Thusharagiri Land Recovery

രണ്ട് പതിറ്റാണ്ട് നീണ്ട നിയമപോരാട്ടം ഭൂമി കർഷകർക്ക് വിട്ട് നൽകാൻ സുപ്രീം കോടതി വിധി:

കോടഞ്ചേരി: തോട്ടത്തിൽ അടയ്ക്ക പറിച്ചുകൊണ്ടൊരിക്കെയാണ് വനം വകുപ്പ് ഉദ്യോഗസ്ഥർ എത്തി ഇറങ്ങി പോകാൻ പറഞ്ഞത്. അതോടെ അടയ്ക്ക പറി മതിയാക്കി പറിച്ചെടുത്ത അടയ്ക്കയുമായി ഇറങ്ങിയതാണ് പിന്നീട് ഇരുപത് വർഷം നീണ്ട നിയമപോരോട്ടത്തിനൊടുവിലാണ് സ്വന്തം ഭൂമി വീണ്ടും തിരികെ കിട്ടിയത്.

നീറുന്ന അനുഭവങ്ങളോടെയാണ് കോടഞ്ചേരി കണ്ണോത്ത് സ്വദേശി വർക്കി ചക്കാലയിൽ തന്റെ അനുഭവങ്ങൾ പങ്കുവെച്ചത്.

ഇരുപത് വർഷം മുമ്പാണ് തുഷാരഗിരിയിലെ നാല് കർഷകരുടെ 24 ഏക്കർ സ്ഥലം പരിസ്ഥിതി ലോല പ്രദേശമായി കണ്ട് വനം വകുപ്പ് ഏറ്റെടുത്തത്. കോടഞ്ചേരി ഗ്രാമപഞ്ചായത്തിലെ കർഷകരായ വർക്കി ചക്കാലയിൽ, ജോർജ് കരേകുടിയിൽ, സെബാസ്റ്റ്യൻ വമാറ്റത്തിൽ, ജോളി തെക്കേകരോട്ട് എന്നിവരുടെ ഉടമസ്ഥതയിൽ ഉള്ളതായിരുന്നു ഭൂമി.കമുക് , ജാതി, വാനില, കൊക്കോ ഉൾപ്പെടെയുള്ള കൃഷി ചെയ്തുകൊണ്ടിരിക്കെയാണ് ഇ.എഫ്.എൽ. നിയമത്തിലെ ഭാഗം 3 പ്രകാരം ഉടമകൾക്ക് നഷ്ടപരിഹാരം പോലും നൽകാതെ ഭൂമി ഏറ്റെടുത്തത്.

വനം ട്രൈബ്യൂണലിലും ഹൈക്കോടതിയിലും പരാജയെപ്പെട്ട സർക്കാർ ഭൂഉടമകൾക്കെതിരെ സുപ്രീം കോടതിൽ അപ്പീൽ നൽകുകയായിരുന്നു.എന്നാൽ കോടതി നിർദേശിച്ച സമയത്തിനുള്ളി വാദങ്ങൾ സമർപ്പിക്കുനതിൽ വനം വകുപ്പ് പരാജയപ്പെട്ടതോടെയാണ് ഉടമകൾക്ക് അനുകൂല വിധി ലഭിച്ചത്.ഭൂഉടമകൾ അർഹമായ നഷ്ടപരിഹാരം നൽകി ഭൂമി ഏറ്റെടുക്കാൻ വനം വകുപ്പിന് നിർദേശം ലഭിച്ചെങ്കിലും വേണ്ടെന്ന് വെയ്ക്കുകയായിരുന്നു. തുഷാരഗിരി വിനോദ സഞ്ചാര കേന്ദ്രത്തിനോട് ചേർന്ന സ്ഥലമാണ് കോടതി വിധിപ്രകാരം ഉടമകൾക് വിട്ട് നൽകാനുള്ളത്.ഭൂമി അളന്ന് തിട്ടപ്പെടുത്തി കർഷകർക്ക് വിട്ടു നൽകാനുള്ള നടപടികൾ വനം വകുപ്പ് ആരംഭിച്ചു.

വിഷമതകൾ പങ്കുവെയ്ക്കുന്നു

ഇ.എഫ്.എൽ.നിയമപ്രകാരം മലയോരത്ത് വനം വകുപ്പ് ഭൂമി ഏറ്റെടുക്കലിനെതിരെ ശക്തമായ പ്രതിഷേധങ്ങൾ നിലനിൽക്കെയാണ് സുപ്രീം കോടതിയുടെ സുപ്രധാനമായ വിധി. ഇതോടെ വനംവകുപ്പിന്റെ നടപടിക്കെതിരെ കൂടുതൽ കർഷകർ ഭൂമി വിട്ട് കിട്ടുന്നതിനായി വരും ദിവസങ്ങളിൽ കോടതിയെ സമീപിച്ചേക്കും.

നീതി ലഭിച്ചതിൽ സന്തോഷം:

കോടതി വിധിയിൽ സന്തോഷമുണ്ട് . ഇരുപത് വർഷം മുമ്പ് തുടങ്ങിയ നിയമപോരാട്ടമാണ്. 1986 മുതൽ കൃഷിചെയ്തുവരുന്ന ഭൂമിയായിരുന്നു. കഠിനാദ്വാനം കൊണ്ട് ഉണ്ടാക്കിയതാണ് എല്ലാം. കൃഷിയെല്ലാം നശിച്ചു. ഇനി ഒന്നിൽ നിന്ന് തുടങ്ങണം. വൈകിയാണെങ്കിലും നീതി ലഭിച്ചതിൽ സന്തോഷമുണ്ട് എന്ന് വർക്കി ചക്കാലയിൽ പറഞ്ഞു.

വർക്കി ചക്കാലയിൽ

ഭൂമി കർഷകർക്ക് വിട്ട് നൽകണം

ഇ.എഫ്.എൽ.നിയമപ്രകാരം വനം വകുപ്പ് ഏറ്റെടുത്ത ഭൂമി അളന്ന് തിട്ടപ്പെടുത്തി കർഷകർക്ക് തിരികെ നൽകണം. വർഷങ്ങളായി ഉടമകൾ ഉന്നയിച്ച വാദം ശരിയാണെന്ന് കോടതി വിധിയോടെ തെളിഞ്ഞു കഴിഞ്ഞു. വർഷങ്ങളായി യഥാർത്ഥ ഉടമകളെ കയേറ്റക്കാരാക്കാൻ പലരും ശ്രമിച്ചു. ഒടുവിൽ നീതി ലഭിച്ചതിൽ സന്തോഷമുണ്ട് എന്ന് ജിജി കെ.ജോർജ് കരുവികണ്ടിയിൽ പറഞ്ഞു.

*** ***** *** ***** *** *****

കോടഞ്ചേരി ന്യൂസ് വാട്സാപ്പിൽ അംഗമാകാൻ:

https://chat.whatsapp.com/HljiNySaZr6FtWJi9ZqQKJ

ഫേസ്‌ബുക് പേജ് : https://www.facebook.com/KodancherryNews/

Loading

Please Post Your Comments & Reviews

Your email address will not be published. Required fields are marked *