Prathibha Tutorial Movie Candle Lighting

പ്രതിഭാ ട്യൂട്ടോറിയൽസ് സിനിമാ ചിത്രീകരണത്തിന് കോടഞ്ചേരിയിൽ തിരി തെളിയിച്ചു

പ്രതിഭാ ട്യൂട്ടോറിയൽസ് സിനിമാ ചിത്രീകരണത്തിന് കോടഞ്ചേരിയിൽ തിരി തെളിയിച്ചു. ഇന്ന് രാവിലെ കോടഞ്ചേരിയിൽ വച്ചു നടന്ന ചടങ്ങിൽ എം എൽ എ ലിന്റോ ജോസഫ് ക്യാമറ സ്വിച്ച് ഓൺ നിർവഹിച്ചു.എം എൽ എ ലിന്റോ ജോസഫ്, കോടഞ്ചേരി പഞ്ചായത്ത് പ്രസിഡന്റ് അലക്സ് തോമസ് ചെമ്പകശ്ശേരി, വൈസ് പ്രസിഡന്റ്‌ ലിസ്സി ചാക്കോ, സിനിമാതാരം സുധീഷ് എന്നിവർ ദീപം തെളിയിച്ചു.

വിദ്യാഭ്യാസ രംഗത്ത് കൗതുകകരമായ പ്രഖ്യാപനങ്ങളിലൂടെ കുട്ടികളെ ആകർഷിക്കുന്നമുഴുനീള ആക്ഷേപഹാസ്യ ചിത്രമാണ്പ്രതിഭാ ട്യൂട്ടോറിയൽസ്. മലയാളത്തിലെ പ്രമുഖ സംവിധായകരായ ജി.എസ്.വിജയൻ, നിസ്സാർ തുടങ്ങിയവർക്കൊപ്പം പ്രവർത്തിച്ചു പോന്നിരുന്ന അഭിലാഷ് രാഘവനാണ് ഈ ചിത്രം തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്നത്. ഓർമ്മപ്പൂക്കളാണ് ആദ്യ ചിത്രം. പ്രമുഖ കമ്പനികളുടേത് ഉൾപ്പടെ ആറുപതോളം പരസ്യചിത്രങ്ങൾ അഭിലാഷ് രാഘവൻ സംവിധാനം ചെയ്തിട്ടുണ്ട്.

ഗുഡ് ഡേമൂവീസിന്റെയും അനാമിക മൂവീസ്സിൻ്റെയും ബാനറിൽ ഏ, എം.ശ്രീലാൽ പ്രകാശനും, ജോയ് അനാമികയും ചേർന്നാണ് ഈ ചിത്രം നിർമ്മിക്കുന്നത്. മാർച്ച് ഒമ്പതു മുതൽ കോഴിക്കോട്ടെ കോടഞ്ചേരിയിലും പരിസരങ്ങളിലുമായി ഈ ചിത്രത്തിൻ്റെ ചിത്രീകരണം ആരംഭിക്കുന്നു. ജോണി ആൻ്റെണി, സുധീഷ്, പാഷാണം ഷാജി, നിർമ്മൽപാലാഴി, ശിവജി ഗുരുവായൂർ, ജാഫർ ഇടുക്കിവിജയകൃഷ്ണൻ (ഹൃദയം ഫെയിം) അൽത്താഫ് സലിം ,ജയ കൃഷ്ണൻ,അപ്പുണ്ണിശശി, സാജു കൊടിയൻ, എൽദോ രാജു ( ഓപ്പറേഷൻ ജാവാ ഫെയിം),മണികണ്ഠൻ, അഞ്ജനാ അപ്പുക്കുട്ടൻ,ടീനാ സുനിൽ,പ്രീതി രാജേന്ദ്രൻ,മഹിത കൃഷ്ണ,മനീഷാ മോഹൻ, ജ്യോതികൃഷ്ണ ആലപ്പുഴ എന്നിവർക്കൊപ്പം നിരവധി പുതുമുഖങ്ങളും ഈ ചിത്രത്തിൽ അണിനിരക്കുന്നു.

രാഹുൽ.സി. വിമല ഛായാഗ്രഹണവും റെജിൻകെ.കെ. എഡിറ്റിംഗും നിർവ്വഹിക്കുന്നു. കലാസംവിധാനം. മുരളി ബേപ്പൂർ.കോസ്റ്റ്യം -ഡിസൈൻ – ചന്ദ്രൻ ചെറുവണ്ണൂർ,മേക്കപ്പ് – രാജൻമാസ്ക്ക്.ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടർ – ജയേന്ദ്ര ശർമ്മ.പ്രൊഡക്ഷൻ കൺട്രോളർ- നിജിൽ ദിവാകർ.

കോടഞ്ചേരിയിലെ വാർത്തകളും വിവരങ്ങളും ഏറ്റവും ആദ്യം നിങ്ങളിലേക്ക് എത്തുവാൻ കോടഞ്ചേരി ന്യൂസ് വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാവൂ.:

https://chat.whatsapp.com/GlRICKsCo3G7G6aCH9R77w

Loading

Please Post Your Comments & Reviews

Your email address will not be published. Required fields are marked *