രക്ത ദാന ദിനാചരണം വിവിധ AIMI ബ്രാഞ്ചുകളിൽ ആചരിച്ചു
താമരശ്ശേരി: ലോക രക്ത ദാന ദിനമായ ഇന്ന് All India Medical Institute (AIMI) ന്റെ വിവിധ ബ്രാഞ്ചുകളിൽ വിപുലമായി ആചരിച്ചു.
കോഴിക്കോട് AIMI യുടെ ആഭിമുഖ്യത്തിൽ പുതിയ ബസ് സ്റ്റാൻഡിൽ വിദ്യാർത്ഥികളുടെ ഫ്ലാഷ് മോബ് അവതരിപ്പിച്ചു. പ്രിൻസിപ്പാൾ ജ്യോതിലക്ഷ്മി ഉദ്ഘാടനം ചെയ്തു. മിസ്ന അധ്യക്ഷത വഹിച്ചു. ശാലിനി, ജിത്തു, ശ്രീദേവി, അനശ്വര, അതുല്യ എന്നിവർ ആശംസകൾ അറിയിച്ചു.
മുക്കം AIMI യുടെ ആഭിമുഖ്യത്തിൽ കോളേജ് ഓഡിറ്റോറിയത്തിൽ ബോധവൽക്കരണ ക്ലാസ്സും, രക്തഗ്രൂപ്പ് നിർണയവും സംഘടിപ്പിച്ചു. ബ്ലഡ് ഗ്രൂപ്പ് ഡയറി പ്രിൻസിപ്പൽ ഷിങ്ലി പ്രദീപിന് എംഎൽടി ട്യൂട്ടർ സുൽഫത്ത് മജീദ് കൈമാറി. ശാലിനി അനൂപ്, ജയശ്രീ കുമാർ എന്നിവർ ആശംസകൾ അർപ്പിച്ചു.അപർണ പി അഭിഷേക് രവീന്ദ്രൻ, നന്ദന തുടങ്ങിയവർ നേതൃത്വം വഹിച്ചു.
എടവണ്ണപ്പാറ AIMI ബ്രാഞ്ചിൽ ബോധവൽക്കരണ ക്ലാസും, പോസ്റ്റർ നിർമ്മാണവും, പ്ലക്കാർഡ് പ്രദർശനവും സംഘടിപ്പിച്ചു. പരിപാടികൾ പ്രിൻസിപ്പൾ ഇൻ ചാർജ് ജംഷീദ് ഉദ്ഘാടനം ചെയ്തു. അധ്യാപകരായ ഫായിസ, റൗഫിയ എന്നിവർ ആശംസകൾ അർപ്പിച്ചു.
അരീക്കോട് AIMI ബ്രാഞ്ചിൽ പോസ്റ്റർ നിർമ്മാണവും സെമിനാറും സംഘടിപ്പിച്ചു.പ്രിൻസിപ്പൾ ഇൻ ചാർജ് റാഹില ഉദ്ഘാടനം ചെയ്തു.നിഷാന, നജ്മ എന്നിവർ ആശംസകൾ അർപ്പിച്ചു. ഫിദ, ജയശ്രീ, നഷ്മ എന്നിവർ നേതൃത്വം നൽകി.
താമരശ്ശേരി AIMI ബ്രാഞ്ചിൽ ബോധവൽക്കരണ ക്ലാസും സെമിനാറും സംഘടിപ്പിച്ചു. പ്രിൻസിപ്പൾ ഇൻ ചാർജ് മുബീന ഉദ്ഘാടനം ചെയ്തു. സുൾഫഹി, അമ്പിളി എന്നിവർ ആശംസകൾ അർപ്പിച്ചു. ഫാത്തിമ നഹ്, ഫാത്തിമ നൂറ, ശരത്ത് എന്നിവർ നേതൃത്വം നൽകി.
വടകര AIMI ബ്രാഞ്ചിൽ ഇന്ദുജ ഉദ്ഘാടനം ചെയ്തു. ഷാനി ആശംസയർപ്പിച്ചു.
കോടഞ്ചേരിയിലെ വാർത്തകളും വിവരങ്ങളും ഏറ്റവും ആദ്യം നിങ്ങളിലേക്ക് എത്തുവാൻ കോടഞ്ചേരി ന്യൂസ് വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാവൂ.:
https://chat.whatsapp.com/HhZC3qSCLSy2NPLvIP1Q7S
ഫേസ്‌ബുക് പേജ് https://www.facebook.com/KodancherryNews/
വെബ് സൈറ്റ് www.kodancherry.com
യൂട്യൂബ് ചാനൽ https://youtube.com/channel/UCzkGD95hHb9NwsnmwtFPgMw