പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് കോടഞ്ചേരിയിൽ വൃക്ഷ തൈകളും ചെടികളും നട്ടു.

പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് കോടഞ്ചേരി കെ.സി.വൈ.എം. വൃക്ഷത്തെ നട്ടു.

കോടഞ്ചേരി:ജൂൺ 5 പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് കോടഞ്ചേരി കെ.സി.വൈ.എം. യൂണിറ്റിലെ യുവജനങ്ങൾ ഒന്നുചേർന്ന് വൃക്ഷത്തെ നട്ടു. കോടഞ്ചേരി സെന്റ് മേരീസ് ഫൊറോന വികാരി ഫാ. കുര്യാക്കോസ് ഐക്കുളമ്പിൽ, അസിസ്റ്റന്റ് വികാരി ഫാ. തോമസ് മേലാട്ട്,ഫാ.സന്തോഷ് ചുവപ്പുങ്കിൽ എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.

സർവീസ് സഹകരണ ബാങ്ക് അംഗങ്ങൾ ഫലവൃക്ഷ തൈകൾ നട്ടു.

കോടഞ്ചേരി : സർവീസ് സഹകരണ ബാങ്കിന്റെ കീഴിൽ പ്രവർത്തിക്കുന്ന സ്വാശ്രയ സംഘങ്ങളിലും ബാങ്ക് പരിസരത്തും. വർഷം മുഴുവനും ഫലം തരുന്ന വിയറ്റ്നാം സൂപ്പർ പ്ലാവിൻ തൈകൾ നട്ടു പിടിപ്പിച്ചു. ബാങ്ക് പരിസരത്ത് ബാങ്ക് വൈസ് പ്രസിഡന്റ്‌ പി. പി ജോയ് തൈനട്ടു . ബാങ്ക് പ്രസിഡന്റ്‌ ഷിബു പുതിയേടത്ത്, ജീവനക്കാർ എന്നിവർ പങ്കെടുത്തു. കൂടാതെ ബാങ്കിന്റെ കീഴിലെ മുഴുവൻ സ്വാശ്രയ സംഘങ്ങളിലും തൈകൾ നട്ടു പിടിപ്പിച്ച് പരിസ്ഥിതി ദിനത്തിൽ പങ്കാളികൾ ആയി.

സെന്റ് ജോൺസ് ഹൈസ്കൂൾ നെല്ലിപ്പൊയിൽ പരിസ്ഥിതി ദിന ആഘോഷ പരിപാടികൾ നടത്തി

നെല്ലിപ്പൊയിൽ: ലോക പരിസ്ഥിതി ദിനാചരണത്തിന്റെ ഭാഗമായി ജൂൺ 5 ന് സെന്റ് ജോൺസ് ഹൈസ്കൂൾ നെല്ലിപ്പൊയിൽ പരിസ്ഥിതി ദിന ആഘോഷ പരിപാടികൾ നടത്തി. പിടിഎ പ്രസിഡൻറ് വിൽസൺ തറപ്പേൽ അധ്യക്ഷത വഹിച്ച ചടങ്ങിൽഹെഡ്മിസ്ട്രസ് ഷില്ലി സെബാസ്റ്റ്യൻ സന്ദേശം നൽകുകയും ഹെഡ്മിസ്ട്രസ്സും പിടിഎ പ്രസിഡണ്ടും സ്കൂൾ അംഗണത്തിൽ ഔഷധസസ്യങ്ങൾ നടുകയും ചെയ്തു . സിയ മരിയ ജോസഫ്, പാർവതി രാകേഷ്, ജിസ്ന ജോസഫ് എന്നീ കുട്ടികൾ പരിസ്ഥിതി ദിന പ്രാധാന്യ ലഘു പ്രഭാഷണം നടത്തി. ജെ. ആർ. സി., സ്കൗട്ട്& ഗൈഡ്സ് , നേച്ചർ ക്ലബ്ബ് അംഗങ്ങളുടേയും സജീവ പങ്കാളിത്തം ഉണ്ടായിരുന്നു .പരിസ്ഥിതി ദിന ആഘോഷവുമായി ബന്ധപ്പെട്ട് ക്വിസ് , ചിത്രരചന മത്സരങ്ങൾ നടത്തി.

