കണ്ണോത്ത് നിന്നും നടന്ന് സിവിൻ സ്വപ്നമായ കാശ്മീരിൽ എത്തിയിരിക്കുന്നു…

സ്വപ്നം കാണുവാൻ പ്രയാസമില്ല പക്ഷെ കണ്ട സ്വപ്നം സാക്ഷാത്‌കരിക്കാൻ എന്ത് ബുദ്ധിമുട്ടും സഹിക്കുവാൻ തയ്യാറാകുന്നവർ ലക്ഷ്യത്തിലെത്തും.

കോടഞ്ചേരി: മാർച്ച് ആറാം തീയതി രാവിലെ കണ്ണോത്ത് നിന്ന് യാത്ര ആരംഭിച്ച സിവിൻ തന്റെ ജൈത്രയാത്ര തുടരുന്നു. യാത്രയുടെ 83ആം ദിവസമായ ഇന്നലെ സിവിൻ  കാശ്മീരിൽ എത്തി അവിടെ നിന്നും യാത്ര തുടർന്നു കൊണ്ടിരിക്കുന്നു.

 ഇതുവരെ 83 ദിവസവും 2900ൽ ഏറെ കിലോമീറ്ററും നടന്നാണ് ഇപ്പോൾ ജമ്മുവിൽ എത്തിയിരിക്കുന്നത്.  യാത്ര പുറപ്പെട്ടപ്പോൾ കാശ്മീരിൽ എത്തുക എന്ന സ്വപ്നം പൂവണിഞ്ഞതിന്റെ അതീവ സന്തോഷത്തിലാണ് സിവിൻ ഇപ്പോൾ. താൻ പിന്നിട്ട വഴിയിൽ ഇതുവരെ വലിയ പ്രതിബന്ധങ്ങൾ ഒന്നും തരണം ചെയ്യേണ്ടി വന്നില്ല എന്ന് സിവിൻ അറിയിച്ചു. ഒറ്റയ്ക്ക് നടന്നു വരുന്ന സിവിനെ കണ്ട് ഭക്ഷണവും, വെള്ളവും, ചായയും, റൂമും ഒക്കെ പലരും പല സ്ഥലങ്ങളിലും ഏർപ്പാടാക്കി കൊടുത്തു. മറ്റുപല സംസ്ഥാനത്തുനിന്നും നടന്നുവരുന്നത് കൊണ്ട് താമസിക്കുവാനും, റെസ്റ്റ് എടുക്കുവാനുള്ള അവസരങ്ങൾ കൊടുക്കാത്ത പലരെയും യാത്രയ്ക്കിടയിൽ കണ്ടിരുന്നു. കോവിഡ് ഭീതി മൂലമായിരുന്നു ഇവയിൽ മിക്കതും.

ഓരോ സംസ്ഥാനങ്ങളും താണ്ടി യാത്ര ചെയ്യുമ്പോൾ അവിടെയുള്ള പല അസോസിയേഷനിലെ ആളുകളെയും കണ്ടുമുട്ടുവാനും, പരിചയപ്പെടാനും സാധിച്ചിട്ടുണ്ട്. കോവിഡ് നിയന്ത്രണങ്ങൾ പല സംസ്ഥാനത്തും കർശനമായതോടു കൂടി യാത്രയ്ക്കിടയിൽ വിശ്രമിക്കാനും ഭക്ഷണം കഴിക്കുവാനും വളരെയേറെ പ്രയാസപ്പെട്ടിട്ടുണ്ട്. ചില സമയങ്ങളിൽ കയ്യിലുള്ള വെള്ളം വരെ തീരുവാൻ ആയപ്പോൾ ആണ് വെള്ളത്തിനുള്ള വഴികൾ വരെ കണ്ടെത്താനായത്.

ഇതുവരെ യാത്ര ചെയ്തത് കേരള, കർണാടക, മഹാരാഷ്ട്ര, മധ്യപ്രദേശ്, രാജസ്ഥാൻ, ഹരിയാന പഞ്ചാബ് എന്നീ സംസ്ഥാനങ്ങളിലൂടെയാണ് യാത്ര ചെയ്താണ് ഇപ്പോൾ ജമ്മുവിൽ എത്തിയിരിക്കുന്നത്.

ഈ യാത്രയിൽ തനിക്ക് സ്പോൺസർമാർ ഒന്നും ഉണ്ടായിരുന്നില്ലെന്നും, യാത്രയുടെ ചിലവുകളൊക്കെ സ്വയം വഹിക്കുകയാണ് എന്നും സിവിൻ പറഞ്ഞു. സ്പോൺസർഷിപ്പുമായി പലരും സമീപിച്ചെങ്കിലും തന്റെ ലക്ഷ്യം സ്വപ്നസാക്ഷാത്കാരം മാത്രമായതിനാൽ അതെല്ലാം നിരസിക്കുകയായിരുന്നു ചെയ്തത്. താൻ ജോലി ചെയ്ത് ലഭിച്ച ശമ്പളം കൊണ്ടുള്ള പൈസ കൊണ്ടാണ് ചിലവുകൾ എല്ലാം നടന്നു പോകുന്നത്.  യാത്ര ഇപ്പോൾ മൂന്ന് മാസം കഴിഞ്ഞ് നിൽക്കുന്ന സമയത്ത് താനിതുവരെ നല്ലൊരു ഹോട്ടലിൽ കയറി ഭക്ഷണം കഴിക്കുകയോ, മുന്തിയ ഹോട്ടലിൽ മുറിയെടുത്ത് താമസിക്കുകയും ചെയ്തിട്ടില്ല എന്നും സിവിൻ കൂട്ടിച്ചേർത്തു.

