വന്യജീവികളിൽ നിന്നു മനുഷ്യ ജീവനും സ്വത്തിനും സംരക്ഷണം നൽകണം….. മോർ ഐറേനിയോസ് മെത്രാപ്പോലീത്ത

കോടഞ്ചേരി: കോടഞ്ചേരി പഞ്ചായത്തിലെ കണ്ടപ്പംചാൽ പ്രദേശത്ത് മൂന്നു പുലികളുടെ സാന്നിധ്യം കണ്ടെത്തിയതിനെ തുടർന്ന് ,പുലികൾ ഇറങ്ങിയ പ്രദേശത്ത് ക്രൂടുതൽ ക്യാമറകൾ സ്ഥാപിച്ച് പുലികളെ പിടികൂടുന്നതിനായ് കുടുകൾ സ്ഥാപിക്കണമെന്നും പോലീസും ഫോറസ്റ്റ് RRT ടീമും രാത്രി കാല പട്രോളിങ് നടത്തണമെന്നും യാക്കോബായ സുറിയാനി ഓർത്തഡോക്സ് സഭ കോഴിക്കോട് ഭദ്രാസനാധിപൻ പൗലോസ് മോർ ഐറേനിയോസ് മെത്രാപ്പോലീത്താ ആവശ്യപ്പെട്ടു. മനുഷ്യൻ്റെ ജീവനും സ്വത്തിനും സുരക്ഷിത്വം നൽകുന്നതിനായി വേണ്ട സത്വര നടപടികൾ സ്വീകരിക്കണമെന്നുംഅദ്ദേഹം ആവശ്യപ്പെട്ടു.

മലയോര മേഖലകളിലെ വിവിധ പ്രദേശങ്ങളിൽ വന്യമൃഗങ്ങളുടെ സാന്നിധ്യമുള്ളതായി ജനങ്ങൾ സംശയിക്കുന്നു. കാട്ടുപന്നികളും കാട്ടാനകളും കടുവകളും മനുഷ്യ ജീവിതം ദുഃസ്സഹമാക്കുന്നു.വയനാട്ടിലെ മാനന്തവാടി, പുൽപ്പള്ളി, സുൽത്താൻ ബത്തേരി പ്രദേശങ്ങളിലെ കർഷകരെ കടുവകൾക്കും കാട്ടാനകൾക്കും വിട്ടുകൊടുക്കരുത്.1972 ലെ വന്യ ജീവി നിയമം മലയോര കർഷകർക്കു് മരണവാറൻ്റായി മാറി. നിയമം മാറ്റാൻ നിയമസഭകൾ തയ്യാറാകണം. വന്യജീവി സംരക്ഷണത്തിന് നിയമമുള്ളത് പോലെ മനുഷ്യ ജീവൻ്റെ സംരക്ഷണത്തിനും ആവശ്യമായ നിയമം നിർമ്മിക്കണം. നാട്ടിലെ മനുഷ്യരെ ഉപദ്രവിക്കുന്ന കാട്ടുമൃഗങ്ങളെയും, കൃഷി നശിപ്പിക്കുന്ന കാട്ടാനകളെയും കാട്ടുപന്നികളെയും കുരങ്ങുകളെയും കടുവകളെയും നശിപ്പിക്കുന്നതിന് സർക്കാർ വേണ്ടതായ നിയമങ്ങൾ നിർമ്മിക്കണമെന്നു യാക്കോബായ സുറിയാനി സഭയുടെ കോഴിക്കോട് ഭദ്രാസന സുവിശേഷ മഹായോഗത്തിൻ്റെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്ത് അദ്ദേഹംആവശ്യപ്പെട്ടു.

സുവിശേഷ മഹായോഗത്തിൻ്റെ സമാപന ദിവസം ഭദ്രാസന വൈദിക സെക്രട്ടറി ഫാ.ബിജോയ് അറാക്കുടി ആമുഖ സന്ദേശവും ഫാ. അഭിലാഷ് അബ്രാഹാം വലിയ വീട്ടിൽ വചന ശുശ്രൂഷകൾക്ക് നേതൃത്വം നൽകി.ഭദ്രാസന സെക്രട്ടറി ഫാ.ഫിലിപ്പ് ജോൺ മൈക്കോട്ടും കരയിൽ, സഭാ വർക്കിംഗ് കമ്മറ്റി അംഗം ബേബി ജേക്കബ് ഗോസ്പൽ മിഷൻ ഡയറക്ടർ ഫാ അനീഷ് കവുങ്ങുംപള്ളിൽ, ഗോസ്പൽ മിഷൻ സെക്രട്ടറി സി.എം.ചാക്കോ ചിരപ്പുറത്ത്.ഗോസ്പൽ മിഷൻ താമരശ്ശേരി മേഖല പ്രസിഡൻ്റ് ഫാ. ബേസിൽ തൊണ്ടലിൽ എന്നിവർ സംസാരിച്ചു


കോടഞ്ചേരിയിലെ വാർത്തകളും വിവരങ്ങളും ഏറ്റവും ആദ്യം നിങ്ങളിലേക്ക് എത്തുവാൻ കോടഞ്ചേരി ന്യൂസ് വാട്സാപ്പ്  ഗ്രൂപ്പിൽ അംഗമാവൂ.: https://chat.whatsapp.com/FktrTGHj9AL6MyGJAzUck3

Sorry!! It's our own content. Kodancherry News©