നാളെ കേരളത്തിലെ വ്യാപാരി സമൂഹം ഒന്നടങ്കം കടകൾ അടയ്ക്കുന്നു

നാളെ ഫെബ്രുവരി 13 ന് ചൊവ്വാഴ്ച്ച കേരളത്തിലെ വ്യാപാരി സമൂഹം ഒന്നടങ്കം കടകൾ അടച്ച് കേരള വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ നേതൃത്വത്തിൽ തലസ്ഥാന നഗരിയിൽ പ്രതിഷേധത്തിൻ്റെ ഭാഗമായി ഒത്തുചേരുകയാണ്._നിരവധി നീറുന്ന പ്രശ്നങ്ങളും പ്രയാസങ്ങളോടും മല്ലിട്ട് ഓരോ ദിവസവും തള്ളിനീക്കുന്ന ചെറുകിട വ്യാപാരിയെ സംബന്ധിച്ചിടത്തോളം നിലനിൽപ്പ് തന്നെ ചോദ്യചിഹ്നമായി മാറിയ സാഹചര്യത്തിലാണ് ഇത്തരമൊരു കടയടപ്പ് സമരവുമായി വ്യാപാരികൾക്ക് രംഗത്തിറങ്ങേണ്ടി വന്നത്.

_വ്യാപാരികൾ അനുഭവിക്കുന്ന നിരവധിയായ പ്രയാസങ്ങളെക്കുറിച്ച് ചെറിയ ഒരു വിവരണം താഴെ ചേർക്കാം.

_1. ട്രേഡ് ലൈസൻസ്, ലീഗൽ മെട്രോളജി ഫീസുകൾ അമിതമായി വർദ്ധിപ്പിച്ചു.__2.ട്രേഡ് ലൈസൻസിന്റെ പേരിൽ അന്യായമായ പിഴ ചുമത്തുന്നു.__3.പെട്രോൾ ഡീസൽ സെസിലെ വർദ്ധനവ്, ഇലക്ട്രിസിറ്റി ചാർജ് വർദ്ധന.__4. ബദൽ സംവിധാനം ഒരുക്കാതെ അശാസ്ത്രീയമായ പ്ലാസ്റ്റിക് നിരോധനത്തിന്റെ പേരിൽ നിരന്തരമായി വ്യാപാരികളെ വേട്ടയാടുന്നു. ഭീമമായ സംഖ്യ ഫൈൻ ചുമത്തുന്നു._ _5.കേന്ദ്രസർക്കാറിന്റെ മോഡൽ ടെനൻസി ആക്ട് പ്രകാരം കുടി ഒഴിപ്പിക്കൽ ഭീഷണിയിൽ നിന്ന് സംരക്ഷണം ഉറപ്പുവരുത്തി കൊണ്ട് സംസ്ഥാനത്ത് വാടക നിയന്ത്രണ നിയമനിർമ്മാണം നടത്താതെ വ്യാപാരികളെ ദ്രോഹിക്കുന്നു .__6 .കാലങ്ങളായി കെട്ടിക്കിടക്കുന്ന നികുതി കുടിശ്ശിക നോട്ടീസുകൾക്ക് പിഴയും പലിശയും ഒഴിവാക്കി നികുതിയിൽ 50% മാത്രം ഈടാക്കി മറ്റു സംസ്ഥാനങ്ങളിൽ നടപ്പിലാക്കിയ ആംനസ്റ്റി സ്കീം നടപ്പിലാക്കുക.__7.മാലിന്യ സംസ്കരണത്തിന്റെ പേരിൽ കടകളിൽ പൊതുശൗചാലയങ്ങൾ ഉണ്ടാക്കണമെന്നും, പൊതു വേസ്റ്റ് ബിന്നുകൾ സ്ഥാപിക്കണമെന്നും ഉൾപ്പെടെ അപ്രായോഗികമായ ഉത്തരവുകൾ ചെറുകിട വ്യാപാരികളുടെ മേൽ അടിച്ചേൽപ്പിക്കുന്നു._

_8.ജി.എസ്.ടി യുടെ പ്രാരംഭ കാലത്ത് സാങ്കേതിക സംവിധാനത്തിന്റെ പിഴവുകൾ മൂലം സംഭവിച്ച ചെറിയ തെറ്റുകൾക്ക് പോലും വ്യാപാരികൾക്ക് ലക്ഷക്കണക്കിനു രൂപയുടെ പിഴ അടിച്ചേൽപ്പിക്കുന്നു.__9. ജി.എസ്.ടി രജിസ്ട്രേഷൻ പരിധി രണ്ട് കോടി രൂപ ആക്കി ഉയർത്തുക.__10.എഫ് എസ് എസ് എ ഐ രജിസ്ട്രേഷൻ പരിധി ഒരു കോടി രൂപയായി ഉയർത്തുക._ _11.പഞ്ചായത്ത് / മുനിസിപ്പൽ ലൈസൻസ് ഫീസ് പട്ടികയിൽ സ്ലാബുകളുടെ എണ്ണം വർദ്ധിപ്പിച്ച് നിരക്കിൽ മാറ്റും വരുത്തുക.__12.ചെറുകിട വ്യാപാരികൾക്ക് കുറഞ്ഞ നിരക്കിൽ ബാങ്ക് വായ്പകൾ ലഭ്യമാക്കുക.__13.സിബിൽ സ്കോർ എന്ന അശാസ്ത്രീയമായ വിലയിരുത്തലിലൂടെ വ്യാപാരികൾക്ക് ലോൺ നിഷേധിക്കുന്നത് അവസാനിപ്പിക്കുക, ബാങ്കിംഗ് മേഖലയിൽ ചുമത്തുന്ന അന്യായമായ ഫീസുകളും സർവീസ് ചാർജ് ഈടാക്കുന്നതിൽ നിന്നും ചെറുകിട വ്യാപാരികളെ പൂർണമായും ഒഴിവാക്കുക._

