ഷാജി വർഗീസിനെ യു കെ കോടഞ്ചേരി പ്രവാസി സംഗമം ആദരിച്ചു
കോടഞ്ചേരി: ഒരു വൈക്കോൽ ലോറി തീപ്പിടിച്ചത് മൂലം നാടിന് ഉണ്ടായേക്കാവുന്ന നാശനഷ്ടത്തിൽ നിന്നും കോടഞ്ചേരിയെ സ്വജീവൻ പണയപ്പെടുത്തി രക്ഷിച്ച ഷാജി വർഗീസ് എന്ന ഷാജി പാപ്പനെ കോടഞ്ചേരി പ്രവാസി സംഗമം യു കെ 2022 ആദരിച്ചു.
ചടങ്ങിൽ യു കെ പ്രവാസി കോടഞ്ചേരിക്കാരെ പ്രതിനിധീകരിച്ചുകൊണ്ട് ജെയ്സൺ ജോസഫ് പുത്തൻപുരയ്‌ക്കൽ പങ്കെടുത്തു. ജെയ്സൺ ജോസഫ് ഷാജി വർഗീസിന് യു കെ യിലുള്ള കോടഞ്ചേരിക്കാരുടെ സ്നേഹ സമ്മാനമായി ക്യാഷ് അവാർഡ് നൽകി.
കോടഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അലക്സ് തോമസ് ചെമ്പകശ്ശേരി മൊമെന്റോ കൈമാറി. പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജോസ് പെരുമ്പള്ളി, ബിനു ചൂരത്തൊട്ടിൽ എന്നിവർ പങ്കെടുത്തു. ചടങ്ങിന് യു കെ കോടഞ്ചേരി പ്രവാസി സംഗമം പ്രസിഡന്റ് ബെന്നി വർഗീസ് ആശംസകൾ അറിയിച്ചു.
ഒരുപാട് പ്രശസ്ത വ്യക്തികൾക്ക് വളരുവാൻ അവസരമൊരുക്കിക്കൊടുത്ത കോടഞ്ചേരിയുടെ മണ്ണിൽ ഒരു വീരനായി അവതരിച്ച ഷാജി വർഗീസിന് യുകെ കോടഞ്ചേരി നിവാസികളുടെ പേരിൽ പ്രത്യേക നന്ദി അറിയിച്ചു.
കോടഞ്ചേരിയിലെ വാർത്തകളും വിവരങ്ങളും ഏറ്റവും ആദ്യം നിങ്ങളിലേക്ക് എത്തുവാൻ കോടഞ്ചേരി ന്യൂസ് വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാവൂ..
https://chat.whatsapp.com/KHbkrtmucLV6Cefd6xzh5k