കോടഞ്ചേരി സെന്റ് ജോസഫ്സ് എൽ.പി സ്കൂളിൽ പരിസ്ഥിതി ദിനം ആചരിച്ചു.

.കോടഞ്ചേരി : കോടഞ്ചേരി സെന്റ് ജോസഫ്സ് എൽ.പി സ്കൂളിൽ നല്ലപാഠം ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ പരിസ്ഥിതി ദിനാചാരണം നടത്തി.വാർഡ് മെമ്പർ വാസുദേവൻ ഞാറ്റുകാലയിൽ കുട്ടികളോടൊപ്പം ചേർന്ന് തൈ നടുകയും പരിസ്ഥിതി സംരക്ഷിക്കേണ്ടതിന്റെ ആവശ്യകതയെ സംബന്ധിച്ച് കുട്ടികളെ ഉത്ബോധിപ്പിക്കുകയും ചെയ്തു. പ്രകൃതി സൗഹൃദപരമായ രീതിയിൽ സ്കൂൾ ക്യാമ്പസ് ക്രമീകരിച്ചത് കുട്ടികൾക്ക് പുതിയ ഒരു അനുഭവമായിരുന്നു. പ്രധാനധ്യാപകൻ ജിബിൻ പോൾ, പി.ടി.എ പ്രസിഡന്റ് സിബി തൂങ്കുഴി, അധ്യാപകരായ ജാൻസി ആന്റണി, സി. റോസമ്മ അഗസ്റ്റിൻ, പ്രിൻസി സെബാസ്റ്റ്യൻ എന്നിവർ സംസാരിച്ചു.

കോടഞ്ചേരി സെൻറ് ജോസഫ്സ് ഹൈസ്കൂളിൽ ശില്പശാല ശ്രദ്ധേയമായി

കോടഞ്ചേരി :കോടഞ്ചേരി സെൻറ് ജോസഫ്സ് ഹൈസ്കൂളിൽ സയൻസ് ക്ലബ്ബിൻ്റെ ആഭിമുഖ്യത്തിൽ പരിസ്ഥിതി ദിനാചരണം നടത്തി. സ്കൂൾ പ്രധാനധ്യാപകൻ ബിനു ജോസ് വൃക്ഷത്തൈ നട്ട് പരിപാടി ഉദ്ഘാടനം ചെയ്തു.ഇതോടനുബന്ധിച്ച് കുട്ടികൾക്കായി പോസ്റ്റർ , കൊളാഷ് നിർമ്മാണം, പരിസ്ഥിതി ദിന ക്വിസ് , പരിസ്ഥിതി ദിന പ്രസംഗം തുടങ്ങിയ പരിപാടികൾ വിപുലമായി നടത്തപ്പെട്ടു. കൂടാതെ വർക്ക് എക്സ്പീരിയൻസ് ക്ലബ്ബ്, എസ്.പി.സി ,സ്കൗട്ട് ആൻഡ് ഗൈഡ് ,ജെ.ആർ.സി എന്നിവയിലെ കുട്ടികളുടെ നേതൃത്വത്തിൽ *സീഡ് പേപ്പർ പേന , പേപ്പർ ബാഗ്, പേപ്പർ ഫ്ലവർ ആൻഡ് വേയ്സ്* എന്നിവയുടെ ശില്പശാല നടന്നു. പ്ലാസ്റ്റിക് രഹിത പരിസ്ഥിതിയെ വാർത്തെടുക്കുന്നതിന് ശില്പശാല സഹായകമായി. പരിപാടികൾക്ക് അധ്യാപകരായ ബർണാഡ് ജോസ് , സബിത ജോസഫ്, അനില അഗസ്റ്റിൻ, റംല സി, നിഷ ചാക്കോ, ജിൻഷ ബാബു എന്നിവർ നേതൃത്വം നല്കി.

