ദേശീയ വിര വിമുക്ത ദിനം 2024 ഫെബ്രുവരി എട്ടിന്

കോടഞ്ചേരി: കുട്ടികളിൽ ഉണ്ടാവുന്ന പോഷകാഹാരക്കുറവിനും വിളർച്ചയ്ക്കും ശാരീരികവും മാനസികവുമായ വികാസ വൈകല്യങ്ങൾക്കും കാരണമാകുന്ന വിരബാധ നിയന്ത്രിക്കുവാൻ ഒരു വയസ്സുമുതൽ 19 വയസ്സ് വരെയുള്ള ആളുകൾക്ക് വിരനശീകരണ ഗുളിക ഫെബ്രുവരി 8 വ്യാഴാഴ്ച സൗജന്യമായി സ്കൂളുകളിലും അംഗൻവാടികളിലും വിതരണം ചെയ്യുന്നു.

ഈ പ്രായത്തിലുള്ള കോടഞ്ചേരി ഗ്രാമപഞ്ചായത്തിലെ എല്ലാ ആളുകളും ദേശീയ വിര വിമുക്ത ദിനത്തിൽ ഗുളിക കഴിക്കേണ്ടതാണ്.വിര ബാധ ഇല്ലാത്ത കുട്ടികൾ ആരോഗ്യമുള്ള കുട്ടികൾ എന്ന മുദ്രാവാക്യം മുറുകെ പിടിച്ച് ഈ ഉദ്യമത്തിൽ മാതാപിതാക്കൾ എല്ലാ കുട്ടികളെയും പങ്കെടുപ്പിക്കണമെന്ന് കോടഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അലക്സ് തോമസ് ചെമ്പകശ്ശേരി അറിയിക്കുന്നു.


കോടഞ്ചേരിയിലെ വാർത്തകളും വിവരങ്ങളും ഏറ്റവും ആദ്യം നിങ്ങളിലേക്ക് എത്തുവാൻ കോടഞ്ചേരി ന്യൂസ് വാട്സാപ്പ്  ഗ്രൂപ്പിൽ അംഗമാവൂ.:

https://chat.whatsapp.com/FOZWMk3VRfXDrODLoC0OiN

Sorry!! It's our own content. Kodancherry News©