മണ്ണറിഞ്ഞ് മനസറിഞ്ഞ് ഒരു പഠനയാത്ര

കോടഞ്ചേരി : ജി. യു. പി. എസ് ചെമ്പുകടവിലെ പ്രീപ്രൈമറി, എൽ.പി എന്നീ വിഭാഗങ്ങളിലെ കുട്ടികൾ ചേർന്ന് നടത്തിയ വ്യത്യസ്തമായ പഠനയാത്രക്ക് സീനിയർ അധ്യാപകൻ അനീഷ്.കെ അബ്രഹാം നേതൃത്വം വഹിച്ചു. പൊതു സ്ഥാപനമായ കോടഞ്ചേരി പോലീസ് സ്റ്റേഷൻ സന്ദർശിച്ച കുട്ടികൾക്ക് അവിടുത്തെ നടത്തിപ്പിനെ കുറിച്ചും, പോലീസ് സ്റ്റേഷന്റെ ആവശ്യകതയെ കുറിച്ചും… മനസിലാക്കി കൊടുത്തു. തുടർന്നുള്ള പോസ്റ്റ്‌ ഓഫീസ് സദർശനവും പോസ്റ്റ്‌മാസ്റ്റർ സ്‌കറിയയുടെ കത്തിടപാടുകളെ ക്കുറിച്ചുള്ള വിശദീകരണവും കുട്ടികൾക്ക് പുതിയോരനുഭവം നൽകി

തുടർന്ന് തെയ്യപ്പാറ – വെള്ളുവയലിലെ നെൽപാടത്തിലൂടെയുള്ള കാൽനടയാത്രയും, മുൻ പഞ്ചായത്ത് പ്രസിഡന്റും കൃഷിക്കാരനുമായ പള്ളത്ത് വക്കച്ചനുമൊത്തുള്ള ചർച്ചയും കുട്ടികൾക്ക് ഏറെ കൗതുകം ആയിരുന്നു. അധ്യാപകരായ ഫസ്‌ന എ.പി, ബിന്ദു സുബ്രമണ്ണ്യൻ, സേതുലക്ഷ്മി. എസ്, ബ്രുതിമോൾ, ജിസ്ന, ശാലിനി എന്നിവരും യാത്രയിൽ പങ്കെടുത്തു.


കോടഞ്ചേരിയിലെ വാർത്തകളും വിവരങ്ങളും ഏറ്റവും ആദ്യം നിങ്ങളിലേക്ക് എത്തുവാൻ കോടഞ്ചേരി ന്യൂസ് വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാവൂ.: https://chat.whatsapp.com/FOZWMk3VRfXDrODLoC0OiN

Sorry!! It's our own content. Kodancherry News©