കൂടരഞ്ഞി ഇടവക ദൈവാലയ തിരുന്നാളിന് ജനുവരി 17ന് കൊടിയേറും
കൂടരഞ്ഞി: കൂടരഞ്ഞി ഇടവക സമൂഹത്തിന്റെ കഠിനാധ്വാനത്തിന്റെയും ത്യാഗോജ്വലമായ സമർപ്പണത്തിന്റെയും തീക്ഷ്ണമായ പ്രാർത്ഥനയുടെയും പരിണിതഫലമായി പുതുതായി നിർമ്മിച്ച ഇടവക ദൈവാലയത്തിന്റെ തിരുന്നാളിന് ജനുവരി 17ന് കൊടിയേറും. പകർച്ചവ്യാധികളിൽ നിന്ന് സംരക്ഷണം നൽകുന്ന ഇടവക മധ്യസ്ഥനായ വിശുദ്ധ സെബസ്ത്യാനോസിന്റെയും പരിശുദ്ധ കന്യാ മറിയത്തിന്റെയും സംയുക്തമായുള്ള തിരുനാളാണ് നടക്കുന്നത്.
ഭക്തിസാന്ദ്രമായ തിരുനാൾ പ്രദക്ഷിണവും വാദ്യമേളങ്ങളും തിരുനാളിന്റെ പ്രധാനപ്പെട്ട ദിവസങ്ങളായ19,20 തീയതികളിൽ നടക്കുമെന്നും കൂടരഞ്ഞി ഗ്രാമത്തിന് തിലകക്കുറിയായി ഉയർന്ന നിൽക്കുന്ന ഈ ദൈവാലയത്തിന്റെ തിരുനാൾ ആഘോഷങ്ങളിൽ സംബന്ധിച്ച് അനുഗ്രഹം പ്രാപിക്കാൻ ഏവരെയും ക്ഷണിക്കുന്നുവെന്നും ഇടവക വികാരി ഫാ. റോയി തേക്കും കാട്ടിൽ അറിയിച്ചു. ജനുവരി 20 ശനിയാഴ്ച ഉച്ചയോടു കൂടി തിരുനാൾ സമാപനം നടക്കും.
കോടഞ്ചേരിയിലെ വാർത്തകളും വിവരങ്ങളും ഏറ്റവും ആദ്യം നിങ്ങളിലേക്ക് എത്തുവാൻ കോടഞ്ചേരി ന്യൂസ് വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാവൂ.: https://chat.whatsapp.com/FOZWMk3VRfXDrODLoC0OiN