Coconut Farming Problems in Kerala

കണ്ണീർ കയത്തിൽ നാളികേര കർഷകർ

കോടഞ്ചേരി ന്യൂസ് സ്പെഷ്യൽ സ്റ്റോറി

കോടഞ്ചേരി: എന്നും ദുരിത കഥകൾ മാത്രമേ നാളികേര കർഷകർക്ക് പറയാനുള്ളൂ. വരവും ചെലവും തമ്മിൽ കൂട്ടിമുട്ടിക്കാൻ ആവാതെ വലയുകയാണ് കർഷകർ. കേര കർഷകരെ സഹായിക്കാൻ എന്ന പേരിൽ നിരവധി പദ്ധതികൾ ആവിഷ്കരിച്ചു നടപ്പിൽ ആകുമ്പോഴും അതിന്റെ പൂർണഫലം കർഷകനു ലഭിക്കുന്നില്ലെന്ന് ആക്ഷേപം.

കൂലിച്ചെലവ് കഴിഞ്ഞാലും തരക്കേടില്ലാതെ വില ലഭിച്ചിരുന്ന അവസ്ഥയിൽ നിന്നാണ് നാളികേരം വാങ്ങാൻ ആളില്ലാത്ത സ്ഥിതിയിലേക്ക് കാര്യങ്ങൾ എത്തിയത്. തെങ്ങുകളുടെ കൂമ്പുചീയൽ, മണ്ഡരി, നീരോലിപ്പ് ബാധകൾക്കു പിന്നാലെയുള്ള വിലയിടിവ് ഈ മേഖലയിൽ നിന്ന് കർഷകരെ പിറകോട്ട് അടിപ്പിക്കുകയാണ്. വിലയേറിയും കുറഞ്ഞും അസ്ഥിരമായി നിൽക്കുമ്പോൾ എന്ത് വിലയ്ക്കും വിൽക്കാൻ നിർബന്ധിതരാവുകയാണ്.

പച്ചത്തേങ്ങ കിലോയ്ക്ക് 30 -31 രൂപ നിരക്കിലാണ് കച്ചവടം നടക്കുന്നത്. കഴിഞ്ഞ തവണ 42 ന് മുകളിൽ വരെ വില എത്തിയിരുന്നു വർഷങ്ങളായി തങ്ങൾ തുടരുന്ന ദുരിതം വിവരിക്കുകയാണ് കർഷകർ ഇവിടെ.

1990 ൽ കിട്ടിയിരുന്ന വിലയാണ് കർഷകർക്ക് ഇപ്പോഴും കിട്ടുന്നത്. കൂലിച്ചെലവും മറ്റു സാധനങ്ങളുടെ വിലകളും പതിന്മടങ്ങ് വർദ്ധിച്ച സ്ഥിതിക്ക് നാളികേര കർഷകർക്ക് രോഗപ്രതിരോധ നടപടികൾ സ്വീകരിക്കുവാനും, ജലസേചനം, വള പ്രയോഗം എന്നിവ നടത്തുവാനും, കേരകൃഷി നിലനിർത്തുവാൻ സർക്കാർ ഉണർന്നു പ്രവർത്തിക്കേണ്ടിയിരിക്കുന്നു. രോഗ കീട ബാധകൾ റിപ്പോർട്ട് ചെയ്യുന്നതിന്റെ അടിസ്ഥാനത്തിൽ കൃഷിഭവനുകൾ മുഖാന്തരം പ്രതിരോധ നടപടികൾ സ്വീകരിക്കുവാൻ ഫണ്ട് അനുവദിക്കണം.

