Kayaking events

മാമാങ്കമൊഴിഞ്ഞ് മലയോരം – കായാക്കിങ്ങില്ലാത്ത രണ്ടാം വർഷം ലക്ഷങ്ങളുടെ നഷ്ടം:

കോടഞ്ചേരി: ചാലിപ്പുഴയും ഇരുവഞ്ഞി പുഴയും നിറഞ്ഞൊഴുകി തുടങ്ങുമ്പോൾ മനസ്സിൽ ആദിയായിരുന്നെങ്കിലും കുത്തൊഴുക്കിൽ തുഴയെറിയാൻ അവരെത്തുമല്ലോ എന്ന പ്രതീക്ഷയായിരുന്നു മറുവശത്ത്. ഒപ്പം പട്ടിണിയിലേക്കടുക്കുന്ന കുടുംബത്തെ കരകയറ്റാം എന്ന ആശ്വാസവും.എന്നാൽ വില്ലനായെത്തിയ കോവിഡ് കഴിഞ്ഞ രണ്ട് വർഷമായി ഏക ജീവിത മാർഗ്ഗം ഇല്ലാതാക്കിയ ദുരിത കഥ പറഞ്ഞു തുടങ്ങുകയായിരുന്നു മുൻവർഷങ്ങളിൽ തുടർച്ചയായി കായാക്കിങ്ങിന് വേണ്ട പന്തലും റാമ്പുമെല്ലാം ഒരുക്കിയ ആനക്കാംപൊയിൽ മഞ്ഞുവയൽ സ്വദേശി മധു.ഇയാളെ പോലെ നിരവധി പേരാണ് കയാക്കിങ് മുന്നിൽ കണ്ട് വീട് മോടിപിടിപ്പിച്ചും, കടകൾ നവീകരിച്ചും ദുരിതത്തിലായത്.

ഓരോ വർഷവും കയാക്കിങ് എത്തുന്നതോടെ മലയോരത്താകെ ഉത്സവാന്തരീക്ഷമാണ്. വീടുകളും കടകളും പൊതുയിടങ്ങളും മലയോരത്തെ ഓളപ്പരപ്പിൽ തുഴയെറിയാൻ എത്തുന്നവരെ വരവേൽക്കാൻ ഒരുങ്ങി നിൽക്കുന്ന കാലം. മലയോര മാമാങ്കമായി അറിയപ്പെട്ടിരുന്ന കയാക്കിങ് മത്സരം ഇത്തവണയും നടക്കില്ലെന്ന് അറിഞ്ഞതോടെ മലയോരമാകെ നിരാശയിലായി. കയാക്കിങ് കഴിയുന്നതോടെ ലക്ഷങ്ങളുടെ വരുമാനമാണ് വിവിധ മാർഗ്ഗങ്ങളിലൂടെ മലയോരത്തെത്തിയിരുന്നത്.

വിദേശികളടക്കം നിരവധി മത്സരാർത്ഥികൾ മാസങ്ങൾക്ക് മുമ്പേ മലയോരത്തെത്തും.
ഹോട്ടലിന് പുറമെ പ്രദേശത്തെ വീടുകളുടെ രണ്ടാം നിലയിലും , വീട്ടുകാരോടൊപ്പവും ഇവർ താമസമുറപ്പിക്കും. ഇതുവഴി വരുമാനം ഉണ്ടാക്കിയവരും ഇപ്പോൾ നിരാശയിലാണ്. പാശ്ച്ഛത്യ ഭക്ഷണ വിഭവങ്ങൾ മുതൽ കേരളത്തിലെ തനി നാടൻ രുചിക്കൂട്ടുകൾ വരെ ഇവർക്കായി മലയോരത്ത് ഒരുക്കാറുണ്ടായിരുന്നു. കയാക്കിങ് കാലത്തെ ഹോട്ടലിലെ പൊടി പൊടിച്ച കച്ചവടം ഉടമകൾക്ക് ഓർമ്മ മാത്രമായി.

കോടഞ്ചേരിയെ ലോക ടൂറിസം ഭൂപടത്തിലേക്കുയർത്തിയ കായിക വിനോദമായിരുന്നു കയാക്കിങ്. മലബാർ റിവർഫെസ്റ്റിവലിന്റെ ഭാഗമായിട്ടായിരുന്നു കഴിഞ്ഞ വർഷങ്ങളിൽ മത്സരം സംഘടിപ്പിച്ചിരുന്നത്. മീൻതുള്ളി പാറ, അരിപ്പാറ, ആനക്കാംപൊയിൽ, പുലിക്കയം എന്നിവിടങ്ങളിലായിരുന്നു മത്സരങ്ങൾ നടത്താറ്. ലോകത്തിന്റെ വിവിധഭാഗങ്ങളിൽ നിന്ന് 22 ൽ പരം രാജ്യത്തെ മത്സരാർത്ഥികൾ ഇവിടെ തുഴയെറിയാൻ എത്തിയിട്ടുണ്ടായിരുന്നു. കോവിഡ് ഭീതി മാറി വരും വർഷം മത്സരങ്ങൾ സംഘടിപ്പിക്കാനാകുമെന്ന പ്രതീക്ഷയിലാണ് നാട്ടുകാർ.

