Tigris Valley- Malabar Tourism

മലബാറിന്റെ ടൂറിസം സാധ്യതകൾ അടുത്തറിയാൻ ഫാം ടു മലബാർ യാത്രാ സംഘം ടൈഗ്രിസ് വാലിയിൽ

കോടഞ്ചേരി: മലബാറിന്റെ ടൂറിസം സാധ്യതകൾ ലോകത്തിന് പരിചയപ്പെടുത്തുക എന്ന ഉദ്ദേശത്തോടെ സംസ്ഥാന ടൂറിസം വകുപ്പ് വിവിധ ട്രാവൽ ഏജൻസികളുമായി സഹകരിച്ച് സംഘടിപ്പിച്ചിരിക്കുന്ന ഫാം ടു മലബാർ 500 പദ്ധതിയുടെ ഭാഗമായി മലബാർ ഉടനീളം സഞ്ചരിക്കുന്ന സംഘം കോഴിക്കോട് ജില്ലയിൽ പര്യടനം ആരംഭിച്ചു.

പ്രോഗ്രാമിന്റെ രണ്ടാം പതിപ്പിന്റെ ഭാഗമായി രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള 40ൽ പരം ടൂർ ഓപ്പറേറ്റർമാരുടെ സംഘം ഇന്ന് രാവിലെ നോളജ് സിറ്റി ടൈഗ്രിസ് വാലി ഹോളിസ്റ്റിക് വെൽനെസ്സ് റിസോർട്ടിൽ എത്തിച്ചേർന്നു. കണ്ണൂർ, കാസർഗോഡ് എന്നീ ജില്ലകളിലെ സന്ദർശനത്തിന് ശേഷമാണ് സംഘം കോഴിക്കോട്ടേക്ക് തിരിച്ചത്.

ജില്ലാ ടൂറിസം ഉദ്യോഗസ്ഥർ, ഡോ. യു.കെ മുഹമ്മദ് ശരീഫ് എന്നിവർ ചേർന്ന് സംഘത്തെ സ്വീകരിച്ചു. കേന്ദ്ര സർക്കാർ വിഭാവനം ചെയ്യുന്ന ആയുഷ് ചികിത്സാ സമ്പ്രദായങ്ങൾ, കളരി മർമ്മ ചികിത്സ, പരമ്പരാഗത ചൈനീസ് ചികിത്സകൾ എന്നിവ സമന്വയിപ്പിച്ച് പ്രവർത്തിക്കുന്ന, പഞ്ചനക്ഷത്ര സൗകര്യങ്ങളോട് കൂടിയ ഇന്ത്യയിലെ ഏക വെൽനെസ്സ് സെന്റർ ആയ ടൈഗ്രിസ് വാലി ഹോളിസ്റ്റിക് വെൽനെസ്സ് റിസോർട്ട് ആണ് സംഘത്തിന്റെ ജില്ലയിലെ ആദ്യ സന്ദർശന സ്ഥലം.

15 ഏക്കർ ഭൂമിയിൽ ഒരുക്കിയിരിക്കുന്ന കീടനാശിനി രഹിത കൃഷിയിടം, മഴവെള്ള സംഭരണം, ഓർഗാനിക് നെൽവയൽ, ഔഷധ-പഴത്തോട്ടങ്ങൾ, വിവിധ ചികിത്സാ, താമസ സംവിധാനങ്ങൾ എന്നിവ സംഘം സന്ദർശിച്ചു.ഒരു ഔഷധ രഹിത ജീവിതശൈലി എന്ന ആശയമാണ് ടൈഗ്രിസ് വാലി മുന്നോട്ട് വെക്കുന്നതെന്നും അതിന് വേണ്ടി ഇവിടെ ഒരുക്കിയിരിക്കുന്ന അത്യാധുനിക സൗകര്യങ്ങൾ മലബാറിന്റെ ടൂറിസം മേഖലക്ക് വലിയ മുതൽക്കൂട്ടാകുമെന്നും സംഘത്തിന്റെ യാത്ര ഏറെ പ്രതീക്ഷയോടെ നോക്കിക്കാണുന്നുവെന്നും ചെയർമാൻ ഡോ. മുഹമ്മദ് ശരീഫ് പറഞ്ഞു.ടൈഗ്രിസ് വാലിയിലെ അത്യാധുനിക ഹെർബൽ റിസർച്ച് സെന്റർ വികസിപ്പിച്ചെടുത്ത ഔഷധ ഉൽപ്പന്നങ്ങളെ കുറിച്ച് എക്സിക്യൂട്ടീവ് ഡയറക്ടർ ഡോ. ഷാഹുൽ ഹമീദ് വിവരിച്ചു. സെന്ററിൽ ഒരുക്കിയിരിക്കുന്ന അത്യാധുനിക സൗകര്യങ്ങൾ സി.ഇ.ഓ റോമിയോ ജസ്റ്റിൻ സംഘത്തിന് പരിചയപ്പെടുത്തി.തുടർന്ന് കോഴിക്കോട് ജില്ലയിലെ ബീച്ച് ഉൾപ്പെടുന്ന മറ്റു വിനോദ സഞ്ചാര കേന്ദ്രങ്ങളിലേക്കുള്ള സംഘത്തിന്റെ യാത്ര ടൈഗ്രിസ് വാലി ഭാരവാഹികളും ജില്ലാ ടൂറിസം പ്രതിനിധികളുമടങ്ങുന്ന സംഘം ഫ്ലാഗ് ഓഫ് ചെയ്തു.

കോടഞ്ചേരിയിലെ വാർത്തകളും വിവരങ്ങളും ഏറ്റവും ആദ്യം നിങ്ങളിലേക്ക് എത്തുവാൻ കോടഞ്ചേരി ന്യൂസ് വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാവൂ

https://chat.whatsapp.com/GlRICKsCo3G7G6aCH9R77w

https://youtube.com/channel/UCzkGD95hHb9NwsnmwtFPgMw

Please Post Your Comments & Reviews

Your email address will not be published. Required fields are marked *