വിദ്യാർത്ഥിനിയെ കണ്ടെത്തിയില്ല.
താമരശ്ശേരി: കഴിഞ്ഞ വെള്ളിയാഴ്ച പുലർച്ചെ മുതൽ കാണാതായ കട്ടിപ്പാറ കരിഞ്ചോല പെരിങ്ങോട് ബിജുവിൻ്റെ മക്കൾ ദേവനന്ദ (15) യെ ഏഴു ദിവസം പിന്നിട്ടിട്ടും കണ്ടെത്താനായില്ല. താമരശ്ശേരി ഗവ.ഹയർ സെക്കൻ്ററി സ്കൂൾ പത്താം ക്ലാസ് വിദ്യാർത്ഥിനിയാണ്. കൂരാച്ചുണ്ട് ഭാഗത്ത് ഉണ്ടെന്ന സൂചനയെ തുടർന്ന് പലതവണ പോലീസ് അന്വേഷണം നടത്തിയെങ്കിലും നിരാശയായിരുന്നു ഫലം.
കുട്ടിയുമായി പ്രണയ ബന്ധമുള്ള എകരൂൽ സ്വദേശി വിഷ്ണുവിനെ കേന്ദ്രീകരിച്ചാണ് അന്വേഷണം. മൊബൈൽ ലൊക്കേഷൻ കേന്ദ്രീകരിച്ചായിരുന്നു പോലീസ് തിരച്ചിൽ നടത്തിയത്. പോലീസ് അന്വേഷണം കാര്യക്ഷമല്ല എന്നാരോപിച്ച് പിതാവ് ബിജു രംഗത്തുവന്നിട്ടുണ്ട്.
Published Date: 25-April -2024 : 11:00 AM
https://chat.whatsapp.com/KHbkrtmucLV6Cefd6xzh5k