 ഒരു അടിപൊളി യാത്രയല്ല തന്റെ ഉദ്ദേശമെന്നും വർഷങ്ങളായി മനസ്സിൽ ഉള്ള ഒരു സ്വപ്നം പൂർത്തിയാക്കുക മാത്രമാണ് ലക്ഷ്യമെന്നും ഇദ്ദേഹം പറയുന്നു. യാത്രയിലുടനീളം മിക്കവാറും ചിലപ്പോൾ രണ്ടുനേരമോ ഒരു നേരമോ ഒക്കെയാണ് ഭക്ഷണം കഴിക്കുന്നത്. ഇതിന് പ്രധാന കാരണം ഒരു ദിവസം ഇത്രയും കിലോമീറ്ററുകൾ നടക്കുന്നതിനാൽ വിശപ്പ് ഉണ്ടാവുകയില്ല എന്നതാണ്.

ഒരു ദിവസം ഏറ്റവും കൂടിപ്പോയാൽ 200 മുതൽ 300 രൂപ വരെ മാത്രമേ ചെലവ് വരാറുള്ളൂ. യാത്ര 80 ദിവസം കഴിഞ്ഞപ്പോൾ തന്റെ കയ്യിൽ നിന്ന് ആകെ ചിലവായത് 17,000 രൂപയാണ് എന്ന് സിവിൻ പറയുന്നു.  വെള്ളം മിക്കവാറും എല്ലാം പെട്രോൾപമ്പുകളിൽ നിന്നാണ് എടുക്കാറ്, അവിടെ നിന്ന് ലഭിച്ചില്ലെങ്കിൽ ഇടയ്ക്ക് കുപ്പിവെള്ളം മേടിക്കും, ചില സമയങ്ങളിൽ നടക്കുന്നത് കണ്ട് ആളുകൾ വെള്ളം കുപ്പി ആയി കൊണ്ട് കൊടുക്കാറുണ്ട്.

 ഇതിനോടൊപ്പം തന്നെ ലോക്ഡൗൺ മൂലം കടകളെല്ലാം അടച്ചിട്ടിരിക്കുന്നതിനാൽ മറ്റു ചിലവുകൾ ഒന്നും ഉണ്ടായിട്ടില്ല. ആദ്യമായാണ് കർണാടക ഒഴികെ മറ്റൊരു സംസ്ഥാനത്തേക്ക് യാത്ര ചെയ്യുന്നതെന്നും, യാത്രയിലുടനീളം തന്നെ തേടിയെത്തിയവർ എല്ലാം ഇൻസ്റ്റാഗ്രാമിലും യൂട്യൂബിലും വീഡിയോ കണ്ടു വന്നവരാണ്. കാണാൻ വന്നവരിൽ പലരും ആവശ്യമായ പല സാധനങ്ങളും തന്നിരുന്നു. വളരെ ഏറെ സ്നേഹത്തോടെ സ്വന്തം വീട്ടിൽ താമസിച്ച് താമസിപ്പിച്ചവരും ഉണ്ട്. 

പഞ്ചാബിൽ പ്രവേശിക്കുന്ന സമയത്ത് പോലീസുകാർ നിർത്തി കാര്യങ്ങൾ അന്വേഷിച്ചു. കേരളത്തിൽ നിന്ന് നടന്നുവരികയാണ് എന്ന് പറഞ്ഞപ്പോൾ സന്തോഷപൂർവ്വം കൂടെ ചേർത്തുനിർത്തി ഫോട്ടോയും എടുത്താണ് അവർ യാത്രയാക്കിയത്. കടന്നുപോയ സംസ്ഥാനങ്ങളിൽ വെച്ച് നോക്കുമ്പോൾ പഞ്ചാബിലാണ് ഏറ്റവും കൂടുതൽ ആളുകൾ എന്താണ് വിദ്യാഭ്യാസ യോഗ്യത എന്ന് ചോദിച്ചത് എന്ന് സിവിൻ പറയുന്നു.  വളരെ ഊഷ്മളമായ സമീപനമാണ് ഏകദേശം എല്ലാ സംസ്ഥാനങ്ങളിൽ നിന്നും തന്നെ ലഭിച്ചത്. യാത്രയിലുടനീളം ഉറക്കം കൂടുതലും പെട്രോൾപമ്പുകളിൽ ആയിരുന്നു.  ഇടയ്ക്ക് കാലിന് മുട്ടുവേദന ഉള്ളതിനാൽ ചിലദിവസങ്ങളിൽ പൂർണമായും റസ്റ്റ് എടുത്തിട്ട് ആയിരുന്നു പിന്നീടുള്ള യാത്ര.