ചെമ്പുകടവ് ജി.യു പി സ്കൂളിൽ പരിസ്ഥിതി ദിനാഘോഷം’ പച്ചപ്പ്‌’ ഉദ്ഘാടനം ചെയ്തു

കോടഞ്ചേരി: ചെമ്പുകടവ് ജി.യു പി സ്കൂളിൽ വിപുലമായ പരിപാടികളോടെ പരിസ്ഥിതി ദിനാഘോഷം നടത്തി. പരിസ്ഥിതി ദിന ക്വിസ്, പോസ്റ്റർ നിർമ്മാണ മത്സരം തുടങ്ങിയ സ്കൂൾ തല പരിപാടികൾ സംഘടിപ്പിച്ചു. ക്യാമ്പസ് ഹരിതാഭമാക്കുന്നതിന്റെ ഭാഗമായി നിരവധി വൃക്ഷതൈകളും, പൂച്ചെടികളും നട്ടു. കോടഞ്ചേരി ഗ്രാമപഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ജോസ് പെരുമ്പള്ളി വൃക്ഷത്തൈ നട്ടുകൊണ്ട് ഉദ്ഘാടനം ചെയ്തു. കൺവീനർ അജി അബ്രഹാം പരിസ്ഥിതി ദിന സന്ദേശം നൽകി. ഹെഡ്മാസ്റ്റർ സുരേഷ് തോമസ്, പൂർവ വിദ്യാർത്ഥി പ്രതിനിധി സിബി പുത്തൻപുര,എന്നിവർ നേതൃത്വം നൽകി. അധ്യാപകരായ അനീഷ് കെ എബ്രഹാം, ആൻട്രീസ ജോസ്, ഹാദിയ പി, അമൃത, സിന്ധു ടി ,അബ്ദുൽ സമദ്, ജസ്ന വർഗീസ്, ഐറിൻ സജി,ബിന്ദു സുബ്രഹ്മണ്യൻ, ഷീജ എംബി തുടങ്ങിയ അധ്യാപകർ ക്ലാസ് തലത്തിൽ ചെടികൾ നട്ടു കൊണ്ട് സംരക്ഷിക്കുവാൻ പ്രതിജ്ഞയെടുത്തു.

സെന്റ് മേരീസ് ഇംഗ്ലീഷ് മീഡിയം സ്കൂൾ കോടഞ്ചേരിയിൽ പരിസ്ഥിതി ദിനാചരണം നടത്തി

കോടഞ്ചേരി : കോടഞ്ചേരി സെന്റ് മേരീസ് ഇംഗ്ലീഷ് മീഡിയം സ്കൂളിൽ പരിസ്ഥിതി ദിനാചരണം നടത്തി. സ്കൂൾ പ്രിൻസിപ്പൽ സിസ്റ്റർ ഹെലൻ ഫലവൃക്ഷത്തൈ നട്ട് ഉദ്ഘാടനം ചെയ്തു. കുട്ടികൾക്കായി പോസ്റ്റർ രചനാ മത്സരം, പരിസ്ഥിതിദിന ക്വിസ് എന്നിവ നടത്തി. വൈസ് പ്രിൻസിപ്പൽ ജിസി.പി.ജോസഫ്, സിസ്റ്റർ ഡോണ, സിജിമോൾ സെബാസ്റ്റ്യൻ, വിദ്യാർഥി പ്രതിനിധികളായ എയ്ഞ്ചൽ റോസ് ,അനാബ്.സി.ജോബൻ എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.

നെല്ലിപൊയിൽ സെന്റ് തോമസ്‌ എൽ പി സ്കൂളിൽ ലോക പരിസ്ഥിതി ദിനം ആചരിച്ചു

കോടഞ്ചേരി: നെല്ലിപൊയിൽ സെന്റ് തോമസ്‌ എൽ പി സ്കൂളിൽ ലോക പരിസ്ഥിതി ദിനത്തിന്റെ ഭാഗമായി സ്കൂൾ അസംബ്ലിയിൽ അദ്ധ്യാപക പ്രതിനിധി ലാബി ജോർജ് ജോൺ കുട്ടികൾക്ക് പ്രതിജ്ഞ ചൊല്ലി കൊടുത്തു. സ്കൂൾ പ്രധാന അധ്യാപിക വി എസ് നിർമ്മല,ഒയ്‌സ്ക ക്ലബ് സെക്രട്ടറി ഷാജി പൊരിയത്ത്, പിറ്റിഎ പ്രസിഡൻ്റ് ജിനേഷ് കുര്യൻ,വിദ്യാർത്ഥി പ്രതിനിധി അഹാൻ ജോബിൻ എന്നിവർ ചേർന്ന് സ്കൂളിൽ വൃക്ഷ തൈ നട്ടു. കുട്ടികൾക്ക് ആവശ്യമായ പഠാനോപകരണങ്ങൾ ബാഗ്, കുട, ബുക്ക്‌ എന്നിവ ഓയിസ്ക്ക ക്ലബ്‌ സ്പോൺസർ ചെയ്യുകയും ചെയ്തു.

മഞ്ഞു വയൽ വിമല യു.പി സ്കൂളിൽ പരിസ്ഥിതി ദിനം ആചരിച്ചു.

നെല്ലിപ്പൊയിൽ: മഞ്ഞു വയൽ വിമല യു.പി സ്കൂളിൽ ഓയിസ്ക ഇൻ്റർനാഷണൽ നെല്ലിപൊയിൽ ചാപ്റ്ററിൻ്റെ സഹകരണത്തോടെ പരിസ്ഥി ദിനം ആചരിച്ചു. ഹെഡ്മിസ്ട്രസ് ആൻസി തോമസ് അധ്യക്ഷത വഹിച്ച ചടങ്ങ് ഓയിസ്ക ഇൻ്റനാഷണൽ നെല്ലിപ്പൊയിൽ ചാപ്റ്റർ പ്രസിഡൻ്റ് ശ്രി. വിൽസൺ തറപ്പേൽ സ്കൂൾ അങ്കണത്തിൽ വൃക്ഷ തൈ നട്ട് ഉദ്ഘാടനം ചെയ്തു. പരിസ്ഥിതി ദിനത്തിൻ്റെ പ്രാധാന്യത്തെക്കുറിച്ചും പരിസ്ഥിതി സംരക്ഷണത്തിൻ്റെ ആവശ്യകതയെക്കുറിച്ചും ഹെഡ്മിസ്ട്രസ് കുട്ടികളെ ഉത്ബോധിപ്പിച്ചു.അദ്ധ്യാപകരായ ഷെബീർ കെ.പി, അനുപമ ജോസഫ് എന്നിവർ നേതൃത്വം നൽകി. സീനിയർ അസിസ്റ്റൻറ് സി.അൽഫോൻസാ അഗസ്റ്റിൻ ചടങ്ങുകൾക്ക് നന്ദി പറഞ്ഞു.

കണ്ണോത്ത് സെൻ്റ് ആൻ്റണീസ് ഹൈസ്കൂളിൽ പരിസ്ഥിതിദിനം ആഘോഷിച്ചു..

കോടഞ്ചേരി: കണ്ണോത്ത് സെൻ്റ് ആൻ്റണീസ് ഹൈസ്കൂളിൽ വിവിധ പരിപാടികളോടെ ലോക പരിസ്ഥിതിദിനം ആചരിച്ചു. ഹെഡ്മാസ്റ്റർ റോഷിൻ മാത്യു വിദ്യാലയങ്കണത്തിൽ ഇലഞ്ഞിത്തെ നട്ടുകൊണ്ട് പരിപാടികൾ ഉദ്ഘാടനം ചെയ്തു. പരിസ്ഥിതിയെ സംരക്ഷിക്കേണ്ടതിൻ്റെ പ്രാധാന്യത്തെക്കുറിച്ച് അദ്ദേഹം വിശദീകരിച്ചു. വിദ്യാർത്ഥികൾ ഭവനങ്ങളിൽ നിന്നും കൊണ്ടുവന്ന തൈകൾ കാമ്പസിൻ്റെ വിവിധ ഭാഗങ്ങളിൽ നട്ടുപിടിപ്പിച്ചു. കുട്ടികൾക്കായി പോസ്റ്റർ രചന, പരിസ്ഥിതി ക്വിസ്, ഫോട്ടോഗ്രാഫി തുടങ്ങിയ മത്സരങ്ങൾ സംഘടിപ്പിച്ചു. പരിസ്ഥിതിഗാനാലാപനം, പരിസ്ഥിതി സംരക്ഷണ പ്രതിജ്ഞ തുടങ്ങിയവയും നടത്തപ്പെട്ടു. വിജയികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു. പരിസ്ഥിതി ക്ലബ് കോഡിനേറ്റർ രാജേഷ് മാത്യു, അനുജ ജോസഫ്, അജേഷ് ജോസ്, രാജീവ് മാത്യു, ബിജി പി പി, അനിൽ പി മാത്യു, നൂർബിന അലി തുടങ്ങിയവർ പരിപാടികൾക്ക് നേതൃത്വം നൽകി.

കണ്ണോത്ത് ശ്രീ ലക്ഷ്മി ഭഗവതി ക്ഷേത്രത്തിൽ വൃക്ഷത്തൈ നട്ടു

കോടഞ്ചേരി : കണ്ണോത്ത് ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് കണ്ണോത്ത് ശ്രീ ലക്ഷ്മി ഭഗവതി ക്ഷേത്രത്തിൽ വൃക്ഷത്തൈ നട്ടു.

ക്ലീൻ ഗ്രീൻ കോടഞ്ചേരി ” ടൗൺ സൗന്ദര്യവൽക്കരണ പരിപാടി ഉദ്ഘാടനം ചെയ്തു.

കോടഞ്ചേരി: ലോക പരിസ്ഥിതി ദിനാഘോഷങ്ങളുടെ ഭാഗമായി ജൂൺ 5ന് കോടഞ്ചേരി അങ്ങാടിയിലെ ഫുട്പാത്തുകൾ ഗ്രാമപഞ്ചായത്തിന്റെ ക്ലീൻ ഗ്രീൻ കോടഞ്ചേരി ക്യാമ്പയിൻ്റെ ഭാഗമായി ശ്രേയസ് ബത്തേരിയുടെ നേതൃത്വത്തിൽ വ്യാപാരികളുടെയും ഓട്ടോ ഡ്രൈവേഴ്സ് തൊഴിലാളികളുടെയും മറ്റു സുമനസ്സുകളുടെയും സഹകരണത്തോടെ ഫുട്പാത്തുകളിലെ കൈവരികളിൽ ചെടിച്ചട്ടികൾ സ്ഥാപിച്ച് മനോഹരമാക്കുന്നതിൻ്റെ ഉദ്ഘാടന കർമ്മം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് അലക്സ് തോമസ് ചെമ്പകശ്ശേരി പൂച്ചട്ടി കൈവരിയിൽ സ്ഥാപിച്ചുകൊണ്ട് നിർവഹിച്ചു .ശ്രേയസ് ബത്തേരി എക്സിക്യൂട്ടീവ് ഡയറക്ടർ ഫാ. ഡേവിഡ് ആലുങ്കലിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ കോടഞ്ചേരി സെന്റ് മേരീസ് ചർച്ച് ഫൊറോന വികാരി ഫാ. കുര്യാക്കോസ് ഐകുളമ്പിൽ മുഖ്യപ്രഭാഷണം നടത്തിഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് ചിന്നാ അശോകൻ , ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ വനജ വിജയൻ , വാർഡ് മെമ്പർമാരായ ലിസി ചാക്കോ , ജോർജുകുട്ടി വിളക്കുന്നൽ , വാസുദേവൻ ഞാറ്റുകാലായിൽ വ്യാപാരി വ്യവസായി യൂണിറ്റ് സെക്രട്ടറി ടെന്നിസൺ ചാത്തൻകണ്ടത്തിൽ , ശ്രേയസ് റീജനൽ ഡയറക്ടർ ഫാ. തോമസ് മന്നിതോട്ടം മാർ ബസേലിയോസ് ഇംഗ്ലീഷ് മീഡിയം സ്കൂൾ പ്രിൻസിപ്പാൾ ഫാ.സിജോ പന്തപള്ളി എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചുവാർഡ് മെമ്പർമാരായ റിയാനസ് സുബൈർ , സൂസൻ കേഴപ്ലാക്കൽ , റോസിലി മാത്യു , സിസിലി ജേക്കബ് , റോസമ്മ കയത്തുങ്കൽ , ബിന്ദു ജോർജ് , ഷാജു ടിപി തേന്മലയിൽ ,ഷാജി മുട്ടത്ത് ,ചിന്നമ്മ മാത്യു , റീന സാബു , ജമീല അസീസ് വ്യാപാരി വ്യവസായി യൂണിറ്റ് പ്രസിഡണ്ട് റോബർട്ട് അറക്കൽ, വൈസ് പ്രസിഡണ്ട് സന്തോഷ് സെബാസ്റ്റ്യൻ എന്നിവർ സൗന്ദര്യവൽക്കരണ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി ചടങ്ങിൽ ഗ്രാമപഞ്ചായത്ത് സെക്രട്ടറി സീനത്ത് കെ സ്വാഗതവും ശ്രേയസ് പ്രോഗ്രാം കോഡിനേറ്റർ ലിസി റെജി നന്ദിയും രേഖപ്പെടുത്തി.സെൻറ് ജോസഫ് ഹയർസെക്കൻഡറി സ്കൂളിലെ എസ്പിസി കേഡറ്റുകളുടെയും ബാൻഡ് സെറ്റിന്റെയും അകമ്പടിയോടു കൂടിയുള്ള വിളംബരജാഥയിൽ കോടഞ്ചേരി ഗ്രാമപഞ്ചായത്തിലെ ഹരിത കർമ്മ സേന അംഗങ്ങൾ ശ്രേയസിന്റെ വിവിധ യൂണിറ്റുകളിൽ നിന്നും എത്തിച്ചേർന്ന പ്രവർത്തകർ വ്യാപാരികൾ മറ്റു സന്നദ്ധ പ്രവർത്തകർ ഓട്ടോ ടാക്സി ഡ്രൈവർമാർ എന്നിവർ സംബന്ധിച്ചു.ഒന്നാം ഘട്ടത്തിൽ 201 ചെടിച്ചട്ടികളാണ് സ്ഥാപിക്കുന്നത് പരിപാലനം പ്രദേശത്തെ വ്യാപാരികളുടെ സഹകരണത്തോടെയും ശ്രേയന്റെയും ജോസഫയർ സെക്കൻഡറി സ്കൂളിലെ എസ്പിസി വിദ്യാർത്ഥികളുടെയും സഹകരണത്തോടെ ഗ്രാമീണ ടൂറിസം പ്രോത്സാഹനത്തിന്റെ ഭാഗമായി മാതൃകാപരമായി സംരക്ഷിക്കണമെന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് അറിയിച്ചു .