പുത്തൻ പ്രതീക്ഷയേകി കയാക്കിങ് അക്കാദമി മലയോരത്തെ ടുറിസം സ്വപ്നങ്ങൾക് പുതിയ പ്രതീക്ഷ നൽകിക്കൊണ്ടാണ് സംസ്ഥാന പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി പി.എ.മുഹമ്മദ് റിയാസ് കോടഞ്ചേരി പുലിക്കയത്ത് പുതിയ കയാക്കിങ് അക്കാദമിയുടെ ശിലാസ്ഥാപനം നടത്തിയത്. കായികപ്രേമികളുടെയും നാട്ടുകാരുടെയും വർഷങ്ങൾ നീണ്ട ആവശ്യത്തിനാണ് ഇതോടെ ഫലപ്രാപ്തിയായത്.

കയാക്കിങ് അക്കാദമിവരുന്നതോടെ മലയോരത്തെ ടുറിസം രംഗത്ത് വലിയ മാറ്റങ്ങൾ ഉണ്ടാകുമെന്ന് മന്ത്രി പറഞ്ഞിരുന്നു. കൂടാതെ ജില്ലയിലെ പ്രധാന വിനോദസഞ്ചാര മേഖലകളെ ബന്ധിപ്പിച്ചുള്ള മലയോര ഹൈവേ നിർമ്മാണം പുരോഗാമിക്കുന്നു. ഇതെല്ലം മലയോരത്തിന്റെ ടുറിസം ഭാവി ശോഭനമാകുമെന്ന പ്രതീക്ഷയിലാണ് പ്രദേശവാസികൾ.

അലക്സ് തോമസ് ചെമ്പകശ്ശേരി,
കോടഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്

ആഘോഷങ്ങൾ ഇല്ലാത്ത രണ്ടു വർഷം കയാക്കിങ് മലയോരത്തെ പ്രധാന ഉത്സവമായി മാറിയിരുന്നു. കോവിഡ് പ്രതിസന്ധി കവർന്നെടുത്തത് മലയോരത്തുകാരുടെ പുത്തൻ പ്രതീക്ഷകളെയാണ്. കയാക്കിങ് ഇല്ലാതായതോടെ നിരവധി പേർ സാമ്പത്തിക ബുദ്ധിമുട്ടിലായി. എങ്കിലും വരും വർഷം പൂർവാധികം ഭംഗിയോടെ കയാക്കിങ് മലയോര മാമാങ്കമായി നടത്താൻ സാധിക്കുമെന്ന് പ്രതീക്ഷിക്കുന്നു.

പോൾസൺ ജോസഫ് അറയ്ക്കൽ,
മലബാർ റിവർ ഫെസ്റ്റിവൽ കോർഡിനേറ്റർ

ആഭ്യന്തര ടീമുകളെ വച്ച് മത്സരം നടത്തുന്ന കാര്യം പരിഗണയിൽ കോവിഡ് വ്യാപനം രൂക്ഷമായതിന്നാലും, പലരാജ്യങ്ങളും യാത്ര വിലക്കേർപ്പെടുത്തിയതും കാരണം അന്താരാഷ്ട്ര കയാക്കിങ് മത്സരം ഇത്തവണ പ്രായോഗികമലായതായി. എന്നാൽ ആഭ്യന്തര മത്സരാർത്ഥികളെ പങ്കെടുപ്പിച്ചുള്ള ചെറു മത്സരം നടത്താൻ പറ്റുമോ എന്ന സാധ്യത അന്വേഷിച്ചു വരുകയാണ്. ഭരണകൂടത്തിന്റെ ഭാഗത്ത് നിന്ന് അനുകൂല നിലപാടുണ്ടായാൽ പുഴകളിലെ ജലനിരപ്പ് താഴുന്നതിന് മുമ്പേ ഇത് നടത്താനാകുമെന്ന് പ്രതീക്ഷിക്കുന്നു.

ലിന്റോ ജോസഫ്, തിരുവമ്പാടി എം.എൽ.എ.

പ്രതിസന്ധി നമ്മൾ മറികടക്കും. കോവിഡ് പ്രതിസന്ധി സർവ മേഖലയിൽ എന്നോണം നമ്മുടെ കയാക്കിങ് മത്സരത്തെയും ബാധിച്ചു. വരും വർഷങ്ങളിൽ കൂടുതൽ ഭംഗിയായി മത്സരങ്ങൾ നടത്താനുകുമെന്ന് പ്രതീക്ഷിക്കുന്നു. കയാക്കിങ് അക്കാദമിയുടെ നിർമ്മാണത്തിനായുള്ള ശ്രമം ഊർജിതമാക്കും. മലയോര ഗ്രാമപഞ്ചായത്തുകൾ കേന്ദ്രമാക്കി കൂടുതൽ ടൂറിസം പദ്ധതികൾ ആവിഷ്‌ക്കരിക്കാനും ശ്രമിക്കുണ്ട്.

Kodancherry News

റിപ്പോർട്ട് : അരുൺ ഓമശ്ശേരി,

ചിത്രങ്ങൾ : കോടഞ്ചേരി ന്യൂസ്.

*** ***** *** ***** *** *****

കോടഞ്ചേരി ന്യൂസ് വാട്സാപ്പിൽ അംഗമാകാൻ:

https://chat.whatsapp.com/CqXFxzEPbLD2UTj6dFtgdP

ഫേസ്‌ബുക് പേജ് : https://www.facebook.com/KodancherryNews/

Loading

Please Post Your Comments & Reviews

Your email address will not be published. Required fields are marked *