കാശ്മീരിലേക്ക് പ്രവേശിക്കുന്നതിന് തൊട്ടുമുൻപ്

ഒരു ദിവസം 40 കിലോമീറ്ററാണ്  ഇപ്പോൾ കുറഞ്ഞത് യാത്ര ചെയ്യുന്നത്.  മറ്റ് സംസ്ഥാനങ്ങളിൽ നടന്ന് പ്രവേശിക്കുന്നതിന് ഇതുവരെ കോവിഡ് ടെസ്റ്റ് ഒന്നും ആവശ്യമായിരുന്നില്ല എങ്കിലും ജമ്മു കാശ്മീരിലേക്ക് പ്രവേശിക്കുന്നതിന് കോവിഡ് ടെസ്റ്റ് നിർബന്ധമായതിനാൽ ടെസ്റ്റ് ചെയ്ത് റിസൾട്ടുമായി ആണ് മുന്നോട്ടുള്ള യാത്ര.

ഇത്രയും ദൂരം നടന്നെങ്കിലും നിലവിൽ കാര്യമായ ശാരീരിക പ്രശ്നങ്ങൾ ഒന്നും ഉണ്ടായിട്ടില്ല. ശക്തമായ വെയിൽ ഉള്ളതുകൊണ്ട് പലദിവസങ്ങളിലും വിചാരിച്ചതിലും കൂടുതൽ നേരം വിശ്രമിക്കേണ്ടി വന്നിട്ടുണ്ട്.  എന്തൊക്കെ  ഉണ്ടായാലും തന്റെ ലക്ഷ്യത്തിലേക്ക് ഇനി വെറും 300 കിലോമീറ്ററിൽ താഴെ മാത്രമാണ് ബാക്കിയുള്ളത്. ഇത്രയും കൂടി നടന്നാൽ ശ്രീനഗറിൽ എത്തും.

യാത്രയിലുടനീളം ഒരുപാട് പേർ സപ്പോർട്ട് ചെയ്യുവാൻ കൂടെയുണ്ട് എന്നത് തന്നെയാണ് ധൈര്യം എന്നും തന്റെ മുന്നോട്ടുള്ള പ്രയാണത്തിൽ എല്ലാവരും കൂടെ ഉണ്ടായിരിക്കും എന്നും സിവിൻ പ്രതീക്ഷിക്കുന്നു.

Kodancherry News ന്റെയും www.kodancherry.com ന്റെയും അഭിനന്ദനങ്ങൾ. കോടഞ്ചേരി പഞ്ചായത്തിൽ നിന്നും കാശ്മീരിലേക്ക് കാൽനടയായി യാത്ര ചെയ്ത ആദ്യത്തെ യാത്രികന്.  താങ്കൾ എല്ലാവർക്കും ഒരു അഭിമാനവും പ്രതീക്ഷയും ആയിരിക്കും. ദൂരങ്ങൾ നടന്ന ലക്ഷ്യത്തിൽ എത്തുന്നതും തിരിച്ച് കോടഞ്ചേരിയിലേക്ക് എത്തുന്നതും പ്രതീക്ഷിച്ചുകൊണ്ട് ഒരുപാട് സ്നേഹത്തോടെ….

****** ********** **********
കോടഞ്ചേരി ന്യൂസ് വാട്സാപ്പിൽ അംഗമാകാൻ :   
https://chat.whatsapp.com/FOZWMk3VRfXDrODLoC0OiN
 ഫേസ്‌ബുക് പേജ് : https://www.facebook.com/KodancherryNews/

Kodancherry News Special Report.

Disclaimer

www.kodancherry.com is a non – profit amateur initiative; despite editorial care, Kodancherry.com reserves the right not to be responsible for the correctness or completeness of the information stated in this website. Liability claims regarding loss, damage or inaccuracy of any sort connected with  this website directly or indirect, will therefore be rejected. Administrators of Kodancherry.com reserves the right to modify the structure and content of this website at any time, with or without prior notification.
All texts, information, comments, photos, images and other contents presented in this website are copyright protected and may not be used for any purpose, in any media, in parts or in whole, without written permission from site administrator.
Kodancherry.com and Kodancherry News / Kodanchery News /Kodanchery News /Kodancherry News (കോടഞ്ചേരി ന്യൂസ്) are registered for the domain usage and any usage of the names for any usage are strictly prohibited in any manner. None apart from the Administrators of Kodancherry.com has the rights to use the name of the domain and kodancherry news for any social media publishing or creation of groups.

Copyrights © 2021 www.Kodancherry.com

Loading

Please Post Your Comments & Reviews

Your email address will not be published. Required fields are marked *