കോടഞ്ചേരി ഗവ. കോളേജിന് റാങ്കിന്റെ പൊൻതിളക്കം
കോടഞ്ചേരി: 2021 – 22 വർഷത്തെ കാലിക്കറ്റ് സർവകലാശാല എം എ എക്കണോമിക്സ് പരീക്ഷയിൽ കോടഞ്ചേരി ഗവ. കോളേജിലെ തെരേസ് ജോസഫ് മൂന്നാം റാങ്ക് കരസ്ഥമാക്കി.
2018 ൽ ഗവേഷണ കേന്ദ്രമായി ഉയർത്തപ്പെട്ട കോടഞ്ചേരി കോളേജിലെ സാമ്പത്തിക ശാസ്ത്ര വിഭാഗത്തിൻറെ മാറ്റ് തെളിയിക്കുന്ന മറ്റൊരു നേട്ടമായി മാറിയിരിക്കുകയാണ് തെരേസ് കരസ്ഥമാക്കിയ ഈ നേട്ടം.
പഠനത്തിൽ മിടുക്കിയായ തെരേസ് ജോസഫ് സ്പോർട്സിലും മികവ് തെളിയിച്ച വിദ്യാർത്ഥിനിയാണ്. കാലിക്കറ്റ് യൂണിവേഴ്സിറ്റി അത്ലറ്റിക് മീറ്റിൽ സ്വർണ മെഡലോടെ ചാംപ്യൻഷിപ്, അഖിലേന്ത്യാ അന്തർ-സർവകലാശാല മത്സരത്തിൽ 800 മീറ്ററിൽ വെള്ളിമെഡൽ എന്നിവ ഉൾപ്പെടെ നിരവധി നേട്ടങ്ങൾ തെരേസ് സ്വന്തമാക്കിയിട്ടുണ്ട്.
കോടഞ്ചേരി തോട്ടുമൂഴി സ്വദേശിയായ ചെമ്പനാനിക്കൽ ജോസഫ് – സൂസമ്മ ദമ്പതികളുടെ മകളാണ്. കഴിഞ്ഞ മൂന്നു വർഷത്തിനുള്ളിൽ കോടഞ്ചേരി കോളേജിലെ വിവിധ വിഭാഗങ്ങളിലായി വിദ്യാർത്ഥികൾ കരസ്ഥമാക്കുന്ന യൂണിവേഴ്സിറ്റി തലത്തിലുള്ള മൂന്നാമത്തെ റാങ്ക് ആണ് തെരേസ് ജോസഫിന്റേത്. ഉന്നത വിജയത്തിൽ കോളേജിലെ അധ്യാപകരും, രക്ഷിതാക്കളും തെരെസിനെ അഭിനന്ദിച്ചു.
കോടഞ്ചേരിയിലെ വാർത്തകളും വിവരങ്ങളും ഏറ്റവും ആദ്യം നിങ്ങളിലേക്ക് എത്തുവാൻ കോടഞ്ചേരി ന്യൂസ് വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാവൂ.:
https://chat.whatsapp.com/HljiNySaZr6FtWJi9ZqQKJ
ഫേസ്‌ബുക് പേജ് https://www.facebook.com/KodancherryNews/
COMMENT
Congratulations🙋♂️🙋♂️🙋♂️🙋♂️🙋♂️