വന അവകാശ നിയമത്തിന്റെ പേരിൽ കർഷകരെ ദ്രോഹിക്കില്ല : പി.സി ജോർജ്
കോടഞ്ചേരി:വയനാട് ലോകസഭ മണ്ഡലം സ്ഥാനാർഥി കെ സുരേന്ദ്രന്റെ തെരഞ്ഞെടുപ്പ് പര്യടനവുമായി ബന്ധപ്പെട്ട് തിരുവമ്പാടി മണ്ഡലം കൺവെൻഷനും പൊതുയോഗവും കോടഞ്ചേരിയിൽ പി.സി ജോർജ് ഉദ്ഘാടനം ഉദ്ഘാടനം ചെയ്തു.
കോടഞ്ചേരിയിൽ തെരഞ്ഞെടുപ്പ് റാലിക്ക് ശേഷം നടന്ന പൊതുസമ്മേളനത്തിൽ ബിജെപി മണ്ഡലം പ്രസിഡന്റ് ബൈജു കല്ലടിക്കുന്ന് അധ്യക്ഷത വഹിച്ച ചടങ്ങിൽ രവി തെയ്യപ്പാറ സ്വാഗതം ആശംസിച്ചു.

ബിജെപി സംസ്ഥാന സമിതി അംഗം കെ സദാനന്ദൻ, ബിജെപി സംസ്ഥാന കൗൺസിൽ അംഗം ഷാൻ കട്ടിപ്പാറ, ന്യൂനപക്ഷ മോർച്ച ജില്ല സെക്രട്ടറി സജീവ് ജോസഫ്, പഞ്ചായത്ത് സെക്രട്ടറി പി ആർ രാജേഷ് എന്നിവർ യോഗത്തിൽ സംസാരിച്ചു. പിസി ജോർജ് ഉദ്ഘാടന പ്രസംഗത്തിൽ പല വിദേശരാജ്യങ്ങളിൽ നിന്നും കാർബൺ ക്രെഡിറ്റ് ഫണ്ട് വാങ്ങി വയനാട്ടിലെ ജനങ്ങളെ കുടിയിറക്കി വനം ഉണ്ടാക്കി അമേരിക്ക ഉൾപ്പെടെയുള്ള ലോക രാഷ്ട്രങ്ങളെ സംരക്ഷിക്കാൻ കേരളത്തിൽ ചിലർ ശ്രമിക്കുന്നുവെന്നും പിസി ജോർജ് പറഞ്ഞു.
കൃഷി ഭൂമിയെ കൃഷിഭൂമിയായും വനഭൂമിയെ വനഭൂമിയായും രണ്ടായി തിരിച്ചു കർഷകരെ സംരക്ഷിക്കണമെന്നും ഇദ്ദേഹം പൊതുസമ്മേളനത്തിൽ ആവശ്യപ്പെട്ടു
കോടഞ്ചേരിയിലെ വാർത്തകളും വിവരങ്ങളും ഏറ്റവും ആദ്യം നിങ്ങളിലേക്ക് എത്തുവാൻ കോടഞ്ചേരി ന്യൂസ് വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാവൂ.: https://chat.whatsapp.com/LeZQnYXpg6gINJBn9gSooD