഴയ കാല അധ്യാപകരായ ബേബി സാര്‍, ത്രെസ്സിയാമ്മ ടീച്ചര്‍, ഞള്ളിമാക്കല്‍ ബ്രിജിറ്റ് ടീച്ചര്‍ എന്നിവര്‍ പങ്കെടുത്തത് മിഴിവേകി. ബേബി സാര്‍, ത്രെസ്സിയാമ്മ ടീച്ചര്‍, ബ്രിജിറ്റ് ടീച്ചര്‍ എന്നിവര്‍ സമ്മേളനം ഉത്ഘാടനം ചെയ്തു സംസാരിക്കുകയും എല്ലാവിധ നന്മകളും നേരുകയും ചെയ്തു. ഞായറാഴ്ച ഫാതര്‍ ലൂക്ക് മാറാപ്പിള്ളിയുടെ കാര്‍മികത്വത്തില്‍ നടന്ന കുര്‍ബാനയ്ക്ക് ശേഷം അന്തരിച്ച സഖാവ് ജോസ് വര്‍ഗീസ് വിളക്കുന്നേല്‍, ആയിരം മലയില്‍ ജേക്കബ്‌ സാര്‍ എന്നിവരെ പ്രത്യേകം അനുസ്മരിച്ചു പ്രാര്‍ത്ഥനയും ഒപ്പീസും നടത്തി.

കോടഞ്ചേരിയുടെ തനതു ശൈലിയില്‍ ഉള്ള ഭക്ഷണ സജീകരണങ്ങളും, പുതു തലമുറയിലെ കുട്ടികളുടെ കലാ പരിപാടികളും ഏതു തലമുറയാണെങ്കിലും നമ്മളെല്ലാം കോടഞ്ചേരിക്കാര്‍ തന്നെ ആണെന്ന് അറിയിക്കുന്നവ ആയിരുന്നു. പല തലമുറകളില്‍ പെട്ട ആളുകളുടെ ഒരു കൂട്ടായ്മ ആയി ഇത് മാറി എന്നത് പ്രത്യേകം ശ്രദ്ധിക്കപ്പെട്ടു. അതിനാല്‍ കുട്ടികളുടെ ഒത്തു ചേരലിനും വളര്‍ച്ചക്കുമായി കോടഞ്ചേരി യൂത്ത് വിംഗ് എന്ന ഒരു സംഘടനക്ക് രൂപം കൊടുത്തു.
പ്രസിഡന്റ്‌ തങ്കച്ചന്‍ ജോസഫ്‌, സെക്രട്ടറി ജോണ്‍സന്‍ ജോസഫ്‌, ട്രെഷറര്‍ സജി വാമറ്റം എന്നിവരുടെ വളരെ കാലത്തെ പ്രയത്നത്തിന്റെ ഫലമായാണ്‌ ഈ വര്‍ഷത്തെ ഒത്തു ചേരല്‍ ഇത്ര ഭംഗി ആയി നടത്തുവാന്‍ സാദിച്ചത് എന്നത് സമ്മേളന സമാപന യോഗത്തില്‍ പ്രത്യേകം അനുസ്മരിച്ചു.
അടുത്ത വര്‍ഷത്തെ പരിപാടികളുടെ നടത്തിപ്പിനായി ബേബി പോട്ടയില്‍ (പ്രസിഡന്റ്‌), ജോജി തോമസ്‌ (വൈസ് പ്രസിഡന്റ്‌), ബിജു ജോസ് (സെക്രട്ടറി), നീമ ജോയ് (ജോയിന്റ് സെക്രട്ടറി), ജിന്‍സ് പോള്‍ (ട്രെഷറര്‍) എന്നിവരെ തിരഞ്ഞെടുത്തു.
ഇതില്‍ എത്തി ചേരുവാന്‍ സാധിക്കാത്തവര്‍ക്കും, മറ്റ് സ്ഥലങ്ങളിലുള്ള ആളുകള്‍ക്കും ഈ പരിപാടിയുടെ വിവരങ്ങള്‍ കാണുവാനും, ആസ്വതിക്കുവാനും തരത്തിലുള്ള ഒരുക്കങ്ങള്‍ നടത്തുകയും,പരിപാടികളുടെ മുഴുവന്‍ ചിത്രങ്ങളും, വീഡിയോയും www.kodancherry.com വഴി എല്ലാവര്‍ക്കും കാണുവാന്‍ അവസരം ഒരുക്കുകയും, കോടഞ്ചേരി യു കെ സംഗമം എല്ലായിടത്തും പ്രചരിപ്പിക്കുകയും ചെയ്യുവാന്‍ ജോയ് അബ്രഹാം ഞള്ളിമാക്കല്‍, മിഥുന്‍ പീറ്റര്‍ ആയത്തുപാടത്ത് എന്നിവര്‍ നടത്തിയ ശ്രമങ്ങളെ സംഘാടകര്‍ അഭിനന്ദിച്ചു.
അടുത്ത വര്‍ഷത്തേക്ക് ഉള്ള പരിപാടികളുടെ ഒരുക്കങ്ങള്‍ ഇപ്പോളേ ആരംഭിച്ചതായി സംഘാടകര്‍ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ www.kodancherry.com എന്ന കോടഞ്ചേരിയുടെ സ്വന്തം വെബ്‌ സൈറ്റില്‍ പ്രസിദ്ധപ്പെടുത്തുന്നതാണ്.
പുതിയ ഉണര്‍വ് നല്‍കി UK യൂത്ത് വിംഗ്.

