കോടഞ്ചേരി ന്യൂസ് അപ്ഡേറ്റ്:
തിരച്ചിൽ വിഫലം, കടുവയെ ഇതുവരെ കണ്ടെത്താനായില്ല
Sunday: September 26
കോടഞ്ചേരി : കടുവയെ മഞ്ഞുവയൽ ഐരാറ്റിൽ പടി ബസ് സ്റ്റോപ്പിന് സമീപം കണ്ടെത്തിയതായി അറിയിച്ചതിനെ തുടർന്ന് തിരച്ചിൽ വ്യാപിപ്പിച്ചു എങ്കിലും കടുവയെ കണ്ടെത്താനായില്ല. കഴിഞ്ഞ കുറച്ചുദിവസങ്ങളായി വലിയകൊല്ലി മഞ്ഞുവയൽ മേഖലയെ ഭീതിയിലാഴ്ത്തിയ വന്യജീവിയെ ഇന്ന് വ്യക്തമായ വിവരത്തിന്റെ അടിസ്ഥാനത്തിൽ പിന്തുടർന്നെങ്കിലും കണ്ടെത്താനായില്ല.
രാത്രി ആയതിനാൽ തിരച്ചിലിന് പരിമിതി ഉണ്ട്. മലയോര മേഖലയെ ഭീതിയിലാഴ്ത്തിയ ഈ വന്യമൃഗത്തെ എത്രയും വേഗം കൂട് വെച്ച് പിടിക്കണമെന്നും, ജനങ്ങളുടെ വിഹാരത്തിന് തടസ്സമുണ്ടാക്കാത്ത രീതിയിൽ ഭീതി അകറ്റണമെന്നുമാണ് ജനങ്ങളുടെ ആവശ്യം. പ്രദേശവാസികൾ ഇനിയും ജാഗ്രത പാലിക്കണമെന്ന് അഭ്യർത്ഥിക്കുന്നു.
previous posts:
കോടഞ്ചേരി: വലിയകൊല്ലി പൊട്ടൻകോട് മലയുടെ സമീപം താമസിക്കുന്ന വീട്ടുകാരുടെ മുറ്റത്ത് കടുവയുടെ സാന്നിധ്യം അനുഭവപ്പെട്ടതായി ഉള്ള വിവരത്തിന്റെ അടിസ്ഥാനത്തിൽ ഫോറെസ്റ്റ് ഉദ്യോഗസ്ഥരും, നാട്ടുകാരും തിരച്ചിൽ നടത്തുന്നു.പ്രദേശവാസിയുടെ വീടിന് മുറ്റത്തെ ആട്ടിൻ കൂടിന് അരികിൽ കടുവയുടെ കാൽപ്പാടുകൾ കണ്ടെത്തിയതായും, വീട്ടിലെ വളർത്തുനായ പേടിച്ചരണ്ടതായും ഉള്ള വിവരത്തിന് അടിസ്ഥാനത്തിലാണ് ഇപ്പോൾ തിരച്ചിൽ നടത്തുന്നത്. നെല്ലിപ്പൊയിൽ ഇലന്തുകടവ് റോഡിൽ മലയോര ഹൈവേയുടെ 100 മീറ്റർ അടുത്തായി കടുവയെ കണ്ടെത്തിയെന്ന് പ്രദേശവാസിയായ അജയ് കൊട്ടാരത്തിൽ പറഞ്ഞു.
⚠️പ്രധാന അറിയിപ്പ്:
കടുവയെ മഞ്ഞുവയൽ ഐരാറ്റിൽ പടി ബസ് സ്റ്റോപ്പിന് സമീപം കണ്ടെത്തിയതായി അറിയുന്നു. തിരച്ചിൽ അവിടേക്ക് വ്യാപിപ്പിച്ചു പ്രദേശവാസികൾ ജാഗ്രത പാലിക്കണമെന്ന് അഭ്യർത്ഥിക്കുന്നു
കോടഞ്ചേരി ന്യൂസ് വാട്സാപ്പിൽ അംഗമാകാൻ :
https://chat.whatsapp.com/HuBxdYfQOCyEgSavsmcKiD
https://www.facebook.com/KodancherryNews
www.kodancherry.com