ഒന്നല്ല, രണ്ടല്ല മൂന്ന് പുലികൾ!; കോടഞ്ചേരിയിൽ ജനങ്ങളുടെ ഉറക്കം കെടുത്തി പുലികളുടെ സാന്നിധ്യം, ചെറുകിട വൈദ്യുതി പദ്ധതിക്ക് സമീപമാണ് പുലിയെ കണ്ടത്

കണ്ടപ്പഞ്ചാലിൽ പുലിയും രണ്ട് പുലി കുട്ടികളുടെയും സാന്നിധ്യം ഇന്ന് CCTVയിൽ കണ്ടിരുന്നു.പ്രദേശവാസികൾ കനത്ത ജാഗ്രത പുലർത്തേണ്ടതാണ് എന്ന് പഞ്ചായത്ത്‌ പ്രസിഡന്റ്‌ അലക്സ് തോമസ് അറിയിച്ചു.

ഏറെ ഞെട്ടലോടുകൂടിയാണ് കോടഞ്ചേരിക്കാർ ഇന്ന് പുലി ഇറങ്ങിയ വാർത്ത ശ്രവിച്ചത്. ജനവാസ മേഖലയായതിനാലും പുലിയുടെ സ്വഭാവ രീതി അനുസരിച്ച് കിലോമീറ്ററുകൾ ഒരു രാത്രി തന്നെ സഞ്ചരിക്കാൻ കഴിയും എന്നതിനാലും ഇവ എങ്ങോട്ടായിരിക്കും പോവുക എന്ന ആശങ്കയുണ്ട്.. സമീപവാസികൾ വളരെയേറെ ശ്രദ്ധ പുലർത്തേണ്ടതാണ്.

പഞ്ചായത്ത് പ്രസിഡന്റ് അലക്സ് തോമസ്, വാർഡ് മെമ്പർമാരായ ലീലാമ്മ കണ്ടത്തിൽ , വാസുദേവൻ ഞാറ്റുകാലായിൽ, ആർ ആർ ടി അംഗങ്ങളായ ഓത്തിക്കൽ ബിജു, ഉമ്മച്ചൻ, സെബാസ്റ്റ്യൻ കണ്ടത്തിൽ, ഫ്രാൻസിസ് മുണ്ടാട്ടിൽ, ഷോജൻ കണ്ടപ്പൻചാൽ, സെബാസ്റ്റ്യൻ വെള്ളാപ്പള്ളി, സിജോ കാരിക്കൊമ്പിൽ, സുനിൽ കുഴിമറ്റത്തിൽ, റിയാസ് തെയ്യപ്പാറ എന്നിവർ അടങ്ങുന്ന സംഗമാണ് ഇപ്പോൾ തിരച്ചിലിന് നേതൃത്വം കൊടുക്കുന്നത്.


കോടഞ്ചേരിയിലെ വാർത്തകളും വിവരങ്ങളും ഏറ്റവും ആദ്യം നിങ്ങളിലേക്ക് എത്തുവാൻ കോടഞ്ചേരി ന്യൂസ് വാട്സാപ്പ്  ഗ്രൂപ്പിൽ അംഗമാവൂ.: https://chat.whatsapp.com/FOZWMk3VRfXDrODLoC0OiN

Sorry!! It's our own content. Kodancherry News©