ലൈഫ് ഗുണഭോക്ത സംഗമം സംഘടിപ്പിച്ചു

കോടഞ്ചേരി: ഗ്രാമപഞ്ചായത്തിലെ ലൈഫ് ഗുണഭോക്താക്കളിൽ 151 മത്തെ ഗുണഭോക്താവിനുള്ള ഒന്നാം ഗഡു വിതരണവുംഭവന നിർമ്മാണം പൂർത്തീകരിച്ച 45 മുതൽ 50 വരെയുള്ള വീടുകളുടെ താക്കോൽദാനവും ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് അലക്സ് തോമസ് ചെമ്പകശ്ശേരി നിർവഹിച്ചു.

കോടഞ്ചേരി ഗ്രാമപഞ്ചായത്തിന്റെ വാർഷിക പദ്ധതിയിൽ മുഖ്യ പരിഗണന നൽകി ഭവന നിർമ്മാണത്തിന് ഒരു കോടിയിലധികം രൂപ വാർഷിക പദ്ധതിയിൽ നീക്കിവെച്ചു ചെലവഴിച്ചിട്ടുണ്ട്.

കൂടാതെ രണ്ടര കോടി രൂപ ലോൺ എടുക്കാൻ ഭരണസമിതി തീരുമാനിച്ച് സർക്കാരിൽ നിന്നുള്ള അനുമതിക്കായി സമർപ്പിച്ചിട്ടുണ്ട്സർക്കാരിന്റെ മുൻകൂട്ടി പ്രഖ്യാപിച്ച ലോൺ വിഹിതം ലഭിക്കുന്നതിനുള്ള കാലതാമസമാണ് പദ്ധതിയുടെ പുരോഗതിയെ ബാധിക്കുന്നതെന്നും സർക്കാർ ഗ്യാരണ്ടിയിൽ ലോൺ ലഭ്യമാക്കാൻ കഴിയുന്നില്ലെങ്കിൽ ഗ്രാമപഞ്ചായത്തുകൾക്ക് അനുമതി ലഭിക്കുന്ന മുറയ്ക്ക് നേരിട്ട് ലോണെടുത്ത് മുഴുവൻ ഗുണഭോക്താക്കൾക്കും സമയബന്ധിതമായി വീട് നിർമ്മാണം പൂർത്തീകരിക്കാൻ ആവശ്യമായ നടപടികൾ ഗ്രാമപഞ്ചായത്ത് ഭരണസമിതി കൈക്കൊള്ളുന്നതാണെന്നും ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് അറിയിച്ചു .

ഭവന നിർമ്മാണത്തിനായി ലഭിക്കുന്ന 4 ലക്ഷം രൂപയിൽ ഒരു ലക്ഷം രൂപയാണ് സർക്കാർ വിഹിതം ബാക്കി വരുന്ന തുകയിൽ ഒരു ലക്ഷം രൂപ ഗ്രാമ പഞ്ചായത്ത് വാർഷിക പദ്ധതി വിഹിതത്തിൽ നിന്നും മിച്ചം വരുന്ന രണ്ട് ലക്ഷം രൂപ സർക്കാർ ഗ്യാരണ്ടിയിൽ ഗ്രാമപഞ്ചായത്തിന്റെ പേരിൽ ഹെഡ്കോയിൽ നിന്നുമുള്ള ലോണായും ആണ് തുക ലഭ്യമാക്കുന്നത്

ഇവ കൂടാതെ കക്കൂസ് നിർമ്മാണത്തിനായി സ്വച്ഛഭാരത് മിഷൻ ഫണ്ട് ഉപയോഗിച്ച് 12000 രൂപയും മഹാത്മാഗാന്ധി ദേശീയ തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തി 90 തൊഴിൽ ദിനങ്ങളും മലിനജല സംസ്കരണത്തിനായി സോക്ക് പിറ്റ് നിർമ്മാണവും ജൈവമാലിന്യങ്ങളുടെ സംസ്കരണത്തിനായി റിംഗ് കമ്പോസ്റ്റും ഉൾപ്പെടെയുള്ള 50000 രൂപയോളം അധിക ധനസഹായ മാർഗ്ഗങ്ങളും ഗ്രാമപഞ്ചായത്ത് ഭരണസമിതി ഉറപ്പുവരുത്തിയിട്ടുണ്ട്.

ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് ചിന്ന അശോകന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ റിയാന സുബൈർ ഗ്രാമപഞ്ചായത്ത് മെമ്പർമാരായ ലിസി ചാക്കോ , വാസുദേവൻ ഞാറ്റുകാലായിൽ , ബിന്ദു ജോർജ് , ഷാജി മുട്ടത്ത് , വനജ വിജയൻ , റീന സാബു , ലീലാമ്മ കണ്ടത്തിൽ , റോസിലി മാത്യു,വി ഇ ഓ മാരായ വിനോദ് വർഗീസ് അരുൺ എന്നിവർ സംബന്ധിച്ചു 200 ഓളം ലൈഫ് ഗുണഭോക്താക്കൾ മീറ്റിങ്ങിൽ സംബന്ധിച്ചു.


കോടഞ്ചേരിയിലെ വാർത്തകളും വിവരങ്ങളും ഏറ്റവും ആദ്യം നിങ്ങളിലേക്ക് എത്തുവാൻ കോടഞ്ചേരി ന്യൂസ് വാട്സാപ്പ്  ഗ്രൂപ്പിൽ അംഗമാവൂ.: https://chat.whatsapp.com/FOZWMk3VRfXDrODLoC0OiN

Sorry!! It's our own content. Kodancherry News©