റോഡ് ഉദ്‌ഘാടനം നടത്തി

കോടഞ്ചേരി:തുഷാരഗിരി വാർഡിൽ പാത്തിപ്പാറ പള്ളത്തുപടി – ജീരകപ്പാറ റോഡിന് ജില്ലാപഞ്ചായത്ത് പ്ലാൻഫണ്ടിൽ ഉൾപ്പെടുത്തി 10 ലക്ഷം രൂപ ചിലവഴിച്ച് നിർമ്മിച്ച കോൺക്രീറ്റ് റോഡിൻ്റെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് മെമ്പർ ബോസ് ജേക്കബ് ഉദ്ഘാടനം ചെയ്തു.

കോടഞ്ചേരി ഗ്രാമപഞ്ചായത്ത് വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജോസ് പെരുമ്പിള്ളി അധ്യക്ഷത വഹിച്ച യോഗത്തിൽ വാർഡ് മെമ്പർ സിസിലി കോട്ടുപ്പള്ളി, ജിജിഎലിവാലുങ്കൽ, ദേവസ്യ പുത്തൻപുരയിൽ റോബിൻ മണ്ഡപത്തിൽ, ടോമി കേഴപ്ലാക്കൽ, സജി കാരുവള്ളിയിൽ ബാബു പള്ളത്ത് എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു.


കോടഞ്ചേരിയിലെ വാർത്തകളും വിവരങ്ങളും ഏറ്റവും ആദ്യം നിങ്ങളിലേക്ക് എത്തുവാൻ കോടഞ്ചേരി ന്യൂസ് വാട്സാപ്പ്  ഗ്രൂപ്പിൽ അംഗമാവൂ.: https://chat.whatsapp.com/FktrTGHj9AL6MyGJAzUck3

Leave a Reply

Your email address will not be published. Required fields are marked *

Sorry!! It's our own content. Kodancherry News©