ക്ഷീര കർഷക സംഗമം കോടഞ്ചേരിയിൽ വച്ചു നടത്തി.
കോടഞ്ചേരി : ക്ഷീര വികസന വകുപ്പ് കൊടുവള്ളി ബ്ലോക്ക് ക്ഷീര കർഷക സംഗമം കോടഞ്ചേരിയിൽ വച്ചു നടത്തി. സംഗമ ഉദ്ഘാടനം തിരുവമ്പാടി നിയോജക മണ്ഡലം എം എൽ എ ലിന്റോ ജോസഫ് നിർവഹിച്ചു. ചടങ്ങിൽ കൊടുവള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബാബു കളത്തൂർ അധ്യക്ഷനായിരുന്നു.
കോടഞ്ചേരി കോ -ഓപ്പറേറ്റീവ് മിൽക്ക് സൊസൈറ്റിയിൽ ഡയറി ഡവലപമെന്റ് ഡിപ്പാർട്മെന്റ് ധനസഹായത്തോടെ സ്ഥാപിക്കുന്ന സൗരോർജ്ജ പദ്ധതിയുടെ പ്രവർത്തി ഉദ്ഘടനവും എം എൽ എ നിർവഹിച്ചു. കൊടുവള്ളി ബ്ലോക്കിലെ മുതിർന്ന കർഷകൻ കെ. യൂ വർക്കി, വൈക്കോൽ ലോറി കത്തി ഉണ്ടാകാവുന്ന ആപത്തിൽ നിന്നും കോടഞ്ചേരി ടൗണിനെ രക്ഷിച്ച ഷാജി വർഗീസ്, ക്ഷീര വികസന ഓഫീസർ, റെജിമോൾ ജോർജ്, ഡയറി ഫാം ഇൻസ്‌ട്രക്ടർ സിസിൻ ജോസ്, എന്നിവരെ ചടങ്ങിൽ ആദരിച്ചു.
ക്ഷീര വികസന വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ സിനില ഉണ്ണികൃഷ്ണൻ മുഖ്യ പ്രഭാഷണം നടത്തി ക്ഷീര വികസന ഓഫീസർ റെജി മോൾ ജോർജ് റിപ്പോർട്ട് അവതരിപ്പിച്ചു. കോടഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അലക്സ് തോമസ്, താമരശ്ശേരി പഞ്ചായത്ത് പ്രസിഡന്റ് ജെ.ടി അബ്‌ദുൾ റഹ്മാൻ, കൂടരഞ്ഞിഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ജോസ് തോമസ് മാവറ, തിരുവമ്പാടി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് മേഴ്‌സി പുള്ളിക്കട്ടിൽ, കിഴക്കൊത്ത് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പി. പി നസറി, മടവൂർ ഗ്രാമ പഞ്ചായത്ത്, പ്രസിഡന്റ് രാഘവൻ അടുക്കത്ത്, കോടഞ്ചേരി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ലിസി ചാക്കോ, കോടഞ്ചേരി ഗ്രാമ പഞ്ചായത്ത് വികസനകാര്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാൻ ജോസ് പെരുമ്പള്ളിൽ കോടഞ്ചേരി ഗ്രാമ പഞ്ചായത്ത് ക്ഷേമ കാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ റിയാനാസ് സുബൈർ, ബ്ലോക്ക് മെമ്പർമാരായ റോയി കുന്നപ്പള്ളി, ജോബി ജോസഫ്, എന്നിവർ ബ്ലോക്ക് തലത്തിൽ ക്ഷീര മേഖലയിലുള്ള വിവിധ അവാർഡുകൾ വിതരണം ചെയ്തു സംസാരിച്ചു .
രാവിലെ നടന്ന കന്നുകാലി പ്രദർശനത്തിൽ വിജയ്കളയവർക്ക് ക്യാഷ് അവാർഡ് ചടങ്ങിൽ വിതരണം ചെയ്തു.മൈക്കാവ് ക്ഷീര സംഘം ബ്ലോക്കിലെ മികച്ച ക്ഷീര സംഘമായി തിരഞ്ഞെടുക്കപ്പെട്ടു.രാവിലെ നടന്ന കന്നുകാലി പ്രദർശനം, കോടഞ്ചേരി ഗ്രാമപഞ്ചയത്ത്, അലക്സ് തോമസ് ഉദ്ഘാടനം ചെയ്തു ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ലിസി ചാക്കോ അധ്യക്ഷയായിരുന്നു. വികസനകാര്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാൻ ജോസ് പെരുമ്പള്ളി പ്രോത്സാഹന സമ്മാന വിതരണം നടത്തി.
തുടർന്ന് നടന്ന സെമിനാറിൽ ലാഭാകരമായ പശു വളർത്തൽ എന്ന വിഷയത്തിൽ ഡോക്ടർ മീര മോഹൻദാസ് ക്ലാസ്സ് എടുത്തു.വാർഡ് മെമ്പർമാരായ ചിന്ന അശോകൻ, ബിന്ദു ജോർജ്, ഷാജി മുട്ടത്ത്, ഏലിയാമ്മ സെബാസ്റ്റ്യൻ, റോസിലി ബേബി, റോസമ്മ തോമസ്, കോടഞ്ചേരി ക്ഷീര സംഘം പ്രസിഡന്റ് സേവ്യർ കിഴക്കേക്കുന്നേൽ, നെല്ലിപ്പൊയിൽ ക്ഷീര സംഘം പ്രസിഡന്റ് വിൻസെന്റ് വടക്കേമുറിയിൽ, അടിവാരം ക്ഷീര സംഘം പ്രസിഡന്റ് ബാബു കുര്യക്കോസ് പെരിയപ്പുറം, തിരുവമ്പാടി ക്ഷീര സംഘം പ്രസിഡണ്ട് ബിനു സി കുര്യൻ, ജോസ് പുളിക്കൽ, നിർമല ജോസ് തേങ്ങനാൽ എന്നിവർ പ്രസംഗിച്ചു.
കോടഞ്ചേരിയിലെ വാർത്തകളും വിവരങ്ങളും ഏറ്റവും ആദ്യം നിങ്ങളിലേക്ക് എത്തുവാൻ കോടഞ്ചേരി ന്യൂസ് വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാവൂ