ജി.യു.പി.എസ് ചെമ്പുകടവ് സുവർണ്ണ ജൂബിലിയുടെ നിറവിൽ

കോടഞ്ചേരി: ചെമ്പുകടവ് ഗവൺമെന്റ് യുപി സ്കൂളിന്റെ അൻപതാം വാർഷിക ആഘോഷങ്ങളുടെ തുടക്കം’ സുവർണ്ണ വിസ്മയം ‘ എന്ന പേരിൽ സ്കൂൾ അങ്കണത്തിൽ വച്ച് നടന്നു . കോടഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അലക്സ് തോമസ് ചെമ്പകശ്ശേരി അധ്യക്ഷത വഹിച്ച സമ്മേളനത്തിന്റെ ഉദ്ഘാടനം തിരുവമ്പാടി നിയോജകമണ്ഡലം എം. എൽ. എലിന്റോ ജോസഫ് നിർവഹിച്ചു.

പൊതുവിദ്യാഭ്യാസ മേഖലസംരക്ഷിക്കാനും മെച്ചപ്പെടുത്താനും ഗവൺമെന്റ് പ്രതിജ്ഞാബദ്ധമാണെന്നും സ്കൂളിന്റെ ഭൗതിക സാഹചര്യങ്ങൾ മെച്ചപ്പെടുത്താൻ എം. എൽ.എ എന്ന നിലയിൽ ആവശ്യമായ സഹായ സഹകരണങ്ങൾ നൽകാമെന്നും അദ്ദേഹം വാഗ്ദാനം ചെയ്തു. താമരശ്ശേരി ഉപജില്ല വിദ്യാഭ്യാസ ഓഫീസർ സതീഷ് കുമാർ, വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ആയ ജോസ് പെരുമ്പള്ളി, വാർഡ് മെമ്പർ വനജ വിജയൻ, ഹെഡ്മാസ്റ്റർ മാരായ വിനു ജോസ്, ആൻസി തോമസ്,പി.ടി. എ പ്രസിഡന്റ് ഷൈജു ജോസഫ്, എം.പി.ടി.എ പ്രസിഡന്റ് നസീബത്ത്, സ്കൂൾ ലീഡർ ജോമൽ ജയ്സൺ, അധ്യാപക പ്രതിനിധി ഹാദിയ എ.കെ, അനീഷ് കെ. അബ്രഹാം, എന്നിവർ ചടങ്ങിന് ആശംസകൾ അറിയിച്ചു. പ്രധാന അധ്യാപകനായ സുരേഷ് തോമസ് സ്വാഗതവുംഡിലൻ ജോസഫ് നന്ദിയും പറഞ്ഞ ചടങ്ങിൽഎസ്.ആർ. ജി കൺവീനർ ആൻ ട്രീസ റിപ്പോർട്ട് അവതരിപ്പിച്ചു.

വിവിധ മേഖലകളിൽ മികവ് തെളിയിച്ച കുട്ടികൾക്കുള്ള ഉപഹാരവും എം.എൽ.എ വിതരണം ചെയ്തു. കുട്ടികളുടെ വിവിധ കലാപരിപാടികളും ആകാശ വിസ്മയവും ഗാനസന്ധ്യവും ആഘോഷങ്ങൾക്ക് മിഴിവേകി. 2025 മാർച്ചിൽ ജൂബിലി അവസാനിക്കുന്നത് വരെ വിപുലമായ പരിപാടികളാണ് ആസൂത്രണം ചെയ്യുന്നത്.


കോടഞ്ചേരിയിലെ വാർത്തകളും വിവരങ്ങളും ഏറ്റവും ആദ്യം നിങ്ങളിലേക്ക് എത്തുവാൻ കോടഞ്ചേരി ന്യൂസ് വാട്സാപ്പ്  ഗ്രൂപ്പിൽ അംഗമാവൂ.: https://chat.whatsapp.com/FktrTGHj9AL6MyGJAzUck3

Sorry!! It's our own content. Kodancherry News©