നെര്‍വ്

PDFPrintE-mail

ചിത്തഭ്രമമുള്ളവരോടുള്ള സമീപനത്തില്‍ മാറ്റം വരുത്താന്‍ നെര്‍വ്:

കോടഞ്ചേരിക്കാരനായ പ്രശാന്ത്‌ ജോസഫ്‌ തയാറാക്കിയ ഷോർട്ട് ഫിലിം യൂറ്റ്യുബിൽ ഹിറ്റ്‌ ആകുന്നു:


സ്‌ക്രിസെഫീനിയ എന്ന മാനസിക രോഗാവസ്ഥയെ കുറിച്ച് അവബോധം നല്‍കാനായി ഈ രോഗത്തിന്റെ പശ്ചാത്തലത്തിൽ ഒരു വ്യക്തിയുടെ മനസ്സിൽ ഉണ്ടാകുന്ന പല വിധത്തിൽ ഉള്ള ഉന്മത്താവസ്ഥ കാണിക്കുന്ന ഈ ഷോർട്ട് ഫിലിം ചുരുങ്ങിയ ദിവസം കൊണ്ട് രണ്ടായിരത്തിൽ അധികം പേരാണ് ഇതുവരെ ഈ വീഡിയോ കണ്ടത്.

ബാംഗ്ലൂർ, കൂർഗ് എന്നിവടങ്ങളിൽ നിന്നും ചിത്രീകരണം പൂർത്തിയാക്കിയ ഈ വീഡിയോക്ക് ക്യാമറ ചലിപ്പിചതും കോടഞ്ചേരിക്കാരായ നിഷാം, മോജിൻ എന്നിവരാണ്. നവീൻ ദേവസ്യ, നിഖിൽ ദേവസ്യ എന്നീ സുഹൃത്തുക്കളും ഇതിന്റെ നിർമാണത്തിൽ പല ഖട്ടങ്ങളിലും പങ്കു ചേർന്നിരിക്കുന്നു.

YouTube Video: -Click Here to Watch the Video on YouTube

Prashanth Joseph -

ഈ രോഗം ബാധിച്ച പ്രശസ്ത വ്യക്തികളുടെ വിവരങ്ങളും ഇതിൽ പറഞ്ഞിരിക്കുന്നു. ഒരു മനുഷ്യന് വരുവാൻ കഴിയുന്നതിൽ വെച്ച് ഏറ്റവും ഭീകരമായ ഒരു അവസ്ഥയാണ് ഈ രോഗം. ഇല്ലാത്ത കാര്യങ്ങൾ സംഭവിക്കുന്നു എന്നുള്ള തോന്നലും, അതിൽ ജീവിക്കുന്നു എന്ന അവസ്ഥയും ഈ ചിത്രീകരണത്തിൽ ഭംഗിയായി കാണിച്ചിരിക്കുന്നു.

നഴ്സിംഗ് പഠന കാലത്തെ ചിത്തഭ്രമ രോഗികളുമായി ഇടപെട്ട അനുഭവത്തിൽ നിന്നാണ് പ്രശാന്ത്‌ ഈ ചിത്രത്തിന് കഥ എഴുതിയത്. പ്രശാന്തും എട്ട് കൂട്ടുകാരും ചേർന്നാണ് ഇത് ഒരു ലഘു ചിത്രമായി ഇറക്കിയത്. രണ്ടു മാസം കൊണ്ടാണ് ഇതിന്റെ ചിത്രീകരണം പൂർത്തിയാക്കിയത്.


സംവിധാനവും എഡിറ്റിംഗും ഒക്കെ പ്രശാന്ത് തന്നെ നിര്‍വ്വഹിച്ചു. ചിത്തഭ്രമ രോഗികളുടെ മനോവ്യാപരങ്ങള്‍ മറ്റുള്ളവര്‍ക്ക് മനസ്സിലാക്കി കൊടുക്കുന്നതിനുള്ള ഒരു പ്രയത്‌നമാണ് ഈ ഹൃസ്വചിത്രത്തിലൂടെ പ്രശാന്ത് ശ്രമിക്കുന്നത്. ഇതു വഴി രോഗബാധിതരെ കൂടുതല്‍ നന്നായി പരിചരിക്കുന്നതിനുള്ള നല്ല സന്ദേശവും നെര്‍വ്വ് നല്‍കുന്നു.


 

ഇത്തരത്തിൽ ഒരു ഹ്രസ്വ ചിത്രം തയ്യാറാക്കിയ പ്രശാന്തിന് കോടഞ്ചേരി.കോം, കോടഞ്ചേരി ന്യൂസ്‌ എല്ലാ ഭാവുകങ്ങളും നേരുന്നു. ഇനിയും ഇതുപോലുള്ള നല്ല രചനകൾ താങ്കളിൽ നിന്നും പ്രതീക്ഷിക്കുന്നു.

മുന്നറിയിപ്പ്: ചിത്രത്തിലുടനീളം മദ്യവും, പുകവലിയും കീഴടക്കിയ ഒരു പറ്റം യുവാക്കളെയാണ് കാണുന്നത്. ഇതൊരു മാതൃക ആക്കരുതെന്നും, ഗതാഗത നിയമങ്ങൾ അനുസരിച്ച് വാഹനം ഓടിക്കണം എന്നും അഭ്യർത്ഥിക്കുന്നു.


