കോടഞ്ചേരി സംഗമം 2016

PDFPrintE-mail

അവിസ്മരണീയ മുഹൂര്‍ത്തമൊരുക്കി കോടഞ്ചേരിക്കാര്‍; ഓട്ടവും ചാട്ടവും പാട്ടും നൃത്തവുമൊക്കെയായി ഇത്തവണത്തെ സംഗമം.

കേരളത്തിന്റെ കുടിയേറ്റ ഭൂപടത്തിന്റെ സാംസ്‌കാരിക തലസ്ഥാനമായ കോടഞ്ചേരിയില്‍നിന്നും യുകെയിലേക്ക് കുടിയേറിയവരുടെ ഒന്‍പതാമത്  സംഗമം ജൂണ്‍ 8 മുതല്‍ 10 വരെ ഡെവണിലെ ബ്രൂണേലൽ  മാനറില്‍ ആഘോഷിച്ചു.

ഔപചാരികത കഴിവതും ഒഴിവാക്കി പരസ്പര സഹകരണത്തിലും സന്തോഷപൂര്‍ണമായ പങ്കുവയ്ക്കലിലും ഊന്നിയുള്ള ഇത്തവണത്തെ പരിപാടികള്‍ ഏവര്‍ക്കും കോടഞ്ചേരിയുടെ ഊഷ്മളത പകരുന്ന അനുഭവമായി.

ശനിയാഴ്ച രാവിലെ ഫാ. ജിമ്മി സെബാസ്‌റ്യന്‍ നയിച്ച വിശുദ്ധ കുര്‍ബാനയോടെ ചടങ്ങുകള്‍ ആരംഭിച്ചു. തുടര്‍ന്ന് വിവിധ കായിക പരിപാടികള്‍ സംഘടിപ്പിച്ചു. സ്‌പോര്‍ട്‌സ് കോഓര്‍ഡിനേറ്റര്‍മാരായ രാജീവ് വാവലുകുന്നേല്‍, ബിനോയ് മക്കോളില്‍, തോമസ് ചൂരപ്പൊയ്കയില്‍ എന്നിവര്‍ നേതൃത്വം നല്‍കി. അത്‌ലറ്റിക്‌സ്, ഫുട്‌ബോള്‍, വടംവലി തുടങ്ങിയ വിവിധ ഇനങ്ങളില്‍ പുരുഷന്മാര്‍ക്കും സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും പ്രത്യേകം മത്സരങ്ങള്‍ നടന്നു.


ഉച്ചയ്ക്കു ശേഷം വര്‍ണാഭമായ കലാവിരുന്നിനു സംഗമം സാക്ഷ്യം വഹിച്ചു, പ്രായ ഭേദമെന്യേ കുട്ടികളും മുതിര്‍ന്നവരും കലാപരിപാഠികളില്‍ പങ്കെടുത്തു. ജിജി പ്രിന്‍സ് ചിട്ടപ്പെടുത്തി ജാനിസിന്റെ നേതൃത്വത്തില്‍ ആലപിച്ച കോടഞ്ചേരി തീം സോങ് എല്ലാവരുടെയും പ്രശംസക്കു പാത്രമായി.

നയനാനന്ദമായ ഇരുപത്തിരണ്ടു  നാട്യ നടന വിസ്മയ പരിപാടികള്‍ക്ക് ശേഷം ചടുല സംഗീതത്തിന് താളം ചവിട്ടി മുതിര്‍ന്നവരും കുട്ടികളും തങ്ങളുടെ മനസിനെയും ശരീരത്തെയും ആനന്ദലഹരിയില്‍ ആഴ്ത്തി.

മൂന്നാം ദിവസം സമൂഹ പ്രാര്‍ത്ഥനയോടെ പരിപാടികള്‍ തുടങ്ങി. തുടര്‍ന്ന് റാഫിള്‍, സമ്മാനദാനം എന്നിവ നടത്തി. ഇത്തവണത്തെ കാര്യവാഹകരായ   ജോയി അബ്രാഹം , സജി വാമറ്റം, സുനില്‍ കുന്നത്, ജിന്‍സി അനില്‍, ജാസ്മിന്‍ ലാല്‍സണ്‍ എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി.