പരിസ്ഥിതി ദിനം: നോളജ് സിറ്റിയിലെ മിയാവക്കി ഫോറസ്റ്റ് സമര്‍പ്പിച്ചു

കോടഞ്ചേരി: അന്താരാഷ്ട്ര പരിസ്ഥിതി ദിനാചരണത്തിന്റെ ഭാഗമായി മര്‍കസ് നോളജ് സിറ്റിയില്‍ മിയാവാക്കി വനം സമര്‍പ്പിച്ചു. മുപ്പത്തിഞ്ചിലധികം തരം മരങ്ങളും ചെടികളും ഉള്‍ക്കൊള്ളുന്നതാണ് ലാന്‍ഡ് മാര്‍ക് വില്ലേജില്‍ സ്ഥാപിച്ച മിയാവാക്കിയില്‍ ഉള്ളത്. ഔഷധ സസ്യങ്ങളും പഴവര്‍ഗങ്ങളും നിറഞ്ഞ മിയാവാക്കിയാണ് 2 വര്‍ഷം കൊണ്ട് നിര്‍മിച്ചത്. പലകപ്പയ്യാനി, ഊങ്ങ്, ആല്‍, രുദ്രാക്ഷം, മാങ്കോസ്റ്റിന്‍, വിവിധ തരം ബെറികള്‍, മരുത്, എലമംഗലം, കരിനെച്ചി മുതലായവയാണ് മിയാവാക്കിയില്‍ വെച്ചുപിടിപ്പിച്ചിരിക്കുന്നത്. നോളജ് സിറ്റിയിലെ റസിഡന്‍ഷ്യല്‍ മേഖലയായ ലാന്‍ഡ് മാര്‍ക് വില്ലേജിലെ താമസക്കാര്‍ക്കും മറ്റും നവ്യാനുഭവം പകരുന്നതാണ് മിയാവാക്കി.ഡോ. നിസാം റഹ്‌മാന്‍, നൂറുദ്ദീന്‍ മുസ്തഫ നൂറാനി, ശബീര്‍ ഇല്ലിക്കല്‍, മുഹമ്മദ് താഹിര്‍, ഡോ. കെ സി അബ്ദുര്‍റഹ്‌മാന്‍, നൗഫല്‍ പി പി നേതൃത്വം നല്‍കി.