എന്നും നഷ്ടം തന്നെ കേരകർഷകന്

ജോൺ നെടുങ്ങാട്ട്, കോടഞ്ചേരി

ഇപ്പോഴത്തെ നാളികേര കർഷകന്റെ ദുരിതത്തെ കുറിച്ച് പറയുകയാണെങ്കിൽ ഒരുപാടുണ്ട്….. കിലോയ്ക്ക് 31 രൂപ 50 പൈസ വിലയാണുള്ളത്. കേറ്റ് കൂലി ഇറക്കുകൂലി ഇതിൽ പോകും. തേങ്ങാ പറിക്കുന്നതിന് തെങ്ങ് ഒന്നിന് 35 രൂപ മുതൽ 50 വരെ… തേങ്ങ പൊതിക്കുന്നതിന്റെ കൂലിക്ക് പുറമേ കടത്തുകൂലി വണ്ടിക്കൂലി എന്നിവയെല്ലാം കഴിഞ്ഞാൽ കർഷകന് നഷ്ടത്തിന്റെ കണക്ക് മാത്രം. ജൈവ രാസവളങ്ങളുടെ അമിത വില വർദ്ധനവ്, കാടുവെട്ട്, വേനൽക്കാലത്ത് ഉള്ള നനയും വൈദ്യുതി ബില്ലും എല്ലാം കൂടി ചേർന്നാൽ ഈ വില കിട്ടിയാൽ കർഷകർ നഷ്ടം മാത്രം. നാളികേരത്തിന് സർക്കാർ താങ്ങുവില നിശ്ചയിച്ച നിശ്ചയിച്ചിട്ട് ഉണ്ടെങ്കിലും പ്രാബല്യത്തിൽ ഇല്ല. നിലവിൽ കർഷകന് കുറഞ്ഞത് ഒരു കിലോ പൊതിച്ച നാളികേരത്തിന് 43 രൂപയെങ്കിലും കിട്ടണം. കേന്ദ്ര-സംസ്ഥാന സർക്കാരുകൾ താങ്ങുവില നിശ്ചയിച്ച് കർഷകരെ ഈ കഷ്ടപ്പാടിൽ നിന്ന് കര കയറണമെന്ന് അപേക്ഷിക്കുന്നു.

നാളികേര കർഷകന്റെ ലാഭ നഷ്ട കണക്കുകൾ

ആദ്യകാല കുടിയേറ്റ കർഷകൻ
നാരായണൻ കമ്പക്കുഴി പുത്തൻപുരയിൽ, കോടഞ്ചേരി

80 തെങ്ങുകൾ ഉള്ള എനിക്ക് പറയാനുള്ളത് നാലു മാസം കൂടി തേങ്ങ ഇട്ടപ്പോൾ 800 നാളികേരമാണ് ലഭിച്ചത്. ഇപ്പോൾ 31 രൂപ 50 പൈസ ഉള്ളപ്പോൾ എനിക്ക് ലഭിച്ചത് 10550 രൂപയാണ്. ഇതിൽ തെങ്ങുകയറ്റകാരന് 2800 രൂപ നൽകി. രണ്ടുപേരെ വെച്ച് പെറുക്കി കൂട്ടിയതിന് 1500 രൂപ ചിലവായി. തേങ്ങ പൊതിച്ചതിന് തൊഴിലാളിക്ക് നൽകിയത് 800 രൂപ. വണ്ടിക്കൂലി കയറുക ഇനത്തിൽ ചിലവായത് 500 രൂപ. ആകെ ചിലവ് 5600 രൂപ. ചിലവായ തുകയുടെ പകുതിപോലും കർഷകൻ ലഭിക്കുന്നില്ല. പകുതിയിൽ താഴെയുള്ള ലാഭം കണക്കു കൂട്ടിയാലും തെങ്ങിന് തടം തുറക്കുന്ന, വളമിടുന്ന തൊഴിലാളിയുടെ കൂലി, ജൈവവളത്തിന് നൽകേണ്ട വില, വണ്ട്, ചെള്ള് എന്നിവ തെങ്ങിനെ ആക്രമിക്കുമ്പോൾ അത് തടഞ്ഞു നിർത്താനുള്ള സാമ്പത്തിക ചിലവ്. എല്ലാം കണക്ക് കൂട്ടിയാലും കേര കർഷകന് എന്നും നഷ്ടങ്ങൾ മാത്രം. തെങ്ങിനെ ബാധിക്കുന്ന മണ്ഡരി രോഗത്തിൽ നിന്ന് കാർഷിക സർവകലാശാലയുടെ കീഴിൽ നിന്ന് എന്തെങ്കിലും മരുന്നുകൾ കണ്ടെത്തണം തേങ്ങാ ഒന്നിന് മിനിമം 25 രൂപ എങ്കിലും ലഭിക്കണം. അല്ലെങ്കിൽ പൊളിച്ച നാളികേരത്തിന് കിലോയ്ക്ക് 55 രൂപയെങ്കിലും കിട്ടിയാൽ മാത്രമേ കർഷകന് കൂലി ചെലവുകളും മറ്റും കഴിഞ്ഞാൽ എന്തെങ്കിലും ലഭിക്കുകയുള്ളൂ. സർക്കാർ നാളികേര കർഷകരെ സംരക്ഷിക്കാനുള്ള പ്രത്യേക പാക്കേജുകൾ കൊണ്ടുവരണം..

കോടഞ്ചേരിയിലെ വാർത്തകളും വിവരങ്ങളും ഏറ്റവും ആദ്യം നിങ്ങളിലേക്ക് എത്തുവാൻ കോടഞ്ചേരി ന്യൂസ് വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാവൂ

https://chat.whatsapp.com/KHbkrtmucLV6Cefd6xzh5k

Please Post Your Comments & Reviews

Your email address will not be published. Required fields are marked *