------------------------------------------------------------------------------

ഇതുവരെ മുതിര്‍ന്നവരുടെ നേതൃത്വത്തില്‍ മാത്രമായിരുന്നു എല്ലാ പരിപാടികളുടെയും ചുക്കാന്‍ പിടിച്ച് പ്രവര്‍ത്തിച്ചു വന്നിരുന്നത്. ഇത്തവണ അസാധാരണമായ കഴിവുകള്‍ എല്ലാ നിലയിലും പ്രകടമാക്കിയ കോടഞ്ചേരിയിലെ പുതു തലമുറയ്ക്ക് സ്വതന്ത്രമായി പ്രവര്‍ത്തനങ്ങള്‍ മുന്നോട്ട് കൊണ്ട് പോകുവാന്‍ വേണ്ടി യൂത്ത് വിംഗ് നിലവില്‍ വന്നു. നീമ ജോയ് ഇവരെ നയിക്കുന്നതിനും പ്രവർത്തനങ്ങള്‍   മുന്‍ പോട്ടു കൊണ്ട് പോകുന്നതിനും ആയ എല്ലാ സഹായങ്ങളും നല്‍കും. ഇവര്‍ക്ക് എല്ലാ വിധ സഹായങ്ങളും ലഭ്യമാക്കുവാനായി എല്ലാവരും തയ്യാറാണെന്ന് സംഗമത്തിന്റെ 6- ആം സമാപന വേളയില്‍ എല്ലാവരും അറിയിച്ചു. www.kodancherry.com എന്ന വെബ്സൈറ്റു വഴി ഇവരുടെ കലാ, കായിക, വിജ്ഞാന അനുഭവങ്ങള്‍ നാട്ടിലെ കുട്ടികളിലേക്കും എത്തിക്കുവാന്‍ സൈറ്റില്‍ ആവശ്യമായ എല്ലാ സഹായങ്ങളും ചെയ്തു കൊടുക്കുവാന്‍ സന്നദ്ധമാണെന്ന് സൈറ്റ് ഭാരവാഹികള്‍ ഈ യോഗത്തില്‍  അറിയിച്ചു.

യൂത്ത് വിംഗ് ഭാരവാഹികള്‍

Sherin Elias Niravath

Shawn Elias Niravath

Merlin Baby Pottayil

Melvin Baby Pottayil

Mariya Joseph Kokkappillil

------------------------------------------------------------------------------

Event Details on Medias - Find Here all the coverage

ഈ പരിപാടികളുടെ പ്രസക്ത ഭാഗങ്ങളുടെ വീഡിയോ കാണുവാന്‍ - Click here

Golden Moments:

------------------------------------------------------------------------------

More details can be found Here and in the Facebook group

Inauguration:


Events:

Dance:

Young Talents:

Young Talents:

Young Talents:

Events:


Our pleasure that you are here:


Center of attraction and we are blessed with your presence:


The leading spirit:

They lead the event to success:


He guided the people:

Youth Wing:

New Committee members:


One Family:

Leave your comments

Guest
Sunday, October 21, 2018
0 characters

Comments

  • No comments found

Kodancherry Sangamam 2017

കോടഞ്ചേരി സംഗമം 2017: മക്കളുടെ ആഘോഷങ്ങൾ കാണാൻ നാട്ടിൽ നിന്നും മാതാപിതാക്കൾ

കോടഞ്ചേരിക്കാര്‍ക്കും ആഘോഷത്തിന്റെ നാളുകള്‍ എത്തുന്നു; 10-ാമത് സംഗമം ഈമാസം 7, 8, 9 തീയതികളില്‍. ഇത്തവണയും ആഘോഷത്തിന് ഉത്സവ പ്രതീതി

മലബാറിലെ കുടിയേറ്റ ജനതയുടെ സാംസ്‌കാരിക തലസ്ഥാനമായ കോടഞ്ചേരിയിൽ നിന്നും യു കെ യിൽ കുടിയേറിയിട്ടുള്ളവരുടെ പത്താമത് വാര്‍ഷിക ഒത്തുചേരലും കുടുംബസംഗമവും ജൂലൈ 7,8,9 തിയ്യതികളിൽ സോമെർസെറ്റിൽ വച്ച് നടത്തപ്പെടും.

