Elephant attack

കാട്ടാന ആക്രമണത്തില്‍ ആദിവാസി കൊല്ലപ്പെട്ടു; കൊല്ലപ്പെട്ടത്, 20 വർഷം മുമ്പ് റിപ്പബ്ലിക് ദിനാഘോഷത്തില്‍ ഡല്‍ഹില്‍ അതിഥിയായി പങ്കെടുത്തയാൾ

നിലമ്പൂരിൽ പ്രമുഖ ആദിവാസി വിഭാഗമായ ചോലനായ്ക്കയിൽ പെട്ട വയോധികന്‍ ആനയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടു. കരുളായി ഉള്‍വനത്തില്‍ വാള്‍ക്കെട്ട് മലയില്‍ അധിവസിക്കുന്ന കരിമ്പുഴ മാതമാണ് മരിച്ചത്. 70 വയസായിരുന്നു. ഇന്നലെ ഉച്ചക്ക് 2.30ഓടെ പാണപ്പുഴയ്ക്കും വാള്‍ക്കെട്ട് മലയ്ക്കും ഇടയിലായിരുന്നു സംഭവം.മാഞ്ചീരിയിലെ സംഗമ കേന്ദ്രത്തിലേക്ക് റേഷന്‍ അരി വാങ്ങാന്‍ പോയി മടങ്ങുന്നതിനിടയിലാണ് ആന ആക്രമിച്ചത്. ആദിവാസി സംഘത്തിന് മുന്നിലേക്ക് ആന ഓടിയെത്തുകയായിരുന്നു.

കൂട്ടത്തിലുണ്ടായിരുന്ന ചാത്തന്‍ തലനാരിഴക്ക് ഓടി രക്ഷപ്പെട്ടങ്കിലും മാതനെ രക്ഷപ്പെടുത്താനായില്ല. പ്രായം കാരണം ഓടി രക്ഷപ്പെടാനും കഴിയാത്തതിനെ തുടര്‍ന്ന് ആന അക്രമിക്കുകയായിരുന്നു. തുടര്‍ന്ന് ചാത്തനെത്തി വിവരമറിയിച്ചതിനെ തുടര്‍ന്ന് കൂടുതല്‍ ആദിവാസികളും അധികൃതരും സ്ഥലത്തെത്തിയെങ്കിലും മൃതദേഹത്തിന് ചുറ്റും ആനക്കൂട്ടം തമ്പടിച്ചതിനാല്‍ മൃതദേഹം സംഭവസ്ഥലത്തുനിന്നും മാറ്റാനായിട്ടില്ല.70 വയസായിരുന്നു. 20 വര്‍ഷം മുമ്പ് നടന്ന റിപ്പബ്ലിക് ദിനാഘോഷത്തില്‍ ഡല്‍ഹില്‍ അതിഥിയായി പങ്കെടുത്തയാളാണ് മരിച്ച കരിമ്പുഴ മാതനും ഭാര്യ കരിക്കയും.

Total Visits 300 

Please Post Your Comments & Reviews

Your email address will not be published.