Kodancherry News..

കോടഞ്ചേരി ന്യൂസ്:പേരിലെ സംശയങ്ങൾ വേണ്ട:യഥാർത്ഥ കോടഞ്ചേരി ന്യൂസ് ഒന്ന് മാത്രം:

2013 ഏപ്രിൽ 14 നാണ് കോടഞ്ചേരി ന്യൂസ് എന്ന ഫെസ്‌ബുക് പേജ് നിലവിൽ വന്നത്. കോടഞ്ചേരിക്കാരായ ഞങ്ങൾ കുറച്ച് സുഹൃക്കൾ കൂടി 2010 ഇൽ ഫേസ്ബുക്ക്‌ പ്രസിദ്ധമായിക്കൊണ്ടിരിക്കുന്ന  സമയത്തുതന്നെ ‘കോടഞ്ചേരി’ എന്നൊരു ഗ്രൂപ്പ് തുടങ്ങിയിരുന്നു.

Created 2013


പിന്നീട് എല്ലാർക്കും എല്ലാ വിവരങ്ങളും എത്തിക്കുവാൻ ആണ് പേജ് തുടങ്ങിയത്.
കോടഞ്ചേരി ന്യൂസ് പേജ് തുടങ്ങുന്ന സമയത്ത് ഞങ്ങളുടെ സുഹൃത്തുക്കൾ ‘പുല്ലൂരംപാറ വാർത്തകൾ, എന്റെ തിരുവമ്പാടി വാർത്തകൾ, തിരുവമ്പാടി ഓൺലൈൻ എന്നിങ്ങനെ പരസ്പര സഹകരണത്തോടെ നടത്തിയിരുന്നു. കോടഞ്ചേരിയിൽ ആദ്യത്തെ വാർത്താ ഓൺലൈൻ മാധ്യമം കൂടി ആയിരുന്നു കോടഞ്ചേരി ന്യൂസ്.
ഇത് കൂടാതെ www.kodancherry.com എന്ന വെബ്സൈറ്റ് 2003 മുതൽ നടത്തിവരുന്നു.

Created 2010

മലയോരമേഘലയിലെ ആദ്യ വെബ് സൈറ്റുകളിൽ ഒന്നാണിത്. കമ്പ്യൂട്ടറും, ഇന്റർനെറ്റും എല്ലാം പ്രശസ്തം ആകുന്നതിനു മുൻപേ തുടങ്ങിയ സൈറ്റ്.
കോടഞ്ചേരിയിലെ ഏതാണ്ട് എല്ലാ പ്രധാനപ്പെട്ട ഗ്രൂപ്പുകളും പേജുകളും കൈകാര്യം ചെയ്ത് നല്ലരീതിയിൽ നടത്തിപ്പോന്നിരുന്നു. ഇതൊക്കെ കോടഞ്ചേരിയെ സ്നേഹിക്കുന്ന, കോടഞ്ചേരിക്കാരായ നാട്ടിൽ ജീവിക്കുന്നവരും, മറുനാട്ടിലും, മറ്റു രാജ്യങ്ങളിലും ജീവിക്കുന്നവരുമായ ആളുകൾക്ക് നമ്മുടെ നാടിന്റെ വിവരങ്ങൾ അറിയിക്കുന്നതിനുള്ള ഉപാധികൾ മാത്രമായിരുന്നു.

മറ്റു ചില ‘കോടഞ്ചേരി ന്യൂസ്’ എന്ന പേരിൽ  വാട്സ്ആപ്പ് വാർത്ത ഗ്രൂപ്പുകൾ, ഫെസ്‌ബുക് പേജുകൾ തുടങ്ങിയവ പ്രവർത്തിപ്പിച്ചു പോരുന്നത്  ഞങ്ങൾ നടത്തിയിരുന്ന കോടഞ്ചേരി ന്യൂസ് ആണെന്ന് തെറ്റിദ്ധരിക്കപ്പെട്ടവരും നിരവധിയാണ്. ഇതുമൂലം ഞങ്ങൾക്കുണ്ടായ ബുദ്ധിമുട്ടുകളും ചില്ലറയൊന്നുമല്ല. ഒരുപാട് ആളുകളോട് കാര്യങ്ങള് ധരിപ്പിച്ച് മടുത്തു കഴിഞ്ഞിരിക്കുന്നു.
ഈ അപര ഗ്രൂപ്പുകളിൽ വരുന്ന വാർത്തകൾക്കോ, പരസ്യങ്ങൾക്കോ കോടഞ്ചേരി ന്യൂസ് (Kodancherry News) നടത്തിപ്പുകാർക്ക് യാതൊരു ബന്ധവുമില്ല.

ഇത്തരമൊരു പ്രശ്നത്തിനെതിരെ ഓൺലൈൻ മീഡിയ അസോസിയേഷനിൽ പരാതി നൽകിയിട്ടുണ്ട്. കോടഞ്ചേരി ന്യൂസ് എന്ന പേര് ഓൺലൈൻ മീഡിയ റിപ്പോർട്ടേഴ്സ് അസോസിയേഷന്റെ കീഴിലും രജിസ്റ്റർ ചെയ്ത് പ്രവർത്തിക്കുന്ന ന്യൂസ് ഗ്രൂപ്പാണ്.

