ശ്രേയസ് കോഴിക്കോട് മേഖലാ സംഗമവും വാർഷിക റിപ്പോർട്ട് പ്രകാശനവും

കോടഞ്ചേരി:ബത്തേരി രൂപതയുടെ സാമൂഹ്യക്ഷമപ്രസ്ഥാനമായ ശ്രേയസ് കോഴിക്കോട് മേഖല മരിയൻ ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച മേഖല കുടുംബ സംഗമവും ഡിജിറ്റൽ വാർഷിക റിപ്പോർട്ട് പ്രകാശനവും എക്സിക്യൂട്ടീവ് ഡയറക്ടർ ഫാ. ഡേവിഡ് ആലിങ്കൽ ഉദ്ഘാടനം ചെയ്തു മേഖലാ ഡയറക്ടർ ഫാ. തോമസ് മണ്ണിത്തോട്ടം അധ്യക്ഷൻ വഹിച്ചു കോടഞ്ചേരി പഞ്ചായത്ത് പ്രസിഡണ്ട് അലക്സ് തോമസ് ചെമ്പകശ്ശേരിയെ മൊമെന്റോ നൽകി ആദരിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അലക്സ് തോമസ് മുഖ്യപ്രഭാഷണം നടത്തി.

യൂണിറ്റുകൾക്ക് ലാപ്ടോപ്പ് വിതരണം ചെയ്തു. ചടങ്ങിൽ യൂണിറ്റ് ഡയറക്ടർ ഫാ. സിജോ പന്തപ്പിള്ളിൽ ഗ്രേസികുട്ടി വർഗീസ് എന്നിവർ ആശംസ അർപ്പിച്ചു തുഷാരഗിരി യൂണിറ്റിൽനിന്നും വിരമിക്കുന്ന മേരി ജോർജിന് മെമെന്റോ നൽകി ആദരിച്ചു. വിവിധ യൂണിറ്റുകളിൽ നിന്നും അവതരിപ്പിച്ച കലാപരിപാടി മീറ്റിങ്ങിന് മികവേകി ഈങ്ങാപ്പുഴ രംഗപൂജ മുറംപാത്തി ഗ്രൂപ്പ്‌ ഡാൻസ് ചിപ്പിലിത്തോട് ഒപ്പന തുഷാരഗിരി ഫ്യൂഷൻ ഡാൻസ് പുലിക്കയം ഗുജറാത്തി ഡാൻസ്, നാരങ്ങത്തോട് തിരുവാതിര, മൈക്കാവ് സിംഗിൾ ഡാൻസ് കലാപരിപാടി അവതരിപ്പിച്ച ഏവർക്കും ഗിഫ്റ്റ് നൽകി യു ഡി ഒ ജോസ് കുറൂർ നന്ദിയും അർപ്പിച്ചു 510 അംഗങ്ങൾ പങ്കെടുത്ത പ്രോഗ്രാം സ്നേഹ വിരുന്നോടെ അവസാനിച്ചു.


Leave a Reply

Your email address will not be published. Required fields are marked *

Sorry!! It's our own content. Kodancherry News©