കണ്ണോത്ത് ശ്രീലക്ഷ്‌മി ഭഗവതി ക്ഷേത്രംപ്രതിഷ്‌ഠാദിന മഹോത്സവം ഘോഷയാത്ര നടത്തി

കോടഞ്ചേരി : കണ്ണോത്ത് ശ്രീലക്ഷ്‌മി ഭഗവതി ക്ഷേത്രം പ്രതിഷ്‌ഠാദിന മഹോത്സവം 2024 ഫെബ്രുവരി 29, മാർച്ച് 1, 2 (1199 കുംഭം 16,17,18 ) തിയ്യതികളിൽ നടത്തുന്നു. ഇന്ന് വൈകിട്ട് കോടഞ്ചേരിയിൽ വിപുലമായ രീതിയിൽ ഘോഷയാത്ര നടത്തി.

ദീപാരാധനയെതുടർന്ന് താലപ്പൊലിയും തേവർ വയൽ ക്ഷേത്ര സന്നിധിയിൽ നിന്നും ഘോഷയാത്രയും ആരംഭിച്ചു.

മാർച്ച് 1 വെള്ളി 6: 30 PM – ദീപാരാധന, 7: 30 PM – താലപ്പൊലി, ഘോഷയാത്ര തേവർ വയൽ ക്ഷേത്ര സന്നിധിയിൽ നിന്നും ആരംഭിക്കുന്നു. 8:00 PM – അത്താഴ പൂജ, നടയടയ്ക്കൽ, അന്നദാനം.

മാർച്ച് 2 ശനിയാഴ്ച 6: 30 PM – ദീപാരാധന, 7:00 PM – പൂജ കർമ്മങ്ങൾ, 7: 30 PM – നടയടയ്ക്കൽ, തുടർന്ന് ഗാനമേള.


കോടഞ്ചേരിയിലെ വാർത്തകളും വിവരങ്ങളും ഏറ്റവും ആദ്യം നിങ്ങളിലേക്ക് എത്തുവാൻ കോടഞ്ചേരി ന്യൂസ് വാട്സാപ്പ്  ഗ്രൂപ്പിൽ അംഗമാവൂ.: https://chat.whatsapp.com/FktrTGHj9AL6MyGJAzUck3

Leave a Reply

Your email address will not be published. Required fields are marked *

Sorry!! It's our own content. Kodancherry News©