റോഡ് പണി തീരാറായപ്പോൾ റോഡ് തോടായി

കോടഞ്ചേരി: പൂളവള്ളി – പൂളപ്പാറ റോഡ് ഏറെ നാളുകളുടെ ശ്രമഫലമായി കലുങ്ക് പൂർത്തിയായി സമീപ റോഡും ഏകദേശം പൂർത്തിയായി. പക്ഷെ ഇപ്പോൾ പുതിയൊരു പ്രതിബന്ധം, അടുത്ത ദിവസങ്ങളിൽ മഴ മൂലം ഇപ്പോൾ റോഡിൽ വെള്ളം കെട്ടിക്കിടക്കുകയാണ്. വെള്ളം ഒഴുകി പോകുവാൻ മുൻപും ഇവിടെ ഡ്രൈനേജ് ഉണ്ടായിരുന്നില്ല, പക്ഷെ ഇപ്പോൾ റോഡ് ഉയർത്തിയത് കാരണം വെള്ളം ഒഴുകി പോകാൻ ഒരു വഴിയും ഇല്ലാതായിരിക്കുകയാണ്. സൈഡ് കോൺക്രീറ്റ് ചെയ്ത് വെച്ചതിനാൽ ചാലുണ്ടാക്കി തത്കാലത്തേക്ക് വെള്ളം ഒഴുക്കി വിടുവാനും ആകുന്നില്ല.

ശക്തമായ മഴ പെയ്തു കഴിഞ്ഞാൽ റോഡിൽ വെള്ളം നിറഞ്ഞ് സമീപത്തുള്ള വീടിന് മുറ്റത്തു വരെ വെള്ളം നിറയുന്ന സ്ഥിതിയിലാണ്. കൂടാതെ വെള്ളത്തിന്റെ ആഴം അറിയാതെ വരുന്ന വാഹനങ്ങൾക്കും, കാൽനട യാത്രക്കാർക്കും ഇതൊരു ഭീഷണിയാണ്.

അധികൃതർ ഉടനെ തന്നെ ഇതിനൊരു പരിഹാരം കണ്ട് ഉണ്ടായേക്കാവുന്ന അപകടസ്ഥിതി ഒഴിവാക്കണം എന്ന് സമീപവാസികൾ ആവശ്യപ്പെടുന്നു.


കോടഞ്ചേരിയിലെ വാർത്തകളും വിവരങ്ങളും ഏറ്റവും ആദ്യം നിങ്ങളിലേക്ക് എത്തുവാൻ കോടഞ്ചേരി ന്യൂസ് വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാവൂ.: https://chat.whatsapp.com/FOZWMk3VRfXDrODLoC0OiN

Sorry!! It's our own content. Kodancherry News©