സമൃദ്ധി 2024 – പരിസ്ഥിതി ദിനാഘോഷചടങ്ങ് സംഘടിപ്പിച്ചു.

കോടഞ്ചേരി : വേളംകോട് സെൻറ് ജോർജ്സ് ഹയർ സെക്കൻഡറി സ്കൂൾ എൻഎസ്എസ് യൂണിറ്റിന്റെ നേതൃത്വത്തിൽ പരിസ്ഥിതി ദിനം വിപുലമായി ആഘോഷിച്ചു. പ്ലസ് വൺ ആദ്യദിനത്തിൽ അഡ്മിഷൻ എടുത്ത കുട്ടിയുടെ രക്ഷിതാവും വേളംകോട് സെന്റ് ജോർജ്ജ്സ് യുപി സ്കൂൾ അധ്യാപികയുമായ ഗിൽഡ എബ്രഹാമിന് വൃക്ഷത്തൈ നൽകിക്കൊണ്ട് പ്രിൻസിപ്പൽ ബിബിൻ സെബാസ്റ്റ്യൻ ചടങ്ങ് ഉദ്ഘാടനം ചെയ്തു. അഡ്മിഷൻ ദിനത്തിൽ കടന്നുവന്ന എല്ലാ രക്ഷിതാക്കൾക്കും ഓരോ ഫലവൃക്ഷത്തൈകൾ നൽകിക്കൊണ്ട് നമ്മുടെ പ്രകൃതിയെ മനോഹരമാക്കി അടുത്ത തലമുറയ്ക്ക് കൈമാറേണ്ട ആവശ്യകത ബോധ്യപ്പെടുത്തി എൻ എസ് എസ് വോളണ്ടിയേഴ്സ് മാതൃകയായി. മെയ് മാസത്തിൽ വോളണ്ടിയേഴ്സ് സ്വയം തയ്യാറാക്കിയ 500 വൃക്ഷത്തൈകൾ കോടഞ്ചേരി പഞ്ചായത്തിൻ്റെ വിവിധ ഭാഗങ്ങളിൽ നട്ടുപിടിപ്പിച്ച് അതിൻ്റെ വളർച്ച ഉറപ്പാക്കുകയാണ് വോളണ്ടിയേഴ്സിൻ്റെ ലക്ഷ്യം.എൻ എസ് എസ് വോളന്റീയർ അൻവിയ ടിജി ഏവർക്കും നന്ദി അറിയിച്ചു.എൻ എസ് എസ് പ്രോഗ്രാം ഓഫീസർ സ്മിത കെ, മാനേജ്മെൻറ് പ്രതിനിധി സുധർമ SIC, എൻഎസ്എസ് വളണ്ടിയർ ലീഡേഴ്സ് ലിയ തോമസ്, ബ്രിന്റോ റോയ്, അധ്യാപകർ എന്നിവർ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.


കോടഞ്ചേരിയിലെ വാർത്തകളും വിവരങ്ങളും ഏറ്റവും ആദ്യം നിങ്ങളിലേക്ക് എത്തുവാൻ കോടഞ്ചേരി ന്യൂസ് വാട്സാപ്പ്  ഗ്രൂപ്പിൽ അംഗമാവൂ.: https://chat.whatsapp.com/HuBxdYfQOCyEgSavsmcKiD

Leave a Reply

Your email address will not be published. Required fields are marked *

Sorry!! It's our own content. Kodancherry News©