Covid restrictions

കോവിഡ് 19 ന്റെ രണ്ടാം ഘട്ട വ്യാപനം വർദ്ധിക്കുന്നു. കോടഞ്ചേരി പഞ്ചായത്ത് കാറ്റഗറി സി യിൽ ഉൾപ്പെടുത്തി; നിയന്ത്രണങ്ങൾ ശക്തമാക്കും

സംസ്ഥാനത്ത് ലോക്ക്ഡൗൺ നിയന്ത്രണങ്ങളിൽ ഇന്ന് മുതൽ മാറ്റം. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കിന്‍റെ അടിസ്ഥാനത്തിലാണ് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളെ തരംതിരിച്ച് ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ പുനഃക്രമീകരിച്ചത്. ടിപിആർ അഞ്ചിൽ താഴെയുള്ള പ്രദേശങ്ങൾ എ വിഭാഗത്തിലും അഞ്ചു മുതൽ 10 വരെയുള്ള പ്രദേശങ്ങൾ ബിയിലും 10 മുതൽ 15 വരെയുള്ളവ  സി വിഭാഗത്തിലും ഉൾപ്പെടുത്തി. 15-ന് മുകളിൽ ടിപിആർ ഉള്ള  പ്രദേശങ്ങൾ കാറ്റ​ഗറി ഡി-യിൽ  ആയിരിക്കും. ജൂലൈ ഏഴ് ബുധനാഴ്ച മുതൽ ഇതിനെ അടിസ്ഥാനപ്പെടുത്തിയായിരിക്കും നിയന്ത്രണം.

എ, ബി വിഭാഗത്തിൽ  ഉൾപ്പെടുന്ന പ്രദേശങ്ങളിലെ സർക്കാർ ഓഫീസുകൾ മുഴുവൻ ജീവനക്കാരെയും സിയിലെ സർക്കാർ ഓഫീസുകൾ 50 ശതമാനം ജീവനക്കാരെയും ഉൾക്കൊള്ളിച്ച് പ്രവർത്തിക്കും.എ, ബി എന്നീ വിഭാഗങ്ങളിൽ ഉൾപ്പെടുന്ന പ്രദേശങ്ങളിൽ റെസ്റ്റോറന്‍റുകൾ, ഹോട്ടലുകൾ എന്നിവയ്ക്ക് ഹോം ഡെലിവറി, ടേക്ക് എവേ സംവിധാനത്തിൽ രാത്രി 9.30 വരെ പ്രവർത്തിക്കാം. അടുത്ത ശാരീരിക സമ്പർക്കമില്ലാത്ത ഇൻഡോർ ​ഗെയ്മുകൾക്കും, ജിമ്മുകൾക്കും എസി ഒഴിവാക്കി പ്രവർത്തിക്കാവുന്നതാണ്.  വായു സഞ്ചാരമുള്ള ഹാളോ തുറന്ന പ്രദേശമോ ആയിരിക്കണം ഇതിനായി തെരഞ്ഞെടുക്കേണ്ടത്. ഒരേ സമയം 20 പേരിൽ കൂടുതൽ അനുവദിക്കുന്നതല്ല.കേന്ദ്ര ആരോ​ഗ്യ മന്ത്രാലയത്തിന്‍റെ സ്റ്റാൻഡേർഡ് ഓപ്പറേറ്റിം​ഗ് നടപടിക്രമവും ടൂറിസം മന്ത്രാലത്തിന്റെ മാർ​​ഗനിർദ്ദേശങ്ങളും അനുസരിച്ച് വിനോദ സഞ്ചാര  മേഖലകളിലെ  താമസ സൗകര്യങ്ങൾ തുറന്നു പ്രവർത്തിക്കാം. വാക്സിൻ എടുത്തവർക്കും ആർടിപിസിആർ നെ​ഗറ്റീവ് സർട്ടിഫിക്കറ്റുമായി വരുന്നവർക്കുമായിരിക്കും പ്രവേശനം.കൊവിഡ് വ്യാപനത്തിന്റെ തോത് കുറഞ്ഞാൽ മാത്രമെ മറ്റ് ഇളവുകളെ കുറിച്ച്  ആലോചിക്കൂ. ആൾക്കൂട്ടം ഒരു കാരണവശാലും അനുവദിക്കില്ല. എല്ലാ വിഭാ​ഗം പ്രദേശങ്ങളിലും ടെസ്റ്റുകളുടെ എണ്ണം വർധിപ്പിക്കാൻ നിർദ്ദേശം നൽകി.

** **** *** ***** *** *****

കോടഞ്ചേരി ന്യൂസ് വാട്സാപ്പിൽ അംഗമാകാൻ

https://chat.whatsapp.com/B7Xsh4je1G176hyEgHls5J

ഫേസ്‌ബുക് പേജ് : https://www.facebook.com/KodancherryNews/

Loading

Please Post Your Comments & Reviews

Your email address will not be published. Required fields are marked *