Honey Bee attack

തെയ്യപ്പാറയിൽ നിരവധിപേരെ കാട്ടു തേനിച്ച കുത്തി

കോടഞ്ചേരി: തെയ്യപ്പാറ അങ്ങാടിയിൽ അൽപ്പം മുമ്പ് വലിയ ഇനത്തിൽപ്പെട്ട കാട്ടു തേനീച്ചയുടെ കുത്തേറ്റ് രണ്ടു പേർ ആശുപത്രിയിൽ.കോടഞ്ചേരി പോലീസ് സ്റ്റേഷനിലെ പോലീസ് ഓഫീസറായ പ്രവീഷ് പി. കെ കോടഞ്ചേരിയിൽ സ്വകാര്യ ആശുപത്രിയിലും, റഫീക്ക് തട്ടാരപൊയിൽ താമരശ്ശേരി ഗവൺമെന്റ് ആശുപത്രിയിലും ചികിത്സയിലാണ്. തെയ്യപാറയിലെ വാർഡ് മെമ്പർ രാജു വെട്ടിക്കാമലയ്ക്കും തേനീച്ചയുടെ ആക്രമണത്തിൽ ഈങ്ങാപ്പുഴ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടി.ഇന്നലെ തേവർ മലയിൽ വച്ചുണ്ടായ തേനീച്ച ആക്രമത്തിൽ ഓടി രക്ഷപ്പെടാൻ ശ്രമിച്ചപ്പോൾ വീണ് കൈ ഒടിയുകയും ചെയ്ത ബിനു മതാപാറക്ക് ഇപ്പോൾ കോഴിക്കോട് മെഡിക്കൽ കോളേജിൽ സർജറി നടന്നുകൊണ്ടിരിക്കുകയാണ്. കഴിഞ്ഞദിവസം ഉദയനഗർ ഭാഗത്തും ഇതുപോലെ തേനീച്ചയുടെ കുത്ത് പലർക്കും കിട്ടിയിട്ടുണ്ട് എന്ന് അറിയുന്നു.

Total Visits 3,127 

Please Post Your Comments & Reviews

Your email address will not be published.