Nevin Benoy Gets Internship in Bank of England

ബാങ്ക് ഓഫ് ഇംഗ്ലണ്ടിൽ ഇന്റേൺഷിപ്പ് നേടി കോടഞ്ചേരിക്കാരനായ മിടുക്കൻ

കോടഞ്ചേരി : ലോകത്തിന്റെ ഏതു ഭാഗങ്ങളിൽ ചെന്നാലും മിടുക്കരായ മലയാളികളെ കാണാം എന്നതുപോലെ, യുകെയിൽ കോടഞ്ചേരിക്കാർ പലവിധ ജീവിത സാഹചര്യത്തിലും മികവ് തെളിയിച്ച് മുന്നേറിക്കൊണ്ടിരിക്കുകയാണ്.

കോടഞ്ചേരി മക്കോളിൽ ബിനോയിയുടെയും, വെട്ടുകല്ലേൽ മിനിയുടെയും മൂത്ത മകനായ നെവിൻ ബിനോയ്‌ ആണ് ബാങ്ക് ഓഫ് ഇംഗ്ലണ്ടിൽ Financial Stability Strategy and Risk (FSSR) divisionൽ ഇന്റേൺഷിപ്പ് അവസരം നേടിയത്.

എക്കണോമിക്സ് പഠിക്കണം, ബാങ്ക് ഓഫ് ഇംഗ്ലണ്ടിൽ ജോലിചെയ്യണം എന്നത് നെവിൻറെ സ്വപ്നമായിരുന്നു.എ ലെവൽ കഴിഞ്ഞാൽ മെഡിസിൻ എന്ന മലയാളിപ്രവാസിയുടെ പൊതുധാരണക്ക് വിപരീതമായി തന്റെ ഭാവിയെപറ്റിയുള്ള കൃത്യമായ കാഴ്ചപ്പാടും കഠിനാധ്വാനവുമാണ്ഇന്ന് ബാങ്ക് ഓഫ് ഇംഗ്ലണ്ടിന്റെ പ്രശസ്തവും, ലഭിക്കുവാൻ അത്യന്തം പ്രയാസമുള്ളതുമായ ഇന്റേൺഷിപ്പിന് അർഹനാകുവാൻ നെവിനെ പ്രാപ്തനാക്കിയത്. ലോകത്തിന്റെ ഫിനാൻസ് ക്യാപിറ്റലായ ലണ്ടനിൽ ബാങ്ക് ഓഫ് ഇംഗ്ലണ്ടിലെ ഇന്റേൺഷിപ്പ് ലഭിക്കുകയെന്നത് വളരെ ശ്രമകരമായ ഒരു കാര്യമാണ്. ഇന്ത്യയിലെ റിസേർവ് ബാങ്കിന് തുല്യമായ പ്രവർത്തനങ്ങൾ എന്നതിലുപരി ലോക സമ്പദ്ഘടനയെ നിയന്ത്രിക്കുന്ന പല തീരുമാനങ്ങളിലും ബാങ്ക് ഓഫ് ഇംഗ്ലണ്ടിന്റെ സ്വാധീനമുണ്ട്.

പഠനത്തോടൊപ്പം പാഠ്യേതര, കായിക പ്രവർത്തനങ്ങളിലും മികവ് തെളിയിച്ച വ്യക്തിയാണ് നെവിൻ.

അണ്ടർ 18 ഇംഗ്ലണ്ട് നാഷണൽ വോളിബോൾ ടീമിൽ അംഗമായിരുന്നു നെവിൻ. യു കെ യിലെ പ്രശസ്തമായ സെന്റ് ആൻഡ്രൂസ് യൂണിവേഴ്സിറ്റിയിലെ വോളിബോൾ ക്യാപ്റ്റൻ ആണ് നിലവിൽ. യൂണിവേഴ്സിറ്റിയിലെ എക്കണോമിക്സ് റിസർച്ച് ടീമിനെ നയിക്കുന്നതും നെവിൻ ആണ്.

അച്ഛൻ ബിനോയ് മക്കോളിൽ നാട്ടിൽ ഫിസിക്കൽ എഡ്യുക്കേഷൻ ടീച്ചർ ആയിരുന്നു.അമ്മ മിനി കോടഞ്ചേരി വെട്ടുകല്ലേൽ കുടുംബാംഗം, ഇംഗ്ലണ്ടിൽ നഴ്സായി ജോലിചെയ്യുന്നു. സഹോദരങ്ങൾ പവിൻ, ഏദൻ രണ്ടുപേരും സ്കൂൾ വിദ്യാർത്ഥികൾ.

നെവിന് കോടഞ്ചേരി ന്യൂസിന്റെ അഭിനന്ദനങ്ങൾ..🎉👍

കോടഞ്ചേരിയിലെ വാർത്തകളും വിവരങ്ങളും ഏറ്റവും ആദ്യം നിങ്ങളിലേക്ക് എത്തുവാൻ കോടഞ്ചേരി ന്യൂസ് വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാവൂ.:

https://chat.whatsapp.com/KHbkrtmucLV6Cefd6xzh5k

Loading

COMMENT

  • Sebastian Vattappalam 11/03/2022 At 10:15 am

    Congratulations

  • Please Post Your Comments & Reviews

    Your email address will not be published. Required fields are marked *