_14.വികസനത്തിന്റെ പേരിൽ ഒഴിപ്പിക്കപ്പെടുന്ന വ്യാപാരികൾക്ക് പുനരധിവാസവും നഷ്ടപരിഹാരവും ജീവനക്കാർക്ക് ആനുകൂല്യങ്ങളും സർക്കാർ ലഭ്യമാക്കുക.__15 .കാർഷിക ഉൽപ്പന്നങ്ങൾക്ക് മതിയായ വില ഉറപ്പാക്കുന്ന നടപടികൾ സ്വീകരിച്ചു കാർഷിക മേഖലയെ ശക്തിപ്പെടുത്തുക.__16.ടൂറിസം മേഖലയുടെ സമഗ്ര വികസനത്തിന് നയങ്ങൾ ആവിഷ്കരിച്ച് നടപ്പിലാക്കുക.__17.വഴിയോര കച്ചവടം നിയമം മൂലം നിയന്ത്രിക്കുക.__18 .വ്യാപാര മേഖലയിൽ പ്രശ്നങ്ങൾ പഠിക്കുന്നതിനും പരിഹാരങ്ങൾ നിർദ്ദേശിക്കുന്നതിനും ഒരു വിദഗ്ധസമിതിയെ നിയോഗിക്കുക.__19.കോർപ്പറേറ്റുകളോട് മത്സരിക്കുവാൻ ചെറുകിട വ്യാപാരികളെ സഹായിക്കുന്ന നിയമ സാമ്പത്തിക നടപടികൾ സ്വീകരിക്കുക.__20.വ്യവസായ സംരക്ഷണ നിയമം ആവിഷ്കരിക്കുക._

_21.കാർഷിക മേഖലക്കും സ്റ്റാർട്ടപ്പുകൾക്കും ചെറുകിട വ്യവസായത്തിനും നൽകുന്ന ആനുകൂല്യങ്ങൾ വ്യാപാരികൾക്കും ലഭ്യമാക്കുക.__22.മിനിമം വേജസ് വർദ്ധനവ് പിൻവലിക്കുക._

_മുകളിൽ സൂചിപ്പിച്ച പോലെയുള്ള നിരവധി പരാതികളും,പരിഭവങ്ങളും, ആവശ്യങ്ങളും പല തവണ സർക്കാറുകൾക്ക് മുമ്പിൽ അവതരിപ്പിക്കപ്പെട്ടിട്ടും വേണ്ട രൂപത്തിൽ പരിഹരിക്കാൻ തയ്യാറാകാത്തത് അംഗീകരിക്കാൻ സാധിക്കില്ലാ !__പൊതുജനങ്ങൾക്ക് വേണ്ടി ഇത്രമാത്രം കഷ്ടപ്പാടും,ബുദ്ധിമുട്ടുകളും, പ്രയാസങ്ങളും സഹിച്ചുകൊണ്ട് പിടിച്ചുനിൽക്കാൻ കഴിയാതെ പ്രയാസപ്പെടുന്ന ചെറുകിട വ്യാപാര മേഖലയെ സംരക്ഷിക്കേണ്ടത് ഓരോ നാം ഓരോരുത്തരുടെയും കടമയാണ്. നമ്മുടെ നാട് ഇനിയും ഒരുപാട് വളരണം. അതിനിവിടത്തെ ചെറുകിട വ്യാപാരികൾ നിലനിൽക്കണം._

_നിരവധി ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ട് ചെറുകിട വ്യാപാരികൾ നടത്തുന്ന കടയടപ്പ് സമരത്തോട് ഐക്യദാർഢ്യപ്പെട്ടു കൊണ്ട് സഹകരിക്കണമെന്നും, അത്യാവശ്യം സാധനങ്ങൾ നേരത്തെ തന്നെ പർച്ചേസ് ചെയ്തു ഈ സമരത്തിന്റെ വിജയത്തിൽ പങ്കാളിയാകണമെന്നും നിലനിൽപ്പിനു വേണ്ടി ചെറുകിട വ്യാപാരികൾ നടത്തുന്ന കടയടപ്പ് സമരത്തിന്റെ വിജയത്തിന് വേണ്ടി എല്ലാ പ്രിയപ്പെട്ട ഉപഭോക്താക്കളോടും സഹകരിക്കണമെന്നും സംസ്ഥാന കമ്മിറ്റി ആവശ്യപ്പെട്ടു


കോടഞ്ചേരിയിലെ വാർത്തകളും വിവരങ്ങളും ഏറ്റവും ആദ്യം നിങ്ങളിലേക്ക് എത്തുവാൻ കോടഞ്ചേരി ന്യൂസ് വാട്സാപ്പ്  ഗ്രൂപ്പിൽ അംഗമാവൂ.: https://chat.whatsapp.com/FOZWMk3VRfXDrODLoC0OiN

Leave a Reply

Your email address will not be published. Required fields are marked *

Sorry!! It's our own content. Kodancherry News©