Honeybee Farming

ബേബിക്ക് തേൻ കൃഷി ലാഭം തന്നെ

അധ്വാനിക്കാൻ മനസ്സും ചിലവഴിക്കാൻ സമയവും ഉണ്ടോ നിങ്ങൾക്കും തുടങ്ങാം..

കോടഞ്ചേരി : കോടഞ്ചേരി ചെമ്പുകടവ് കളപ്പുരയ്ക്കൽ വീട്ടിൽ ബേബി കുര്യൻ എന്ന കർഷകൻ തേൻ കൃഷിയിൽ മികച്ച ലാഭം കൊയ്തു വരുന്നു.

സ്വന്തം പറമ്പിലും, തൊട്ടടുത്ത പറമ്പിലും ആയി കുറച്ചു തേനീച്ചപ്പെട്ടി സ്ഥാപിച്ചാണ് തേൻ കൃഷി ആരംഭിച്ചത്.
കോടഞ്ചേരി പഞ്ചായത്തിലെ വിവിധ ഭാഗങ്ങളിൽ അടക്കം 82 സ്ഥലത്ത് തേനീച്ച കോളനി സ്ഥാപിച്ചു. ഇന്ന് രണ്ടായിരത്തിൽ കുറയാത്ത തേൻ കോളനി ബേബി കുര്യന് ഉണ്ട്. 1995 മുതൽ ആരംഭിച്ച കൃഷി ഇന്ന് വളരെയധികം വിപുലപ്പെട്ടിരിക്കുന്നു.

കോഴിക്കോട് സർവ്വോദയ സംഘം, ഹോർട്ടികോർപ് എന്നിവിടങ്ങളിൽ നിന്ന് പരിശീലനം ലഭിച്ച ബേബി തേൻ കൃഷി ഒരു മികച്ച വിജയം തന്നെയാണെന്ന് സാക്ഷ്യപ്പെടുത്തുന്നു.
അധ്വാനിക്കാൻ മനസ്സും സമയമുണ്ടെങ്കിൽ മികച്ച വരുമാനം ഉറപ്പാക്കുന്ന ഒരു മേഖലയാണിത്. കഴിഞ്ഞ സീസണിലെ   ആകെ ഉൽപ്പാദനം 16 ടൺ ആയിരുന്നു.

കോഴിക്കോട് ഹണി പ്രൊഡ്യൂസർ കമ്പനിയിലെ ഷെയർ ഹോൾഡർ ആയ ബേബിക്ക് സൗത്ത് ഇന്ത്യൻ ബാങ്കിൽ നിന്ന്  ലോൺ ലഭിച്ചിട്ടുണ്ട് . തേനീച്ച കൃഷി വ്യാപിക്കുന്നതിനു വേണ്ടി തേനീച്ചപ്പെട്ടി മാത്രമായും തേനീച്ചപെട്ടിയും തേനീച്ചയും കൂടി ബേബി വിതരണം ചെയ്തുവരുന്നു. അതോടൊപ്പം മികച്ചൊരു തേൻ കൃഷി പരിശീലകനും ആണ് ബേബി

ഖാദി ബോർഡ് ,സർവ്വോദയ സംഘം മൊത്തക്കച്ചവടക്കാർ, ചെറുകിട കച്ചവടക്കാർ എന്നിവർ വഴിയാണ് വിപണനം നടത്തുന്നത്. കോടഞ്ചേരി കൃഷിഭവന്റെ വർഷം തോറുമുള ഞാറ്റുവേല ചന്തയിൽ തേനിന് വൻ പ്രിയമായിരുന്നു. തേൻ കൂടാതെ തേൻ മെഴുകും ബേബി ഉൽപ്പാദിപ്പിച്ചിട്ടുണ്ട് . മലയോരമേഖലയിൽ തേൻകൃഷിക്ക് സാധ്യത ഉണ്ടെന്ന് ബേബി പറയുന്നു .

24 വർഷംമുമ്പ് കൊപ്ര പണി ഉപേക്ഷിച്ചാണ് തേൻ കൃഷിയിലേക്ക് ഇറങ്ങിത്തിരിച്ചത്.
ജീവിതം തന്നെ മാറ്റി മറിച്ച മേഖലയായി തേൻ കൃഷി മാറിയെന്ന് ബേബി പറയുന്നു.