കോടഞ്ചേരി ന്യൂസ് എന്ന ഈ പേരിനു പിന്നിൽ വർഷങ്ങളുടെ കഠിനാധ്വാനം ഉണ്ട്. ഈ പേര്  മറ്റാളുകൾ ഉപയോഗിക്കുന്നതും, നിയന്ത്രണം ഇല്ലാത്തതും ആളുകൾ തെറ്റിദ്ധരിക്കുന്നതിനും ഇടയാകുന്നുണ്ട്.


ക്രെഡിബിലിറ്റി എന്നത് നഷ്ടപ്പെടുവാൻ ഇഷ്ടമില്ലാത്തതിനാൽ, ഇങ്ങനെയുള്ള സാഹചര്യങ്ങളിൽ ഇനിയും എത്താതെ ഇരിക്കാൻ –

നിലവിൽ ഉള്ള നിയന്ത്രണങ്ങൾ പ്രകാരം ‘കോടഞ്ചേരി ന്യൂസ്’ എന്ന പേര് ഞങ്ങൾ രജിസ്റ്റർ ചെയ്തിരിക്കുന്നു എന്ന് അറിയിക്കുന്നു. ഇംഗ്ളീഷിലോ മലയാളത്തിലോ ‘കോടഞ്ചേരി ന്യൂസ്’, ന്യൂസ്‌ കോടഞ്ചേരി എന്ന് വായിക്കാവുന്ന പേര് എല്ലാം തന്നെ ഒരുമിച്ചാണ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.

Our Logo for WhatsApp groups

കോടഞ്ചേരി ഒരുപാട് സ്പെല്ലിങ് ഉണ്ട് ഇംഗ്ളീഷിൽ എഴുതിയാൽ. ആയതിനാൽ  (Kodanchery, Kodenchery, Kodencherry etc.) ‘കോടഞ്ചേരി ന്യൂസ് ‘ എന്ന് തോന്നുന്ന പേരുകൾ ഉപയോഗിച്ച് നടത്തുന്ന എല്ലാ ഓൺലൈൻ/ ഓഫ്‌ലൈൻ ഗ്രൂപ്പുകളും, ഫേസ്ബുക്ക്‌ പേജുകളും ഈ പേര് ഉപയോഗിച്ച് നടത്തുന്നവർ നിങ്ങളുടേതായ വ്യക്തിമുദ്ര പതിപ്പിക്കുന്ന പേരുകളിലേക്ക് മാറ്റി സഹകരിക്കണം എന്ന് അറിയിക്കുന്നു.

പുതിയ ഗ്രൂപ്പുകൾ ഉണ്ടാക്കുന്നവരെ എന്നും സ്വാഗതം ചെയ്യുന്നതിനോടൊപ്പം, നിങ്ങൾ ഉണ്ടാക്കുന്ന ഗ്രൂപ്പുകൾ നിങ്ങളുടെ തന്നെ സൃഷ്ടികൾ ആകട്ടെ എന്ന് ആശംസിക്കുന്നു. നാടിനുവേണ്ടി, നമ്മുടേതായ വ്യക്തിമുദ്ര കഴിയുന്നപോലെ പതിപ്പിച്ചുകൊണ്ട് ഇനിയും സഞ്ചരിക്കാം..

ഞങ്ങളോട് സഹകരിക്കുന്ന എല്ലാവർക്കും നന്ദി:
ഇതുവരെ ഉണ്ടായിരുന്ന സഹായസഹകരണങ്ങൾ തുടർന്നും പ്രതീക്ഷിക്കുന്നു. ‘കോടഞ്ചേരിയുടെ വാർത്തകളും വിശേഷങ്ങളും നിങ്ങളുടെ വിരൾത്തുമ്പിൽ’ എത്തിക്കുവാൻ ഇനിയും  ഞങ്ങൾ പ്രതിജ്ഞാബദ്ധരാണ്.

കൂടുതൽ വിശദാംശങ്ങൾ ആർക്കെങ്കിലും വേണമെങ്കിൽ ദയവായി ഞങ്ങളുമായി ബന്ധപ്പെടാവുന്നതാണ്.

അഡ്മിൻ പാനൽ:
Kodancherry News
www.kodancherry.com

Kodancherry News (കോടഞ്ചേരി ന്യൂസ്) Registed for Media & Information Services Activities under Govt.Of India.
(Reg. No: KL-08-0004254)

കോടഞ്ചേരി ന്യൂസ് – Registered under Registration act XXI of 1860

www.kodancherry.com  Registered under ICANN & Information Services Activities under Govt.Of India.
(Reg. No: KL-08-0004254)

Loading

Please Post Your Comments & Reviews

Your email address will not be published. Required fields are marked *