മെഡി ഹോം പദ്ധതി ഉദ്ഘാടനം ചെയ്തു
കോടഞ്ചേരി:കോടഞ്ചേരി സർവീസ് സഹകരണ ബാങ്കിന്റെ കീഴിൽ പ്രവർത്തിക്കുന്ന നീതി മെഡിക്കൽ സ്റ്റോറിന്റെ കൈതപ്പൊയിൽ, കോടഞ്ചേരി ഷോപ്പുകളിൽ നിന്നും ബാങ്കിന്റെ പ്രവർത്തന പരിധിയിലുള്ള ആളുകൾക്ക് എല്ലാവിധ മരുന്നുകളും 10% മുതൽ 40 % വരെ വിലക്കുറവിൽ മരുന്നുകൾ നേരിട്ട് വീട്ടിൽ ലഭ്യമാക്കുന്ന” മെഡി ഹോം ” പദ്ധതി തിരുവമ്പാടി നിയോജകമണ്ഡലം എം.എൽ.എ ലിന്റോ ജോസഫ് ബാങ്ക് പരിസരത്ത് ഫ്ലാഗ് ഓഫ് ചെയ്ത് ഉദ്ഘാടനം നിർവഹിച്ചു.
ബാങ്ക് വൈസ് പ്രസിഡന്റ് പി. പി ജോയ് സ്വാഗതം ആശംസിച്ച ചടങ്ങിന് ബാങ്ക് പ്രസിഡന്റ് ഷിബു പുതിയടത്ത് അധ്യക്ഷത വഹിച്ചു. കോടഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അലക്സ് തോമസ് ചെമ്പകശ്ശേരി മുഖ്യ പ്രഭാഷണം നടത്തി. ചടങ്ങിന് ആശംസകൾ അർപ്പിച്ചുകൊണ്ട് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് ചിന്ന അശോകൻ, വാർഡ് മെമ്പർമാരായ ലിസി ചാക്കോ, വാസുദേവൻ ഞാറ്റുകാലായിൽ എന്നിവരും ജോബി ഇലന്തൂർ,പുഷ്പ സുരേന്ദ്രൻ, നിഷാ റെജി, കെ എം പൗലോസ്,കെ. എം ജോസഫ് ,മാത്യു ചെമ്പോട്ടിക്കൽ,റോബർട്ട് അറക്കൽ,തുടങ്ങിയ രാഷ്ട്രീയ സാംസ്കാരിക പ്രവർത്തകർ സംസാരിച്ചു. ചടങ്ങിന് ബാങ്ക് സെക്രട്ടറി വിപിൻ ലാൽ. കെ നന്ദി പറഞ്ഞു.