മഹിളാസഭ ബാലസഭ യോഗം ചേർന്നു

കോടഞ്ചേരി: മഹിളാ സഭ, ബാലസഭ .കോടഞ്ചേരി ഗ്രാമപഞ്ചായത്തിന്റെ 2024-25 സാമ്പത്തിക വർഷത്തെ പദ്ധതി രൂപീകരണത്തിന്റെ ഭാഗമായി വനിതകളുടെയും കുട്ടികളുടെയും ഉന്നമനത്തിന് നടത്തേണ്ട പദ്ധതികളെക്കുറിച്ച് ആലോചിക്കുന്നതിനായി മഹിളാസഭ ബാലസഭ യോഗം ചേർന്നു.മഹിളാ ബാലസഭാ യോഗം കൊടുവള്ളി ബ്ലോക്ക് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ജോബി ജോസഫ് ഉദ്ഘാടനം ചെയ്തു.

ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് അലക്സ് തോമസ് ചെമ്പകശ്ശേരിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ വൈസ് പ്രസിഡണ്ട് ചിന്നാ അശോകൻ, ഗ്രാമപഞ്ചായത്ത് മെമ്പർമാരായ ലിസി ചാക്കോ , ബിന്ദു ജോർജ് , വാസുദേവൻ ഞാറ്റുകാലായിൽ, ഷാജി മുട്ടത്ത് , വനജ വിജയൻ , സിസിലി ജേക്കബ് കോട്ടപ്പള്ളി , ലീലാമ്മ കണ്ടത്തിൽ , സൂസൻ കേഴപ്ലാക്കൽ , റോസമ്മ കയത്തുങ്കൽ , ചിന്നമ്മ വായിക്കാട്ട് , റോസിലി മാത്യു , റീന സാബു , ഗ്രാമപഞ്ചായത്ത് സെക്രട്ടറി സീനത്ത് കെ , അസിസ്റ്റൻറ് സെക്രട്ടറി ശ്രീനിവാസൻ , സി.ഡി.എസ് ചെയർപേഴ്സൺ നിഷാ റെജി എന്നിവർ ആശംസകൾ അർപ്പിച്ചു .

നിലവിൽ നടപ്പിലാക്കി കൊണ്ടിരിക്കുന്ന വനിതകളുടെയും കുട്ടികളുടെയും ഉന്നമനത്തിനായി നടപ്പിലാക്കുന്ന പദ്ധതികൾ വിലയിരുത്തുകയും ആവശ്യമായ പദ്ധതികൾ വരും വർഷത്തേക്ക് നിർദ്ദേശങ്ങൾ സമർപ്പിക്കുകയും ചെയ്തു. മഹിളാ സഭാ യോഗത്തിൽ അംഗൻവാടി വർക്കർമാർ ആശാവർക്കർമാർ കുടുംബശ്രീ പ്രവർത്തകർ ഹരിത കർമ്മ സേനാംഗങ്ങൾ മറ്റു സാമൂഹിക രാഷ്ട്രീയ രംഗത്തെ വനിതാ പ്രതിനിധികൾ എന്നിവർ സംബന്ധിച്ചു.


കോടഞ്ചേരിയിലെ വാർത്തകളും വിവരങ്ങളും ഏറ്റവും ആദ്യം നിങ്ങളിലേക്ക് എത്തുവാൻ കോടഞ്ചേരി ന്യൂസ് വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാവൂ.: https://chat.whatsapp.com/FOZWMk3VRfXDrODLoC0OiN

Sorry!! It's our own content. Kodancherry News©