കണ്ണോത്ത് സെൻ്റ് ആൻ്റണീസ് ഹൈസ്കൂളിൽ അറ്റ്ലറ്റുകളുടെ  നേതൃത്വത്തിൽ ദീപശിഖ പ്രയാണം സംഘടിപ്പിച്ചു

കോടഞ്ചേരി: സംസ്ഥാന സ്കൂൾ കായികമേള ഒളിമ്പിക്സ് രീതിയിൽ നടത്തുവാനുള്ള പൊതുവിദ്യാഭ്യാസ വകുപ്പിൻ്റെ നിർദ്ദേശത്തെ തുടർന്ന് കണ്ണോത്ത് സെൻ്റ് ആൻ്റണീസ് ഹൈസ്കൂളിൽ അറ്റ്ലറ്റുകളുടെ നേതൃത്വത്തിൽ ദീപശിഖ പ്രയാണം സംഘടിപ്പിച്ചു .കണ്ണോത്ത് അങ്ങാടിയിലൂടെ കടന്നു വന്ന ദീപശിഖ അത്ലറ്റുകൾ ഹെഡ്മാസ്റ്റർ റോഷിൻ മാത്യുവിന് കൈമാറുകയും വിദ്യാലയാങ്കണത്തിൽ സ്ഥാപിച്ച പ്രത്യേക പീഠ ത്തിൽ ദീപശിഖ സ്ഥാപിക്കുകയും ചെയ്തു.

പാരീസ് ഒളിമ്പിക്സിന് അഭിവാദ്യമർപ്പിച്ചു സംഘടിപ്പിച്ച ചടങ്ങിൽ കായികാധ്യാപകൻ ഷിബു കെ.എം ഒളിമ്പിക്സിൻ്റെ പ്രാധാന്യത്തെക്കുറിച്ച് സംസാരിച്ചു. തുടർന്ന് മുഴുവൻ വിദ്യാർത്ഥികളും കായിക പ്രതിജ്ഞ ഏറ്റുചൊല്ലി

Sorry!! It's our own content. Kodancherry News©