Kuppayakkod Church Feast Begins

കുപ്പായക്കോട് പള്ളി തിരുനാളിന് കൊടിയേറി.

ഫാ. ജോയ്സ് വയലിൽ തിരുനാൾ കൊടിയേറ്റം നിർവഹിക്കുന്നു.

കോടഞ്ചേരി: കുപ്പായക്കോട് സെന്റ് ജോസഫ് ദേവാലയത്തിൽ ഇടവക മദ്ധ്യസ്ഥനായ വിശുദ്ധ യൗസേപ്പിതാവിന്റെയും, പരിശുദ്ധ കന്യാമറിയത്തിന്റെയും, വിശുദ്ധ സെബസ്ത്യാനോസിന്റെയും സംയുക്ത തിരുനാൾ ആഘോഷങ്ങൾക്ക് തുടക്കം കുറിച്ചുകൊണ്ട് തിരുനാൾ കൊടിയേറി. ഫാ. ജോയ്സ് വയലിൽ തിരുനാൾ കൊടിയേറ്റം നിർവഹിച്ചു.

തിരുനാൾ കർമ്മങ്ങൾ :

മാർച്ച്‌ 19, ശനി

3:30 PM – രൂപം എഴുന്നള്ളിച്ച് വെയ്ക്കൽ, 5:00 PM – ആഘോഷമായ തിരുനാൾ കുർബാന, വചന സന്ദേശം(ഫാ. തോമസ് തേവടിയിൽ), 6:45 PM – തിരുനാൾ പ്രദക്ഷിണം (കൈപ്പുറം പന്തലിലേക്ക്), 8:45 PM – വാദ്യമേളങ്ങൾ

മാർച്ച്‌ 20, ഞായർ

7:00 AM – വിശുദ്ധ കുർബാന 10:00 AM – ആഘോഷമായ തിരുനാൾ കുർബാന, വചന സന്ദേശം.(ഫാ. ജോസ് കരിങ്ങടയിൽ) 12:00 PM – പ്രദക്ഷിണം 12:30 PM – സമാപനാശീർവാദം 1:00 PM – സ്നേഹവിരുന്ന്.

കോടഞ്ചേരിയിലെ വാർത്തകളും വിവരങ്ങളും ഏറ്റവും ആദ്യം നിങ്ങളിലേക്ക് എത്തുവാൻ കോടഞ്ചേരി ന്യൂസ് വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാവൂ

https://chat.whatsapp.com/KHbkrtmucLV6Cefd6xzh5k

Loading

Please Post Your Comments & Reviews

Your email address will not be published. Required fields are marked *