വലിയകൊല്ലി വിശുദ്ധ അൽഫോൻസാ ദേവാലയത്തിൽ ഇടവക തിരുനാളിന് കൊടിയേറി

കോടഞ്ചേരി:വലികൊല്ലി അൽഫോൻസാ ദേവാലയത്തിൽ ഇടവക മധ്യസ്ഥയായ വി. അൽഫോൻസാമ്മയുടെയും, പരി.കന്യകാമറിയത്തിൻ്റെയും, വി. സെബസ്ത്യാനോസിൻ്റെയും ഇടവക തിരുനാളിന് വികാരി ഫാ. ജിയോ പുതുശ്ശേരി പുത്തൻപുരയിൽ കൊടിയേറ്റ് കർമ്മം നടത്തി.

10-02-2024, ശനിയാഴ്ച വൈകിട്ട് 5 ന് ആഘോഷമായ തിരുനാൾ കുർബാന ഫാ. അമൽ പുരയിടത്തിൽ. തുടർന്ന് പ്രദക്ഷിണം, വാദ്യമേളങ്ങൾ, ഫ്യൂഷൻ മ്യൂസിക്, ആകാശ വിസ്മയം.

11-02-2024, ഞായറാഴ്ച രാവിലെ 10.30 ന് ആഘോഷമായ തിരുനാൾ കുർബാന ഫാ. ജോസുകുട്ടി അന്തിനാട്ട്. 12 ന് പ്രദക്ഷിണം.സമാപന ആശീർവാദം.


കോടഞ്ചേരിയിലെ വാർത്തകളും വിവരങ്ങളും ഏറ്റവും ആദ്യം നിങ്ങളിലേക്ക് എത്തുവാൻ കോടഞ്ചേരി ന്യൂസ് വാട്സാപ്പ്  ഗ്രൂപ്പിൽ അംഗമാവൂ.: https://chat.whatsapp.com/FOZWMk3VRfXDrODLoC0OiN

Leave a Reply

Your email address will not be published. Required fields are marked *

Sorry!! It's our own content. Kodancherry News©