വേളങ്കോട് സെന്റ് ജോർജ്സ് ഹയർ സെക്കൻഡറി സ്കൂളിൽ 2023-2024 അദ്ധ്യയന വർഷത്തിൽ ഹയർ സെക്കൻഡറി പരീക്ഷയിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ മികവ് 2K24 എന്ന ചടങ്ങിൽ ആദരിച്ചു.

കോടഞ്ചേരി : വേളങ്കോട് സെന്റ് ജോർജ്സ് ഹയർ സെക്കൻഡറി സ്കൂളിൽ 2023-2024 അദ്ധ്യയന വർഷത്തിൽ ഹയർ സെക്കൻഡറി പരീക്ഷയിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ മികവ് 2K24 എന്ന ചടങ്ങിൽ ആദരിച്ചു.സ്കൂൾ പിടിഎ പ്രസിഡന്റ് ഷിജി ആന്റണി അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ, കോടഞ്ചേരി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് അലക്സ് തോമസ് ചെമ്പകശ്ശേരി ഉദ്ഘാടനം നിർവ്വഹിച്ചു.

കൊടുവള്ളി ബ്ലോക്ക്‌ റിസോഴ്സ് സെന്റർ പ്രൊജക്റ്റ്‌ ഓഫീസർ മെഹറലി വി എം മുഖ്യപ്രഭാഷണം നടത്തി.ഹെഡ്മിസ്ട്രസ് സിസ്റ്റർ മെൽവിൻ SIC അനുഗ്രഹ പ്രഭാഷണം നടത്തുകയും ഗ്രാമപഞ്ചായത്ത് മെമ്പർ ബിന്ദു ജോർജ്, രക്ഷകർത്തൃ പ്രതിനിധിയും, മുൻ പിടിഎ വൈസ് പ്രസിഡന്റുമായ മഞ്ജു ഷിജോ, അദ്ധ്യാപികയും മാനേജ്മെന്റ് പ്രതിനിധിയുമായ സിസ്റ്റർ സുധർമ്മ എസ് ഐ സി എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു.

2023- 24 ഹയർ സെക്കന്ററി പരീക്ഷയിൽ മികച്ച വിജയം നേടിയ വിദ്യാർത്ഥികൾക്കും അവരുടെ മാതാപിതാക്കൾക്കും മെമന്റോ നല്കി ആദരിച്ചു. ഉന്നതവിജയികളായ ഷഹാന ഷിറിൻ, അലെന അനിൽ എന്നിവർ തങ്ങളുടെ വിജയപടവുകളിലെ ഓർമ്മകൾ പങ്കുവെക്കുകയും സ്കൂളിനും അധ്യാപകർക്കും നന്ദി അറിയിക്കുകയും ചെയ്തു.പ്ലസ് ടു വിദ്യാർത്ഥിനികളായ അൻവിയ ടിജി, ക്രിസ് മരിയ എന്നിവർ ചടങ്ങിന് അങ്കറിങ് നടത്തി.

പ്രിൻസിപ്പൽ ബിബിൻ സെബാസ്റ്റ്യൻ സ്വാഗതമാശംസിച്ച യോഗത്തിനു സ്റ്റാഫ് സെക്രട്ടറി ഗ്ലാഡിസ് പി പോൾ നന്ദി അറിയിച്ചു.സീനിയർ വിദ്യാർത്ഥികൾ കൊണ്ടുവന്ന മധുരം സ്കൂളിൽ ഏവർക്കും വിതരണം ചെയ്തുകൊണ്ട് തങ്ങളുടെ സന്തോഷം പങ്കുവെച്ചു.


https://chat.whatsapp.com/HuBxdYfQOCyEgSavsmcKiD

Sorry!! It's our own content. Kodancherry News©