ആഘോഷ നാളുകളൊരുക്കാൻ യു കെ കോടഞ്ചേരി സംഗമം ജൂലൈ 1 മുതൽ 3 വരെ

മലബാറിലെ കുടിയേറ്റ ജനതയുടെ സാംസ്‌കാരിക തലസ്ഥാനമായ കോടഞ്ചേരിയിൽ നിന്നും യു കെ യിൽ കുടിയേറിയിട്ടുള്ളവരുടെ പതിനാറാം വാര്‍ഷിക ഒത്തുചേരലും കുടുംബസംഗമവും ജൂലൈ 1,2,3 തിയ്യതികളിൽ സസെക്സ് ഗവസ്റ്റൺ ഹാളിൽ വച്ച് നടത്തപ്പെടും.

Location:http://www.gavestonhallsussex.com/

പ്രവാസ ജീവിതത്തിന്റെ തിരക്കുകൾക്ക് ഇടയിലും നാടിനെയും, നാട്ടുകാരെയും ഓർക്കുവാനും, പുതിയ തലമുറയ്ക്ക് കോടഞ്ചേരിയെപ്പറ്റി കൂടുതൽ അറിയുവാനും, ഗൃഹാതുരത്വത്തിന്റെ ഓർമ്മ പുതുക്കുവാനും ആയി യു കെ യിലെ കോടഞ്ചേരിക്കാർ വർഷം തോറും നടത്തുന്ന ഈ ഒത്തുചേരലിന്റെ പതിനാറാം വാർഷികത്തിന് ഏതാനും ദിവസം മാത്രം ബാക്കി നിൽക്കെ മുൻ വർഷങ്ങളിലെ പോലെ കോടഞ്ചേരിയിൽ നിന്നും യു. കെ. എത്തി താമസിക്കുന്ന എല്ലാവരും കുടുംബ സമ്മേതം ഇത്തവണയും ഈ സംഗമം അവിസ്മരണീയമാക്കുവാനുള്ള തയാറെടുപ്പിലാണ്.

സംഗമത്തിൽ പങ്കുചേരാനായി ഇത്തവണ കൂടുതൽ ആളുകൾ പങ്കെടുക്കും എന്ന പ്രതീക്ഷയിലാണ് ഭാരവാഹികൾ. കഴിഞ്ഞ കുറച്ചുവർഷങ്ങളിൽ കോടഞ്ചേരിയിൽ നിന്ന് അനേകം ആളുകളാണ് യുകെയിലേക്ക് ജോലിക്കായും പഠനത്തിനായും എത്തിച്ചേർന്നിരിക്കുന്നത്.

കോവിഡിന്റെ നിയന്ത്രണങ്ങൾ നിലനിന്നിരുന്നതിനാൽ കഴിഞ്ഞ രണ്ടു വർഷങ്ങളായി യുകെ സംഗമം ആഘോഷിക്കുവാൻ കഴിഞ്ഞിരുന്നില്ല എന്നതിനാൽ ഇത്തവണ കുട്ടികളും മുതിർന്നവരും പൂർവ്വാധികം ആകാംഷാഭരിതരായി ആഘോഷനാളുകളിലേക്കുള്ള തയ്യാറെടുപ്പിലാണ്.

വെള്ളിയാഴ്ച വൈകിട്ടു 5 മണിയോടെ ആരംഭിക്കുന്ന ആഘോഷ പരിപാടികൾ ഞായറാഴ്ച വൈകിട്ടു 4 മണിക്ക് അവസാനിക്കുംകുട്ടികളുടെയും മുതിർന്നവരുടെയും കലാ, കായിക മത്സരങ്ങളുൾപ്പെടെ വിപുലമായ പരിപാടികളാണ് സംഘാടകർ ഇത്തവണ ഒരുക്കിയിരിക്കുന്നത്.

കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക : ബെന്നി വർഗീസ് (പ്രസിഡണ്ട്): 07588 314950, വിനോയ് ജോസഫ് (സിക്രട്ടറി): 07595 264486

ഫേസ്ബുക് ഗ്രൂപ്പ്‌ : https://www.facebook.com/groups/1141462049213591/?ref=share

മുൻ വർഷങ്ങളിലെ കോടഞ്ചേരി സംഗമം ഫോട്ടോകളിലൂടെ..

This image has an empty alt attribute; its file name is FB_IMG_1655642217850-1024x681.jpg

Sorry!! It's our own content. Kodancherry News©