മുന്‍വര്‍ഷങ്ങളിലെ പോലെ ഇത്തവണയും നാട്ടില്‌നിന്നെത്തിയ മാതാപിതാക്കളുടെ സാന്നിധ്യം കൊണ്ട് ഈ പ്രവാസി സംഗമം അനുഗ്രഹീതമായിരുന്നു. ആനിയമ്മ മാണി, സൂസി ജോണ്‍, ജോയ്, മോളി എന്നിവര്‍ പങ്കെടുക്കുകയും അവരുടെ മക്കളുടെയും കൊച്ചു മക്കളുടെയും കൂട്ടായ്മയെ അനുഗ്രഹിക്കുകയും ചെയ്തു.

പ്രവാസ ജീവിതത്തിന്റെ തിരക്കുകള്‍ക്ക് ഇടയിലും നാടിനെയും, നാട്ടുകാരെയും ഓര്‍ക്കുവാനും, പുതിയ തലമുറയ്ക്ക് കോടഞ്ചേരിയെപ്പറ്റി കൂടുതല്‍ അറിയുവാനും, ഗൃഹാതുരത്വത്തിന്റെ ഓര്‍മ്മ പുതുക്കുവാനും ആയി യുകെയിലെ കോടഞ്ചേരിക്കാര്‍ വര്‍ഷം തോറും നടത്തുന്ന ഈ ഒത്തുചേരലിനെ വന്‍ വിജയമാക്കിയ എല്ലാ കോടഞ്ചേരിക്കാര്‍ക്കും ഈ വര്‍ഷത്തെ ഭാരവാഹികള്‍ നന്ദി പറഞ്ഞു.

കോടഞ്ചേരിക്കാരനായ ആര്‍ച് ബിഷപ്പ് മാര്‍ ജോര്‍ജ് വലിയമറ്റം നല്‍കിയ അനുഗ്രഹ സന്ദേശം ചടങ്ങില്‍ വായിച്ചു.

അടുത്ത വര്‍ഷത്തേക്കുള്ള ഭാരവാഹികളായി താഴെ പറയുന്നവരെ തെരഞ്ഞെടുത്തു:

പ്രസിഡന്റ് - ലാല്‍സണ്‍. കെ. പോള്‍ കൊല്ലംകുടിയില്‍,

സെക്രട്ടറി - ബിനോയ് ജേക്കബ് മക്കോളില്‍

ട്രഷറര്‍ - സജി ജോസഫ് ചക്കാലയില്‍

വൈസ് പ്രസിഡന്റ് - ഷിജി ബെന്നി

ജോയിന്റ് സെക്രട്ടറി - സൗമ്യ സെബാസ്റ്റിയന്‍

കോടഞ്ചേരി പ്രവാസി സംഗമത്തിന്റെ പത്താം വാര്‍ഷികമായ 2017ല്‍ അതി വിപുലമായ പരിപാടികള്‍ സംഘടിപ്പിക്കുവാന്‍ പുതിയ ഭാരവാഹികള്‍ ശ്രമിക്കുമെന്ന് പുതിയ പ്രസിഡന്റ്  ലാൽസൺ അറിയിച്ചു.

2017 ലെ സംഗമം ജൂലൈ രണ്ടാമത്തെ ആഴ്ച (7, 8, 9)  സോമര്‍സെറ്റില്‍ വച്ചു നടത്തുന്നതായിരിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക.

Lalson K Paul: 0758869291

Benoy Jacob: 07908358455

 

 

 

 

 

 

Leave your comments

Guest
Sunday, October 21, 2018
0 characters

Comments

  • No comments found

Kodancherry Sangamam 2017

കോടഞ്ചേരി സംഗമം 2017: മക്കളുടെ ആഘോഷങ്ങൾ കാണാൻ നാട്ടിൽ നിന്നും മാതാപിതാക്കൾ

കോടഞ്ചേരിക്കാര്‍ക്കും ആഘോഷത്തിന്റെ നാളുകള്‍ എത്തുന്നു; 10-ാമത് സംഗമം ഈമാസം 7, 8, 9 തീയതികളില്‍. ഇത്തവണയും ആഘോഷത്തിന് ഉത്സവ പ്രതീതി

മലബാറിലെ കുടിയേറ്റ ജനതയുടെ സാംസ്‌കാരിക തലസ്ഥാനമായ കോടഞ്ചേരിയിൽ നിന്നും യു കെ യിൽ കുടിയേറിയിട്ടുള്ളവരുടെ പത്താമത് വാര്‍ഷിക ഒത്തുചേരലും കുടുംബസംഗമവും ജൂലൈ 7,8,9 തിയ്യതികളിൽ സോമെർസെറ്റിൽ വച്ച് നടത്തപ്പെടും.

