സെൻ്റ് ആൻ്റണീസ് ഹൈസ്ക്കൂൾ വാർഷികം Talento 2K24 നാളെ 5:30 മുതൽ

കോടഞ്ചേരി: കണ്ണോത്ത് സെൻ്റ് ആൻ്റണീസ് ഹൈസ്ക്കൂളിൻ്റെ 48-ാം വാർഷികം ‘Talento2K24’ നാളെ വൈകുന്നേരം 5:30 മുതൽ സ്കൂൾ അങ്കണത്തിൽ നടക്കും. കോടഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് അലക്സ് തോമസ് ഉദ്ഘാടന കർമ്മം നിർവ്വഹിക്കും. കോർപറേറ്റ് മാനേജർ ഫാ ജോസഫ് വർഗീസ് പാലക്കാട്ട്, താമരശേരി DEO മൊയിനുദ്ദീൻ KAS, മാനേജർ ഫാ. അഗസ്റ്റിൻ ആലുങ്കൽ തുടങ്ങി പ്രമുഖർ പങ്കെടുക്കും.

തുടർന്ന് കുട്ടികളുടെ വിവിധ കലാപരിപാടികൾ , ഫ്ലവേഴസ് ടി വി കോമഡി ഉത്സവം ഫേം അജ്നാസ് കൂടരഞ്ഞിയും സംഘവും നയിക്കുന്ന സ്റ്റേജ് ഷോ തുടങ്ങിയവ അരങ്ങേറും. നാളെ ഉച്ചക്ക് 12 മണി മുതൽ രാത്രി 10 മണി വരെ ഈങ്ങാപ്പുഴ ഡിവൈൻ കണ്ണാശുപത്രിയുടെ ആഭിമുഖ്യത്തിൽ സൗജന്യ നേത്രപരിശോധന നടക്കും. ആർട്ടിഫിഷ്യൽ ഇൻറലിജൻസ്‌ ആൻ്റ് റോബിട്ടിക്സിൻ്റെ സാധ്യതകൾ വിവരിക്കുന്ന പ്രദർശനം,വിവിധ സ്റ്റാളുകൾ, ഫുഡ് കോർട്ട് തുടങ്ങിയവ സജ്ജീകരിച്ചതായി സംഘാടക സമിതി അറിയിച്ചു.


കോടഞ്ചേരിയിലെ വാർത്തകളും വിവരങ്ങളും ഏറ്റവും ആദ്യം നിങ്ങളിലേക്ക് എത്തുവാൻ കോടഞ്ചേരി ന്യൂസ് വാട്സാപ്പ്  ഗ്രൂപ്പിൽ അംഗമാവൂ.: https://chat.whatsapp.com/FOZWMk3VRfXDrODLoC0OiN

Sorry!! It's our own content. Kodancherry News©