കുപ്പായക്കോട് പാലവും പോത്തുണ്ടി പാലവും പൊതുമരാമത്ത് വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്തു.

കോടഞ്ചേരി: കോടഞ്ചേരി പുതുപ്പാടി പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന കുപ്പായക്കോട് പാലവും,അടിവാരം നൂറാംതോട് മേഖലകളെ ബന്ധിപ്പിക്കുന്ന പോത്തുണ്ടി പാലവും പൊതുമരാമത്ത് വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്തു. നൂറാംതോട് തുഷാരഗിരി ഭാഗങ്ങളിലേക്ക് എത്തിച്ചേരാവുന്ന റൂട്ടിൽ യാത്ര സുഗമമാ കുന്നതിനും വിനോദസഞ്ചാരത്തിനും ഊർജ്ജം പകരാനും പാലങ്ങൾ തുറക്കുന്നതോടെ കഴിയും. കൂടുതൽ ബസ് സർവീസും ഉണ്ടാകുമെന്ന പ്രതീക്ഷയിലാണ് നാട്ടുകാർ.

അടിവാരം നൂറാംതോട് റൂട്ടിൽ യാത്രാ പ്രതിസന്ധിക്ക് പരിഹാര മാണ് പോത്തുണ്ടി പുതിയപാലം. 23 മീറ്റർ നീളവും നടപ്പാത ഉൾപ്പെടെ 11 മീറ്റർ വീതിയിലുമാണ് നിർമാണം. മൂന്നു കോടി രൂപയാണ് ചെലവ്. താത്കാലിക പാലത്തിൽ നിന്ന് അഞ്ച് മീറ്റർ ഉയര ത്തിലാണ് പുതിയ പാലമുള്ളത്. മഴക്കാലത്ത് പുഴയിൽ ജലനിരപ്പ് ഉയരുമ്പോൾ ഉയരമില്ലാതിരുന്ന പഴയ പാലം വെള്ളപ്പൊക്കത്തിന് ഇടയാക്കിയിരുന്നു. പുതിയ പാലം വന്നതോടെ വെള്ളപ്പൊക്കം മൂലംമുള്ള ഗതാഗത പ്രശ്നത്തിന് പരിഹാരമാവും.

കൈവരി ഇല്ലാതിരുന്ന കുപ്പായക്കോട് പഴയ പാലത്തിലൂടെ ഒരു നിരയായിട്ടായിരുന്നു ഗതാഗതം. പഴകി ദ്രവിച്ച പാലം ഇടിഞ്ഞുവീഴാറായ അവസ്ഥയിലുമായിരുന്നു. പുതിയ പാലം യാഥാർഥ്യമായതോടെ ഗതാഗതവും പുഴയിലൂടെയുള്ള നീരൊഴുക്കും സുഗമമാകും.26 മീറ്റർ നീളവും നടപ്പാത ഉൾപ്പെടെ 11 മീറ്റർ വീതിയും ഉള്ളതാണ് ഇരുതുള്ളിപ്പുഴയ്ക്ക് കുറുകെയുള്ള കുപ്പായക്കോട് പാലം. രണ്ടരക്കോടി രൂപയാണ് നിർമാണ ച്ചെലവ്. 2021 -ൽ ഒരു വർഷത്തെ കാലാവധിയിൽ പാലത്തിൻ്റെ പ്രവൃത്തി ആരംഭിച്ചെങ്കിലും യഥാസമയം പൂർത്തിയാക്കാത്തതിനാൽ ആദ്യ കരാറുകാരനെ പൊതുമരാമത്ത് വകുപ്പ് ഒഴിവാക്കി. റീടെൻഡറിൽ 1.37 കോടി എസ്റ്റിമേറ്റ് തുകയിൽ മഠത്തിൽ കൺസ്ട്രക്ഷൻ ആണ് നിർമ്മാണം ഏറ്റെടുത്ത പണി പൂർത്തിയാക്കിയത്.

പുന്നക്കൽ വഴിക്കടവ് പാലത്തിന്റെ ഉദ്ഘാടനവും, സി.ഐ.ആർ.എഫ് പദ്ധതിയിൽ നിർമിക്കുന്ന ഓമശ്ശേരി പെരുവില്ലി ശാന്തിനഗർ കോടഞ്ചേരി റോഡിന്റെ പ്രവർത്തി ഉദ്ഘാടനവും മന്ത്രി പി എ മുഹമ്മദ് റിയാസ് കോടഞ്ചേരിയിൽ നടന്ന പൊതുസമ്മേളനത്തിൽ ഉദ്ഘാടനം ചെയ്തു.

യോഗത്തിൽ പൊതുമരാമത്ത് സൂപ്രണ്ടിംഗ് എൻജിനീയർ മിനി പി കെ സ്വാഗതവും, തിരുവമ്പാടി എംഎൽഎ ലിന്റോ ജോസഫ് അധ്യക്ഷത വഹിച്ച ചടങ്ങിൽ, വയനാട് എംപി രാഹുൽ ഗാന്ധിയുടെ സന്ദേശം എക്സിക്യൂട്ടീവ് എഞ്ചിനീയർ കെ വിനയരാജ് വേദിയിൽ വായിച്ചു. കോടഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് അലക്സ് തോമസ് ചെമ്പകശ്ശേരി, വൈസ് പ്രസിഡന്റ് ചിന്ന അശോകൻ, ജില്ലാ പഞ്ചായത്ത് മെമ്പർ ബോസ്സ് ജേക്കബ്,ഷിജി ആന്റണി, വിൻസന്റ് വടക്കേ മുറിയിൽ, മാത്യു ചെമ്പോട്ടിക്കൽ, ഗ്രാമപഞ്ചായത്ത് മെമ്പർമാരായ ബിന്ദു ജോർജ്, ഷാജി മുട്ടത്ത്, റോസിലി മാത്യു എന്നിവർ ആശംസകൾ നേർന്നു. യോഗത്തിന് ദേശീയപാത വിഭാഗം അസിസ്റ്റന്റ് എൻജിനീയർ സുനോജ് കുമാർ യോഗത്തിന് നന്ദി പറഞ്ഞു.


കോടഞ്ചേരിയിലെ വാർത്തകളും വിവരങ്ങളും ഏറ്റവും ആദ്യം നിങ്ങളിലേക്ക് എത്തുവാൻ കോടഞ്ചേരി ന്യൂസ് വാട്സാപ്പ്  ഗ്രൂപ്പിൽ അംഗമാവൂ.: https://chat.whatsapp.com/FktrTGHj9AL6MyGJAzUck3

Sorry!! It's our own content. Kodancherry News©