തേൻ കൃഷി തുടങ്ങിയാൽ പിന്നെ മറ്റൊരു വരുമാനം ബേബിക്ക് തേടി പോകേണ്ടി വന്നിട്ടില്ല.
കാരണം അതിന് തീരെ സമയവും ബേബിക്ക് ഇല്ല .മുഴുവൻസമയ തേനീച്ച കർഷകനാണ് ബേബി .
കുറഞ്ഞ മുതൽമുടക്കിൽ ആർക്കും ധൈര്യമായി കടന്നു വരാൻ പറ്റുന്ന ഒരു മേഖലയാണ് തേനീച്ച കൃഷി എന്ന് ബേബി ഉറപ്പിച്ചുപറയുന്നു.

ഏതൊരു കൃഷിയെ പോലെ തന്നെ നല്ല മനസ്സും നല്ല താല്പര്യം ഇതിനും അത്യാവശ്യമാണ്.കോടഞ്ചേരി പോലെയുള്ള മലയോരമേഖലകളിൽ ഉത്തരവാദിത്ത് ടൂറിസം മെച്ചപ്പെട്ടാൽ  തേൻ കൃഷിയുടെ സാധ്യത വളരെ വലുതാണ്.
സദാ പിന്തുണയായി ഭാര്യ ഡാറിക്സും മക്കളും ഉണ്ട്.

നല്ലൊരു വീടും നല്ല രീതിയിൽ വിദ്യാഭ്യാസം കൊടുത്ത് വിദേശ ജോലിക്ക് അയക്കാനും ബേബിയെ സഹായിച്ചത് തേൻ കൃഷി ഒന്നുകൊണ്ട് മാത്രമാണ്.
കൃഷി എപ്പോഴും നഷ്ടമാണ് എന്ന് പറയുന്നവർക്ക് ബേബിക്ക് ഒരുപാട് പറയാനുണ്ട്.

ടൺകണക്കിന് തേനും കൊണ്ടാണ്  കേരളത്തിലെ വയനാട്  ഉശപ്പെടെയുള്ള  വിനോദസഞ്ചാര മേഖലകളിലെ സ്ഥാപനങ്ങളും ബേബിയുടെ അടുത്തുനിന്നും തേൻ വാങ്ങി പോകുന്നത്.
വെറും 200 രൂപ ആണ് ബേബി തേൻ കൊടുക്കുന്നത്.
അത് പല കൈകളിലൂടെ  നമുക്ക് തന്നെ കിട്ടുമ്പോൾ കിലോ 350 മുതൽ 550 രൂപവരെ ആകും .
ഇവിടുന്ന് കൊണ്ടുപോകുന്ന വൻകിട കച്ചവടക്കാർ 100 ഗ്രാം 200ഗ്രാം 500 ഗ്രാം എന്നിങ്ങനെയുള്ള ബോട്ടിലുകൾ ആക്കി അവരുടെ ലേബലിലാണ് വിതരണം ചെയ്യുന്നത്.

കോടഞ്ചേരി കൃഷി ഓഫീസർ കെ.എ ഷബീർ അഹമ്മദിന്റെ നേതൃത്വത്തിലുള്ള കൃഷി ഭവൻ ടീം സദാ സർവ്വ പിന്തുണയുമായി ബേബിക്കൊപ്പമുണ്ട്.
   
_റിപ്പോർട്ട് തയ്യാറാക്കിയത്_
ഇഖ്ബാൽ പൂക്കോട്, ചന്ദ്രിക -താമരശ്ശേരി.
    
*** **** *** ***** *** *****
കോടഞ്ചേരി ന്യൂസ് വാട്സാപ്പിൽ അംഗമാകാൻ :

https://chat.whatsapp.com/B7Xsh4je1G176hyEgHls5J

ഫേസ്‌ബുക് പേജ് :
https://www.facebook.com/KodancherryNews/
 

Loading

Please Post Your Comments & Reviews

Your email address will not be published. Required fields are marked *