നവകേരള ബസ്സിന് താമരശ്ശേരിയിൽ സ്വീകരണം നൽകി

താമരശ്ശേരി: കോഴിക്കോട് – ബാംഗ്ലൂർ റൂട്ടിൽ സർവ്വീസ് ആരംഭിച്ചു ഗരുഡ പ്രീമിയം ലക്ഷ്യറി ബസ്സിന് ( നവകേരള സദസ്സിന് ഉപയോഗിച്ച ബസ്സ്) കന്നിയാത്രയിൽ ആദ്യ സ്റ്റോപ്പായ താമരശ്ശേരിയിൽ സൗഹൃദവേദിയുടെ നേതൃത്വത്തിൽ സ്വീകരണം നൽകി.നിശ്ചയിച്ച സമയം രാവിലെ 4.30 ആയിരുന്നെങ്കിലും പുറപ്പെടാൻ വൈകിയതിനാൽ 5.15 ഓടെയാണ് ബസ് താമരശ്ശേരിയിൽ എത്തിചേർന്നത്. ബസ്സിനെ സ്വീകരിക്കാൻ നിരവധി പേർ ബസ്സ് ബേയിൽ എത്തിച്ചേർന്നിരുന്നു.

സംസ്ഥാന സർക്കാർ നവ കേരള യാത്രയ്ക്ക് ഉപയോഗിച്ച ബസ് ഗരുഡ പ്രീമിയം എന്ന പേരിൽ കോഴിക്കോട്- ബംഗളൂരു റൂട്ടിൽ സർവീസ് തുടങ്ങി. ആദ്യ സർവീസിൽ തന്നെ ഹൗസ് ഫുള്ളായാണ് ബസിന്‍റെ യാത്ര. മുഴുവന്‍ സീറ്റുകളിലും യാത്രക്കാരുണ്ട്. ഇന്ന് രാവിലെ നാലുമണിക്കാണ് ബസ് കോഴിക്കോട് നിന്ന് പുറപ്പെട്ടത്. രാവിലെ 11:30 യോടെ ബസ് ബെംഗളൂരുവിൽ എത്തും. എന്നാല്‍, ആദ്യ യാത്രയില്‍ തന്നെ ഗരുഡ പ്രീമിയം ബസിന്‍റെ വാതില്‍ കേടായി.വാതിലിന് തകരാര്‍ സംഭവിച്ചതിനെതുടര്‍ന്ന് താല്‍ക്കാലികമായി കെട്ടിവെച്ചാണ് യാത്ര തുടന്നത്. യാത്ര തുടങ്ങി അല്‍പസമയത്തിനകം തന്നെ വാതില്‍ തനിയെ തുറന്നുവരുകയായിരുന്നു. തുടര്‍ന്നാണ് വാതില്‍ താല്‍ക്കാലികമായി കെട്ടിവെച്ച് യാത്ര തുടങ്ങിയത്.

താമരശ്ശേരി സൗഹൃദവേദിക്കു വേണ്ടി കെവി സെബാസ്റ്റ്യൻ, പി സി റഹീം, പി എം അബ്ദുൽ മജീദ്, റജി ജോസഫ്, എ സി ഗഫൂർ, റാഷി കെ വി ആർ, പി ഉല്ലാസ് കുമാർ ,എൽ വി ഷരീഫ്, എസ് വി സുമേഷ്, ലിജിന സുമേഷ്, ഷൈൻ പി എൻ, സുനി മാoത്തിൽ, മജീദ് താമരശ്ശേരി, സി കെ ശ്രീജിത്, സി കെ നൗഷാദ് തുടങ്ങിയവർ ചേർന്ന് ഡ്രൈർമാർക്ക് ബൊക്ക നൽകിയാണ് ബസ്സിന് സ്വീകരണമൊരുക്കിയത്..


Leave a Reply

Your email address will not be published. Required fields are marked *

Sorry!! It's our own content. Kodancherry News©