പ്രവാസ ജീവിതത്തിന്റെ തിരക്കുകൾക്ക് ഇടയിലും നാടിനെയും, നാട്ടുകാരെയും ഓർക്കുവാനും, പുതിയ തലമുറയ്ക്ക് കോടഞ്ചേരിയെപ്പറ്റി കൂടുതൽ അറിയുവാനും, ഗൃഹാതുരത്വത്തിന്റെ ഓർമ്മ പുതുക്കുവാനും ആയി യു കെ യിലെ കോടന്ചെരിക്കാർ വർഷം തോറും നടത്തുന്ന ഈ ഒത്തുചേരലിന്റെ പത്താം വാര്ഷികത്തിനു ഏതാനും ദിവസം മാത്രം ബാക്കി നിൽക്കെ മുന് വർഷങ്ങളിലെ പോലെ കോടഞ്ചേരിയിൽ നിന്നും യു. കെ. എത്തി താമസിക്കുന്ന എല്ലാവരും കുടുംബ സമ്മേതം ഇത്തവണയും ഈ സംഗമം അവിസ്മരനീയമാക്കുവാനുള്ള തയാറെടുപ്പിലാണ്. സംഗമത്തിൽ പങ്കുചേരാനായി പലരുടെയും മാതാപിതാക്കൾ നാട്ടിൽ നിന്നും എത്തിച്ചേർന്നിട്ടുണ്ട്.

വെള്ളിയാഴ്ച വൈകിട്ടു 5 മണിയോടെ ആരംഭിക്കുന്ന ആഘോഷ പരിപാടികൾ ഞായറാഴ്ച വൈകിട്ടു 5 മണിക്ക് അവസാനിക്കും

കുട്ടികളുടെയും മുതിർന്നവരുടെയും കലാ, കായിക മത്സരങ്ങളുൾപ്പെടെ വിപുലമായ പരിപാടികളാണ് സംഘാടകർ ഇത്തവണ ഒരുക്കിയിരിക്കുന്നത്.

കോടഞ്ചേരിക്കാരനായ ഫാ.ലുക്ക് മറപ്പിള്ളിൽ നയിക്കുന്ന ദിവ്യ ബലിയും പ്രത്യേക പ്രാർത്ഥനകളും ഈ ഒത്തു ചേരലിനെ സമ്പുഷ്ടമാക്കും.
കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക :

ലാൽസൺ പോൾ : 07588690291

ആഘോഷ നാളുകളൊരുക്കി വീണ്ടും കോടഞ്ചേരി സംഗമം:- കോടഞ്ചേരി സംഗമം അവിസ്മരണീയമായി

എല്ലാ വർഷവും നടത്തിവരുന്ന കോടഞ്ചേരി സംഗമത്തിന് നയനാനന്ദകരമായ നാട്യ നടന വിസ്മയങ്ങള്അരങ്ങു തകര്ത്തു; ചടുല സംഗീതത്തിന് താളം ചവിട്ടി ആസ്വാദകരും ഒപ്പം ചേര്ന്നു; കോടഞ്ചേരി സംഗമം അവിസ്മരണീയമായി

മലബാറിലെ കുടിയേറ്റ ജനതയുടെ സാംസ്കാരിക തലസ്ഥാനമായ കോടഞ്ചേരിയില്‍നിന്നും ഇംഗ്ലണ്ട് ലേക്ക് കുടിയേറിയവരുടെ   ഒമ്പതാം വാര്‍ഷിക ഒത്തുചേരലും കുടുംബസംഗമവും ജൂലൈ 8,9,10 തിയ്യതികളിൽ ഇന്ഗ്ലിഷ് റിവൈരയിലെ  ടോർക്കേയിൽ (Torquay) വച്ച് നടന്നു.

Read more -http://goo.gl/uIugxs

Past Year functions:-

Few Moments captured from Kodancherry Sangamam

http://goo.gl/CLQu8l

Global Kodancherriyan’s initiative in UK to celebrated it’s yearly get together along with 9th Annual General Body meeting from Friday 8th July to Sunday 10th July 2016 at Brunel Manor Christian Hall, Torquay

more »