പത്തു വർഷത്തെ മോദി ഭരണം രാജ്യത്ത് ജനങ്ങളെ തമ്മിലടിപ്പിച്ചു അഡ്വ. ജെബി മേത്തർ എം.പി

കോടഞ്ചേരി: രാജ്യത്തെ പത്തു വർഷത്തെ മോദി ഭരണം മതത്തിന്റെയും വർഗ്ഗത്തിന്റെയും പേരിൽ ജനങ്ങളെ വിഭജിച്ച് രാജ്യത്തെ സാധാരണക്കാരന്റെ നില മറന്ന് വിലക്കയറ്റം കൊണ്ടും ക്രമസമാധാനം തകർച്ച കൊണ്ടു സാധാരണക്കാരുടെയും വീട്ടമ്മമാരുടെയും സ്വൈര്യ ജീവിതത്തെ മോദി സർക്കാർ അട്ടിമറിച്ചെന്നും മഹിളാ കോൺഗ്രസ് സംസ്ഥാന പ്രസിഡണ്ട് അഡ്വക്കേറ്റ് ജെബി മേത്തർ എം.പി. രാഹുൽ ഗാന്ധിയുടെ തെരഞ്ഞെടുപ്പ് വിജയത്തിനായുള്ള തെയ്യപ്പാറയിൽ ചേർന്ന കുടുംബസംഗമം ഉദ്ഘാടനം ചെയ്തു സംസാരിച്ചു.

യോഗത്തിൽ ബൂത്ത് ഇലക്ഷൻ കമ്മിറ്റി ചെയർമാൻ പോൾ റ്റി ഐസക് അധ്യക്ഷത വഹിച്ചു. ബ്ലോക്ക് കോൺഗ്രസ് പ്രസിഡണ്ട് ജോബി ഇലന്തൂർ, കർഷ കോൺഗ്രസ് സംസ്ഥാന സെക്രട്ടറി സണ്ണി കാപ്പാട് മല,യുഡിഎഫ് ചെയർമാൻ കെ എം പൗലോസ്, ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് അലക്സ് തോമസ്, തിരുവമ്പാടി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ബിന്ദു ജോൺസൺ, മില്ലി മോഹൻ, അബൂബക്കർ മൗലവി, ജോസ് പൈക, റഷീദ് തട്ടൂർ, രാജു തേൻമല, സജിനി രാമൻകുട്ടി, സജി നിരവത്ത്, സാറാമ്മ മത്തായി, റെജി തമ്പി, തമ്പി പറകണ്ടത്തിൽ, അന്നക്കുട്ടി ദേവസ്യ ,അമ്പിളി തോമസ്, ടോമി കുന്നേൽ,ഫ്രാൻസിസ് മുണ്ടാട്ടിൽ അബ്രഹാം താണോലുമാലി എന്നിവർ പ്രസംഗിച്ചു.


കോടഞ്ചേരിയിലെ വാർത്തകളും വിവരങ്ങളും ഏറ്റവും ആദ്യം നിങ്ങളിലേക്ക് എത്തുവാൻ കോടഞ്ചേരി ന്യൂസ് വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാവൂ.: https://chat.whatsapp.com/LeZQnYXpg6gINJBn9gSooD

Sorry!! It's our own content. Kodancherry News©