YouTube Video: -Click Here to Watch the Video on YouTube

 

 

Leave your comments

Guest
Tuesday, August 21, 2018
0 characters

Comments

  • No comments found

Kodancherry Sangamam 2017

കോടഞ്ചേരി സംഗമം 2017: മക്കളുടെ ആഘോഷങ്ങൾ കാണാൻ നാട്ടിൽ നിന്നും മാതാപിതാക്കൾ

കോടഞ്ചേരിക്കാര്‍ക്കും ആഘോഷത്തിന്റെ നാളുകള്‍ എത്തുന്നു; 10-ാമത് സംഗമം ഈമാസം 7, 8, 9 തീയതികളില്‍. ഇത്തവണയും ആഘോഷത്തിന് ഉത്സവ പ്രതീതി

മലബാറിലെ കുടിയേറ്റ ജനതയുടെ സാംസ്‌കാരിക തലസ്ഥാനമായ കോടഞ്ചേരിയിൽ നിന്നും യു കെ യിൽ കുടിയേറിയിട്ടുള്ളവരുടെ പത്താമത് വാര്‍ഷിക ഒത്തുചേരലും കുടുംബസംഗമവും ജൂലൈ 7,8,9 തിയ്യതികളിൽ സോമെർസെറ്റിൽ വച്ച് നടത്തപ്പെടും.

പ്രവാസ ജീവിതത്തിന്റെ തിരക്കുകൾക്ക് ഇടയിലും നാടിനെയും, നാട്ടുകാരെയും ഓർക്കുവാനും, പുതിയ തലമുറയ്ക്ക് കോടഞ്ചേരിയെപ്പറ്റി കൂടുതൽ അറിയുവാനും, ഗൃഹാതുരത്വത്തിന്റെ ഓർമ്മ പുതുക്കുവാനും ആയി യു കെ യിലെ കോടന്ചെരിക്കാർ വർഷം തോറും നടത്തുന്ന ഈ ഒത്തുചേരലിന്റെ പത്താം വാര്ഷികത്തിനു ഏതാനും ദിവസം മാത്രം ബാക്കി നിൽക്കെ മുന് വർഷങ്ങളിലെ പോലെ കോടഞ്ചേരിയിൽ നിന്നും യു. കെ. എത്തി താമസിക്കുന്ന എല്ലാവരും കുടുംബ സമ്മേതം ഇത്തവണയും ഈ സംഗമം അവിസ്മരനീയമാക്കുവാനുള്ള തയാറെടുപ്പിലാണ്. സംഗമത്തിൽ പങ്കുചേരാനായി പലരുടെയും മാതാപിതാക്കൾ നാട്ടിൽ നിന്നും എത്തിച്ചേർന്നിട്ടുണ്ട്.

വെള്ളിയാഴ്ച വൈകിട്ടു 5 മണിയോടെ ആരംഭിക്കുന്ന ആഘോഷ പരിപാടികൾ ഞായറാഴ്ച വൈകിട്ടു 5 മണിക്ക് അവസാനിക്കും

കുട്ടികളുടെയും മുതിർന്നവരുടെയും കലാ, കായിക മത്സരങ്ങളുൾപ്പെടെ വിപുലമായ പരിപാടികളാണ് സംഘാടകർ ഇത്തവണ ഒരുക്കിയിരിക്കുന്നത്.

കോടഞ്ചേരിക്കാരനായ ഫാ.ലുക്ക് മറപ്പിള്ളിൽ നയിക്കുന്ന ദിവ്യ ബലിയും പ്രത്യേക പ്രാർത്ഥനകളും ഈ ഒത്തു ചേരലിനെ സമ്പുഷ്ടമാക്കും.
കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക :

ലാൽസൺ പോൾ : 07588690291

ആഘോഷ നാളുകളൊരുക്കി വീണ്ടും കോടഞ്ചേരി സംഗമം:- കോടഞ്ചേരി സംഗമം അവിസ്മരണീയമായി

എല്ലാ വർഷവും നടത്തിവരുന്ന കോടഞ്ചേരി സംഗമത്തിന് നയനാനന്ദകരമായ നാട്യ നടന വിസ്മയങ്ങള്അരങ്ങു തകര്ത്തു; ചടുല സംഗീതത്തിന് താളം ചവിട്ടി ആസ്വാദകരും ഒപ്പം ചേര്ന്നു; കോടഞ്ചേരി സംഗമം അവിസ്മരണീയമായി

മലബാറിലെ കുടിയേറ്റ ജനതയുടെ സാംസ്കാരിക തലസ്ഥാനമായ കോടഞ്ചേരിയില്‍നിന്നും ഇംഗ്ലണ്ട് ലേക്ക് കുടിയേറിയവരുടെ   ഒമ്പതാം വാര്‍ഷിക ഒത്തുചേരലും കുടുംബസംഗമവും ജൂലൈ 8,9,10 തിയ്യതികളിൽ ഇന്ഗ്ലിഷ് റിവൈരയിലെ  ടോർക്കേയിൽ (Torquay) വച്ച് നടന്നു.

Read more -http://goo.gl/uIugxs

Past Year functions:-

Few Moments captured from Kodancherry Sangamam

http://goo.gl/CLQu8l

Global Kodancherriyan’s initiative in UK to celebrated it’s yearly get together along with 9th Annual General Body meeting from Friday 8th July to Sunday 10th July 2016 at Brunel Manor Christian Hall, Torquay

more »