പ്രവാസ ജീവിതത്തിന്റെ തിരക്കുകൾക്ക് ഇടയിലും നാടിനെയും, നാട്ടുകാരെയും ഓർക്കുവാനും, പുതിയ തലമുറയ്ക്ക് കോടഞ്ചേരിയെപ്പറ്റി കൂടുതൽ അറിയുവാനും, ഗൃഹാതുരത്വത്തിന്റെ ഓർമ്മ പുതുക്കുവാനും ആയി യു കെ യിലെ കോടന്ചെരിക്കാർ വർഷം തോറും നടത്തുന്ന ഈ ഒത്തുചേരലിന്റെ പത്താം വാര്ഷികത്തിനു ഏതാനും ദിവസം മാത്രം ബാക്കി നിൽക്കെ മുന് വർഷങ്ങളിലെ പോലെ കോടഞ്ചേരിയിൽ നിന്നും യു. കെ. എത്തി താമസിക്കുന്ന എല്ലാവരും കുടുംബ സമ്മേതം ഇത്തവണയും ഈ സംഗമം അവിസ്മരനീയമാക്കുവാനുള്ള തയാറെടുപ്പിലാണ്. സംഗമത്തിൽ പങ്കുചേരാനായി പലരുടെയും മാതാപിതാക്കൾ നാട്ടിൽ നിന്നും എത്തിച്ചേർന്നിട്ടുണ്ട്.

വെള്ളിയാഴ്ച വൈകിട്ടു 5 മണിയോടെ ആരംഭിക്കുന്ന ആഘോഷ പരിപാടികൾ ഞായറാഴ്ച വൈകിട്ടു 5 മണിക്ക് അവസാനിക്കും

കുട്ടികളുടെയും മുതിർന്നവരുടെയും കലാ, കായിക മത്സരങ്ങളുൾപ്പെടെ വിപുലമായ പരിപാടികളാണ് സംഘാടകർ ഇത്തവണ ഒരുക്കിയിരിക്കുന്നത്.

കോടഞ്ചേരിക്കാരനായ ഫാ.ലുക്ക് മറപ്പിള്ളിൽ നയിക്കുന്ന ദിവ്യ ബലിയും പ്രത്യേക പ്രാർത്ഥനകളും ഈ ഒത്തു ചേരലിനെ സമ്പുഷ്ടമാക്കും.
കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക :

ലാൽസൺ പോൾ : 07588690291

ആഘോഷ നാളുകളൊരുക്കി വീണ്ടും കോടഞ്ചേരി സംഗമം:- കോടഞ്ചേരി സംഗമം അവിസ്മരണീയമായി

എല്ലാ വർഷവും നടത്തിവരുന്ന കോടഞ്ചേരി സംഗമത്തിന് നയനാനന്ദകരമായ നാട്യ നടന വിസ്മയങ്ങള്അരങ്ങു തകര്ത്തു; ചടുല സംഗീതത്തിന് താളം ചവിട്ടി ആസ്വാദകരും ഒപ്പം ചേര്ന്നു; കോടഞ്ചേരി സംഗമം അവിസ്മരണീയമായി

മലബാറിലെ കുടിയേറ്റ ജനതയുടെ സാംസ്കാരിക തലസ്ഥാനമായ കോടഞ്ചേരിയില്‍നിന്നും ഇംഗ്ലണ്ട് ലേക്ക് കുടിയേറിയവരുടെ   ഒമ്പതാം വാര്‍ഷിക ഒത്തുചേരലും കുടുംബസംഗമവും ജൂലൈ 8,9,10 തിയ്യതികളിൽ ഇന്ഗ്ലിഷ് റിവൈരയിലെ  ടോർക്കേയിൽ (Torquay) വച്ച് നടന്നു.

Read more -http://goo.gl/uIugxs

Past Year functions:-

Few Moments captured from Kodancherry Sangamam

http://goo.gl/CLQu8l

Global Kodancherriyan’s initiative in UK to celebrated it’s yearly get together along with 9th Annual General Body meeting from Friday 8th July to Sunday 10th July 2016 at Brunel Manor Christian Hall, Torquay

more »