രോഗി ഡോക്‌ടറെയും ആശുപത്രി ജീവനക്കാരെയും കയ്യേറ്റം ചെയ്തു

കോടഞ്ചേരി: ചികിത്സയ്ക്ക് എത്തിയ രോഗി ഡോക്‌ടറെയും ആശുപത്രി ജീവനക്കാരെയും കയ്യേറ്റം ചെയ്തു. കോടഞ്ചേരിയിലെ ഹോളി ക്രോസ്സ് ആശുപത്രിയിൽ ഇന്നലെ രാത്രി 12 മണിയോടെയാണ് സംഭവം നടന്നിരിക്കുന്നത്.

വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയ്ക്കെത്തിയ ആളാണ് ഡോക്‌ടർക്കും മറ്റ് ആശുപത്രി ജീവനക്കാർക്കുമെതിരെ കയ്യേറ്റം നടത്തിയത്.ഇയാൾ ഡോക്ട‌റെ അടക്കം അസഭ്യം വിളിക്കുന്നതും പിന്നീട് കയ്യേറ്റം ചെയ്യുന്നതും വീഡിയോയിൽ കാണം.

അപകടത്തിൽ പരിക്കേറ്റെത്തിയ ഇയാൾക്ക് പ്രാഥമിക ചികിത്സ നൽകി പറഞ്ഞയച്ചതായിരുന്നു. എന്നാൽ മതിയായ ചികിത്സ നൽകിയില്ലെന്ന് പറഞ്ഞ് തിരികെയെത്തി ഡോക്‌ടറെ അസഭ്യം വിളിക്കുകയായിരുന്നു.തുടർന്ന് ആശുപത്രി ജീവനക്കാർ ചേർന്ന് ഇയാളെ പുറത്താക്കി. പുറത്ത് പതുങ്ങിയിരുന്ന ഇയാൾ പിന്നീട് ഡോക്‌ടർ പുറത്തുവന്നപ്പോൾ അദ്ദേഹത്തിന് നേരെ കല്ലുകൊണ്ട് ആക്രമണത്തിന് മുതിരുകയായിരുന്നു.

ഡോ. സുസ്മിത്തിനെതിരെയാണ് അതിക്രമം നടന്നത്. ഈ സംഭവങ്ങളുടെ വീഡിയോ പുറത്തുവന്നിട്ടുണ്ട്. പ്രതി മദ്യലഹരിയിലായിരുന്നു എന്നാണ് സൂചന. സംഭവത്തിൽ കോടഞ്ചേരി പൊലീസ് അന്വേഷണമാരംഭിച്ചിട്ടുണ്ട്.കല്ലെടുത്ത് തലയ്ക്ക് അടിക്കാൻ നോക്കിയപ്പോൾ ആണ് സ്വയരക്ഷാർത്ഥം പിടിച്ചു തള്ളിയതെന്നും മർദനത്തിന് പുറമേ, കുടുംബത്തെ കത്തിച്ചു കളയും എന്ന് ഭീഷണിപ്പെടുത്തിയതായും ‍ഡോക്ടർ വെളിപ്പെടുത്തി. ഡോക്ടർമാരുടെയും ആശുപത്രി ജീവനക്കാരുടെയും ജീവിതം കടന്നുപോകുന്നത് അപകട സാഹചര്യത്തിലൂടെയാണ്. ഇത്തരം തെറ്റായ പ്രവണതയ്ക്കെതിരെ നിയമ നടപടിയുമായി മുന്നോട്ടുപോകുമെന്നും ‍ഡോക്ടർ സുസ്മിത്ത് പറഞ്ഞു.


https://chat.whatsapp.com/HuBxdYfQOCyEgSavsmcKiD

Sorry!! It's our own content. Kodancherry News©