ഇതാണ് പണി..കോടഞ്ചേരികാർക്ക് സ്ഥിരമായി കിട്ടുന്ന പണി.

കഴിഞ്ഞ അഞ്ചുവർഷമായി പണി നടക്കുന്ന കൈതപ്പൊയിൽ അഗസ്ത്യമൊഴി റോഡിൽ പണിയാതിരുന്ന കോടഞ്ചേരി പള്ളിയുടെ മുൻഭാഗത്തെ   അങ്ങാടി വരെ ഏകദേശം 75 മീറ്ററോളം ഭാഗം നാളിതുവരെ പൊളിക്കുകയോ പുനർനിർമാണ പ്രവർത്തനങ്ങൾ നടത്തുകയും ചെയ്യാതെ ഇട്ടിരിക്കുകയായിരുന്നു. എന്നാൽ കഴിഞ്ഞ ആഴ്ച  വാട്ടർ അതോറിറ്റിയുടെ പൈപ്പിടൽ നടത്തുകയും തുടർന്ന് റോഡ് പണി ഏറ്റെടുത്ത കരാറുകാർ പള്ളിയുടെ മുൻഭാഗം റോഡ് പൊളിച്ച്  ജിഎസ് റ്റി നിറക്കുകയും ചെയ്തു.

എന്നാൽ പകുതി ഭാഗം പണിപൂർത്തിയാക്കി കരാറുകാർ പണി നിർത്തി പോവുകയും  കോടഞ്ചേരി അങ്ങാടി മുതൽ പള്ളിയുടെ മുൻഭാഗം വരെ പൊടി ശല്യം രൂക്ഷമായി കൂടാതെ കോടഞ്ചേരി പള്ളിയിലെ  തിരുനാൾ പൊടിയിൽ മുങ്ങി  പോകുന്ന അവസ്ഥയാണ് ഇപ്പോൾ.

കച്ചവട സ്ഥാപനങ്ങളിൽ പൊടി നിറഞ്ഞ്  പെരുന്നാൾ കച്ചവടത്തിന് ഇറക്കിയ സാധനങ്ങൾ മുഴുവൻ  പൊടിയിൽ കുളിക്കുന്നു. ഒന്നുകിൽ പെരുന്നാളിന് മുൻപ് പണി തീർക്കുക അല്ലായിരുന്നെങ്കിൽ പെരുന്നാൾ കഴിഞ്ഞിട്ട് പൊളിച്ചാൽ മതിയായിരുന്നു എന്നാണ് നാട്ടുകാർ ആത്മഗതം പറയുന്നത്. മലയോര മേഖലയിലെ ഏറ്റവും വലിയ പള്ളികളിൽ ഒന്നായ കോടഞ്ചേരി പള്ളി പെരുന്നാൾ  മുൻപിൽ കണ്ട് പൂർത്തീകരിക്കണം എന്നും ജനങ്ങൾ ഒരുപാട് വരുന്ന സമയത്തെ ബുദ്ധിമുട്ട് ഒഴിവാക്കണം എന്നുമാണ് ജനങ്ങൾ ആവശ്യപ്പെടുന്നത് .  കോടഞ്ചേരി സ്കൂളിലേക്ക് എത്തുന്ന വിദ്യാർത്ഥികളടക്കം പൊടിയിൽ കുളിക്കുന്ന അവസ്ഥയാണ് ഇപ്പോൾ.

———————————————

കോടഞ്ചേരിയിലെ വാർത്തകളും വിവരങ്ങളും ഏറ്റവും ആദ്യം നിങ്ങളിലേക്ക് എത്തുവാൻ കോടഞ്ചേരി ന്യൂസ് വാട്സാപ്പ്  ഗ്രൂപ്പിൽ അംഗമാവൂ.:

https://chat.whatsapp.com/EGF1zALI6nvBryGgFW8WTc

Sorry!! It's our own content. Kodancherry News©